മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വനിതാ മതിലിനെതിരെ മലപ്പുറത്ത് നവോത്ഥാന സദസ്സുമായി കോണ്‍ഗ്രസ്സ്, വര്‍ഗ്ഗീയ ചേരിതിരിവുണ്ടാക്കി മുഖ്യമന്ത്രി ഭിന്നിപ്പിക്കുകയാണെന്ന് കെപിസിസി സെക്രട്ടറി കെപി അബ്ദുല്‍ മജീദ്

  • By Desk
Google Oneindia Malayalam News

മലപ്പുറം: വനിതാ മതില്‍ വര്‍ഗ്ഗിയ മതില്‍ തന്നെയാണെന്നും ശബരിമലയില്‍ വിശ്വാസി സമൂഹത്തെ വേദനിപ്പിച്ച സര്‍ക്കാര്‍ നടപടിയെ മറക്കാന്‍ വനിതാ മതിലിനാവില്ലെന്നും കെപിസിസി സെക്രട്ടറി കെപി അബ്ദുല്‍ മജീദ് പറഞ്ഞു. മലപ്പുറത്ത് മുനിസിപ്പല്‍ കോണ്‍ഗ്രസ് കമ്മറ്റി സംഘടിപ്പിച്ച നവോത്ഥാന സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വനിത മതിലില്‍ മന്ത്രി ജലീല്‍ കുടുംബ സമേതം പങ്കെടുക്കും, മലപ്പുറം ജില്ലയില്‍ 180000 പേര്‍ അണിനിരക്കും, പ്രചരണ പരിപാടിയായി കുടുംബശ്രീ ബൈക്ക് റാലി നടത്തി

ശാസ്ത്ര സാങ്കേതിക വിദ്യകൊണ്ടും വിവര സാങ്കേതിക വിദ്യകൊണ്ടും ലോകം ഒരു കൊച്ചു ഗ്രാമമായി മാറികൊണ്ടിരിക്കുന്ന ആധുനിക യുഗത്തില്‍ ജാതിയുടെയും മതത്തിന്റെയും മതില്‍ കെട്ടി ജനങ്ങളെ വര്‍ഗ്ഗീയ ചേരിതിരിവുണ്ടാക്കി ഭിന്നിപ്പിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനും ഇടതുപക്ഷ സര്‍ക്കാരും ചെയ്യുന്നത്, പ്രളയ ദുരന്തത്തില്‍ എല്ലാം മറന്ന് ഒരു ചരടില്‍ കോര്‍ത്ത മുത്തുപോലെ കേരളത്തിലെ ജനങ്ങളെല്ലാം ഒരു മനസ്സും ഒരു ശരീരവുമായി മുമ്പെങ്ങുമില്ലാത്ത വിധം ഐക്യത്തോടെ മുന്നോട്ടുപോകുന്നതിനിടെയാണ് മുഖ്യമന്ത്രി പിണറായി വിയജന്‍ ജനങ്ങളെ വിഭജിക്കുന്ന മതില്‍ കെട്ടുന്നത്. ഉത്ബുദ്ധരായ ജനം വര്‍ഗ്ഗീയ മതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Congress

മുനിസിപ്പല്‍ പ്രസിഡന്റ് ഉപ്പൂടന്‍ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് അഡ്വ. വി വി പ്രകാശ്, വൈസ് പ്രസിഡന്റ് വീക്ഷണം മുഹമമ്മമ്മദ്, ജനറല്‍ സെക്രട്ടറി പി എ മജീദ്, മലപ്പുറം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം കെ മുഹ്സിന്‍, കെ പി സി സി അംഗം വി എസ് എന്‍ നമ്പൂതിരി, കെ എം ഗിരിജ, പരി ഉസ്മാന്‍, എം മമ്മു, ജി ജി മോഹന്‍, സമീര്‍ മുണ്ടുപറമ്പ്, ഉണ്ണി ചെറാട്ടുകുഴി, പി എം ജാഫര്‍, എ ടി രാധാകൃഷ്ണന്‍ സംസാരിച്ചു.

വനിതാ മതില്‍ പരാജയപ്പെടുമെന്ന ഭീതി മൂലമാണ് വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും പങ്കെടുപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന വിധത്തിലുള്ള പുതിയ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ അനുദിനമെന്നോണം നല്‍കിക്കൊണ്ടിരിക്കുന്നതെന്നും, വിദ്യാലയങ്ങള്‍ക്ക് അവധി കൊടുത്തും പരീക്ഷകള്‍ മാറ്റി വെച്ചും ജീവനക്കാര്‍ക്ക് പ്രത്യേക അനുമതി നല്‍കിയും രാഷ്ട്രീയക്കളിക്ക് കോപ്പു കൂട്ടുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ (എസ്ഇയു) മലപ്പുറം ജില്ലാ കമ്മറ്റി പ്രസ്താവിച്ചു.

പൊതു സമൂഹത്തിന് സേവനം ചെയ്യാന്‍ ചുമതലപ്പെട്ട ജീവനക്കാരെ സങ്കുചിത രാഷ്ട്രീയ താത്പര്യ സംരക്ഷണത്തിന് ഉപയോഗിക്കുന്നത് ദീര്‍ഘകാല പ്രത്യാഘാത മുണ്ടാക്കുമെന്നതിനാല്‍ സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നും സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ ജില്ലാ പ്രസിഡന്റ് കെ. അബ്ദുബഷീര്‍, ജില്ലാ ജന.സെക്രട്ടറി സമീര്‍ വി.പി എന്നിവര്‍ പ്രസ്താവനയില്‍ അവശ്യപ്പെട്ടു.

Malappuram
English summary
Congress against Woman wall in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X