Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലീം യൂത്ത് ലീഗ് മലപ്പുറം കളക്ട്രേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസ് ലാത്തി വീശി

സംസ്ഥാന സര്‍ക്കാരിന്റെ നികുതി വര്‍ദ്ധനയ്‌ക്കെതിരെയാണ് യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ കളക്ട്രേറ്റ് ഉപരോധം സംഘടിപ്പിച്ചത്.

malappuram

മലപ്പുറം: മലപ്പുറത്ത് മുസ്ലീം യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ലാത്തി വീശി. യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മലപ്പുറം കളക്ടേറ്റ് ഉപരോധിക്കുകയായിരുന്നു. ഇതിനിടെ ബാരിക്കേഡ് ചാടിക്കടക്കാന്‍ ശ്രമിത്ത പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളമുണ്ടായി. അതിന് ശേഷം പ്രവര്‍ത്തകരെ പൊലീസ് ലാത്തിവീശി അടിച്ചോടിച്ചു. സംഘര്‍ഷത്തിനിേെട നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രവര്‍ത്തകരില്‍ പലരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

വീണ്ടും അവിടെ കൂടി നിന്ന പ്രവര്‍കര്‍ക്ക് നേരെ പൊലീസ് ലാത്തിവീശുകയായിരുന്നു. മാര്‍ച്ച് മുസ്ലീം ലീഗ് നേതാവ് പി എം എ സലാം ഉദ്ഘാടനം ചെയ്തതിന് ശേഷമാണ് സംഘര്‍ഷാവസ്ഥയിലേക്ക് കടന്നത്. പത്തോളം പ്രവര്‍ത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. മറ്റുള്ളവരെ പൊലീസ് ഇവിടെ നിന്ന് ലാത്തി വീശി ഓടിക്കുകയായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നികുതി വര്‍ദ്ധനയ്‌ക്കെതിരെയാണ് യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ കളക്ട്രേറ്റ് ഉപരോധം സംഘടിപ്പിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+