മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറം കക്കോവ് പള്ളി തെരഞ്ഞെടുപ്പ്;എപി-ഇകെ സുന്നികള്‍ തമ്മില്‍ സംഘര്‍ഷം, എപി വിഭാഗം പെട്ടി എടുത്തോടി!!

  • By Desk
Google Oneindia Malayalam News

മലപ്പുറം: എടവണ്ണപ്പാറ വാഴയൂര്‍ കക്കോവ് വലിയ ജുമുഅത്ത പള്ളി ഇലക്ഷനിടെ എപി-ഇകെ സുന്നിവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷം എഎംഎല്‍പി സ്‌ക്കൂളില്‍ വോട്ടെടുപ്പ് നടക്കുന്നതിനിടെ പെട്ടിയെടുത്തോടിയ എപി പ്രവര്‍ത്തകരായ പുല്‍പറമ്പില്‍ ഹനീഫ ,കുണ്ടിയോട്ട് അലി അക്ബര്‍ എന്നിവരെ പോലീസ് പിടികൂടി ,വന്‍ പോലീസ് സന്നാഹത്തിനിടെയാണ് മോഷണം ,പെട്ടി കണ്ടത്താനായില്ല.

<strong>2019ല്‍ ബിജെപിക്ക് നൂറ് സീറ്റുകള്‍ നഷ്ടമാവും.... കണക്കുകള്‍ സൂചിപ്പിക്കുന്നത് ഇങ്ങനെ</strong>2019ല്‍ ബിജെപിക്ക് നൂറ് സീറ്റുകള്‍ നഷ്ടമാവും.... കണക്കുകള്‍ സൂചിപ്പിക്കുന്നത് ഇങ്ങനെ

രണ്ട് മണി മുതല്‍ ആറ് മണി വരെ റിട്ടേണിങ്ങ് ഓഫീസര്‍ അഡ്വക്കറ്റ് ശിഹാബിന്റെ നിര്‍ദേശപ്രകാരം റീപോളിങ് നടത്തി. എ പി ,ഇ കെ വിഭാഗം സംഘര്‍ഷത്തെ തുടര്‍ന്ന് മൂന്ന് വര്‍ഷത്തോളമായി അടച്ചിട്ട കക്കോവ് വലിയ ജുമുഅത്ത് പള്ളിയില്‍ വഖഫ് ബോര്‍ഡ് നിര്‍ദ്ധേശ പ്രകാരമുള്ള വോട്ടെടുപ്പിനിടെ ബൂത്ത് ഒന്നിലെ ബാലറ്റ് പെട്ടിയാണ് മോഷ്ടിച്ചത്.

Mosque election

എപി വിഭാഗം പ്രവര്‍ത്തകരായ പുല്‍പറമ്പില്‍ ഹനീഫ ,കുണ്ടിയോട്ട് അലി അക്ബര്‍ എന്നിവരെ മോഷണം നടത്തി ഓടുന്നതിനിടെ പോലീസ് പിടികൂടി .ചോദ്യം ചെയ്യുന്നതിനായി ഇവരെ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി ,വന്‍ പോലീസ് സന്നാഹത്തിനിടെയാണ് മോഷണം നടത്തിയത്. വോട്ട് ചെയ്യാനെന്ന വ്യാജേന എത്തിയ ഹനീഫ പെട്ടി എടുത്ത് ഓടി സ്‌കൂള്‍ ചുമരിന് പുറത്ത് കാത്ത് നിന്ന സൈനുല്‍ ആബിദിന് എറിഞ്ഞ് കൊടുത്തു ,റിലേമോഡലില്‍ നടത്തിയ മോഷണം പോലീസിനെ ഞെട്ടിച്ചു.

നൂറു മീറ്റര്‍ അകലെ വീട്ട് മുറ്റത്ത് ബാലറ്റ് പേപ്പര്‍ നശിപ്പിച്ച രൂപത്തില്‍ കണ്ടത്തി ,പെട്ടി കണ്ടത്താനായില്ല. പ്രതികളെ പിടികൂടുന്നതിനിടെ പോലീസിന് പരിക്ക് പറ്റി . തെരെഞ്ഞെടുപ്പ് നടത്താന്‍ പറ്റില്ലന്ന വാദവുമായി എപി വിഭാഗം സ്ഥലത്തെത്തി റിട്ടേണിങ്ങ് ഓഫീസര്‍ അഡ്വക്കറ്റ് ശിഹാബിന്റെ നിര്‍ദേശപ്രകാരം 2 മണിക്ക് റീ പോളിംഗ് നടത്തി.കഴിഞ്ഞ ദിവസം എ.പി.വിഭാഗം മുജാഹിദ് പള്ളിയില്‍ കയറി മൗലിദ് പാരായണം നടത്തിയത് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നു. സ്ഥലത്ത് വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നു.

Malappuram
English summary
Conflict about AP-EK Sunni in Malapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X