മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്ത് നാല് ക്ലസ്റ്ററുകളില്‍ കൊവിഡ് ആശങ്ക; പൊന്നാനിയില്‍ ഇന്ന് സമ്പൂര്‍ണ ലോക്ക്ഡൗണ്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: രോഗികള്‍ ദിനംപ്രതി കൂടി വരുന്ന പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയില്‍ ആശങ്ക വര്‍ധിക്കുന്നു. രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന നാല് ക്ലസ്റ്ററുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ പൊന്നാനി നഗരസഭയും ഉള്‍പ്പെടും. ഇവിടെ ഇന്ന് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അവശ്യസേവനം മാത്രമാണ് ലഭ്യമാകുക. അനാവശ്യമായി പുറത്തിറങ്ങുന്നവരെ പിടികൂടും. പൊന്നാനി ഉള്‍പ്പെടെ നാല് ക്ലസ്റ്ററുകളാണ് മലപ്പുറത്തുള്ളത്.

C

വില്ലേജ് ഓഫീസ് ജീവനക്കാരന്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച താനൂര്‍ നഗരസഭയും ക്ലസ്റ്ററുകളില്‍ ഉള്‍പ്പെടും. കൂടാതെ നാല് എയര്‍പോര്‍ട്ട് ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ച കരിപ്പൂര്‍ മേഖല, ചുങ്കത്തറ എന്നിവയും ക്ലസ്റ്ററുകളാണ്. ഇവിടെയെല്ലാം വ്യാപകമായ പരിശോധന നടന്നുവരികയാണ്.

അതുകൊണ്ടു തന്നെയാണ് പൊന്നാനിയില്‍ കഴിഞ്ഞ രണ്ടുദിവസങ്ങളായി കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത്. ജില്ലയില്‍ മൊത്തം 497 പേരാണ് നിലവില്‍ രോഗം ബാധിച്ച് ചികില്‍സയിലുള്ളത്. രോഗികള്‍ കൂടുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ രംഗത്ത് കൂടുതല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. ആംബുലന്‍സുകളുടെ എണ്ണം വര്‍ധിപ്പിക്കും. കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ കൂടുതലായി സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ശനിയാഴ്ച ജില്ലയില്‍ 51 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരില്‍ 27 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. പൊന്നാനിയിലാണ് 24 പേര്‍. രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 19 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിയവരാണെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു.

Malappuram
English summary
Complete Lockdown today in Ponnani Municipality
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X