മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പോക്‌സോ കേസ് പ്രതിയായ നഗരസഭാ കൗണ്‍സിലര്‍ വാര്‍ഡ് സഭ വിളിച്ചുചേര്‍ത്തു; പ്രതിഷേധവുമായി മുസ്ലിം ലീഗ്, യൂത്ത് ലീഗ് പ്രവർത്തകർ, സംഘർഷം... പ്രതിഷേധത്തെ തുടര്‍ന്ന് സഭ മാറ്റി വെച്ചു

  • By Desk
Google Oneindia Malayalam News

മലപ്പുറം: പോക്‌സോ കേസ് പ്രതിയായ നഗരസഭാ കൗണ്‍സിലര്‍ വാര്‍ഡ് സഭ വിളിച്ചുചേര്‍ത്തത് സംഘര്‍ഷത്തില്‍ കലാശിച്ചു, പ്രതിഷേധത്തെ തുടര്‍ന്ന് സഭ മാറ്റി വെച്ചു. പോക്‌സോ കേസ് പ്രതിയായ വളാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ ശംസുദ്ധീന്‍ നടക്കാവില്‍ വിളിച്ചു ചേര്‍ത്ത വാര്‍ഡ് സഭയാണ് മുസ്ലിം ലീഗ്, യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റി വെച്ചത്.

<strong>എസ്എഫ്‌ഐ ഭീകരസംഘം; ഭീകരപ്രസ്ഥാനമായി പ്രഖ്യാപിക്കണം, എംജി യൂണിവേഴ്സിറ്റിയുടെ പാടലീപുത്ര എന്ന ഹോസ്റ്റല്‍ കഴിഞ്ഞ എട്ട് വര്‍ഷമായി എസ് എഫ് ഐ പിടിച്ചടക്കി; ഹോസ്റ്റലിൽ നിറയെ ആഷുധങ്ങളെന്ന് പിടി തോമസ്</strong>എസ്എഫ്‌ഐ ഭീകരസംഘം; ഭീകരപ്രസ്ഥാനമായി പ്രഖ്യാപിക്കണം, എംജി യൂണിവേഴ്സിറ്റിയുടെ പാടലീപുത്ര എന്ന ഹോസ്റ്റല്‍ കഴിഞ്ഞ എട്ട് വര്‍ഷമായി എസ് എഫ് ഐ പിടിച്ചടക്കി; ഹോസ്റ്റലിൽ നിറയെ ആഷുധങ്ങളെന്ന് പിടി തോമസ്

വെള്ളിയാഴച്്ച വൈകിട്ടു 3 മണിക്ക് 32 ആം ഡിവിഷനിലെ വട്ടപ്പാറ അല്‍ ഹനീഫിയ മദ്രസയിലായിരുന്നു വാര്‍ഡ് സഭ. ഗുണഭോക്തൃ ലിസ്റ്റ് തയ്യാറാക്കുന്നതിനാണ് വാര്‍ഡ് സഭ ചേര്‍ന്നത്. എന്നാല്‍ വാര്‍ഡ് സഭ ആരംഭിച്ചപ്പോള്‍ മുസ്ലിം ലീഗ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പോക്‌സോ കേസിലുള്‍പ്പെട്ട പ്രതി യോഗത്തില്‍ പങ്കെടുക്കരുത് എന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി എത്തുകയായിരുന്നു.

Ward meeting

ഇത് മറ്റൊരു വിഭാഗം എതിര്‍ത്തത് നേരിയ സംഘര്‍ഷത്തിനിടയാക്കി. തുടര്‍ന്ന് നഗരസഭ സെക്രട്ടറി എസ് .സുനില്‍കുമാര്‍ , വാര്‍ഡ് സഭ കോര്‍ഡിനേറ്റര്‍ പി. ജെ അനില്‍കുമാര്‍ എന്നിവര്‍ പ്രതിഷേധക്കാരോട് ഗുണഭോക്തൃ ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള വാര്‍ഡ് സഭ ആയതിനാല്‍ സഹകരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കൗണ്‍സിലറെ മാറ്റി നിര്‍ത്താതെ വാര്‍ഡ് സഭ നടത്താന്‍ അനുവദിക്കില്ല എന്ന് പറഞ്ഞ് മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങി.

തുടര്‍ന്ന് വാര്‍ഡ് സഭ പിരിച്ച് വിട്ടതായി സെക്രട്ടറി അറിയിക്കുകയായിരുന്നു. ഈ മാസം ഇരുപത്തിനാലിനകം എല്ലാ വാര്‍ഡിലും വാര്‍ഡ് സഭ നടത്തി ഗുണഭോക്തൃ ലിസ്റ്റിന് കൗണ്‍സിലിന്റെ അംഗീകാരം വാങ്ങിക്കേണ്ടതിനാല്‍ മാറ്റി വെച്ച വാര്‍ഡ് സഭചൊവ്വാഴ്ച നടത്താന്‍ തീരുുമാനിച്ചതായി സെക്രട്ടറി പറഞ്ഞു. യോഗം കഴിഞ് ഹാളിനു പുറത്തിറങ്ങിയ ശേഷവും ഇരു വിഭാഗം പ്രവര്‍ത്തകര്‍ തമ്മില്‍ നേരിയതോതില്‍ സംഘര്‍ഷമുണ്ടായി.

പോലീസും നാട്ടുകാരും ചേര്‍ന്നാണ് സംഘര്‍ഷം അവസാനിപ്പിച്ചത്. തന്റെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിച്ചിരുന്ന 16 കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കൗണ്‍സിലര്‍ക്കെതിരെയുള്ള കേസ്. കേസെടുത്തതിനെ തുടര്‍ന്ന് ശംസുദ്ധീന്‍ വിദേശത്തേക്ക് കടന്നിരുന്നു. ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീര്‍പ്പുണ്ടാവുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്.ഇതിനിടെ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുന്നതിന് ലീവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് നഗരസഭക്ക് കത്ത് നല്‍കിയിരുന്നെങ്കിലും കൗണ്‍സില്‍ അപേക്ഷ നിരസിച്ചിരുന്നു.

Malappuram
English summary
Conflict in Malappuram ward meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X