മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തവനൂരില്‍ പിടിമുറുക്കി കോണ്‍ഗ്രസ്; കുന്നംപറമ്പില്‍ അല്ല, ഷൗക്കത്ത്! നിലമ്പൂരില്‍ നിന്ന് പടയൊരുക്കം

Google Oneindia Malayalam News

മലപ്പുറം: നിയമസഭ തിരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയില്‍ യുഡിഎഫിന്റെ ഏറ്റവും വലിയ എതിരാളിയാണ് മന്ത്രി കെടി ജലീല്‍. യുഡിഎഫിന്റെ എന്നതിനപ്പുറം മുസ്ലീം ലീഗിനാണ് ജലീലിനോട് കടുത്ത ശത്രുതയുള്ളത്.

ജലീലിനെ വീഴ്ത്താന്‍ തുരുപ്പുചീട്ടുമായി ലീഗ്; 'നന്മമരം' ഫിറോസ് കുന്നംപറമ്പില്‍ തവനൂരില്‍ സ്വതന്ത്രന്‍? ജലീലിനെ വീഴ്ത്താന്‍ തുരുപ്പുചീട്ടുമായി ലീഗ്; 'നന്മമരം' ഫിറോസ് കുന്നംപറമ്പില്‍ തവനൂരില്‍ സ്വതന്ത്രന്‍?

യൂത്ത് കോണ്‍ഗ്രസ് ഗൗരവത്തില്‍ തന്നെ; 20 പേരുടെ പട്ടിക കൈമാറി... ചാണ്ടി ഉമ്മന്‍ പട്ടികയിലില്ലയൂത്ത് കോണ്‍ഗ്രസ് ഗൗരവത്തില്‍ തന്നെ; 20 പേരുടെ പട്ടിക കൈമാറി... ചാണ്ടി ഉമ്മന്‍ പട്ടികയിലില്ല

അതുകൊണ്ട് തന്നെ ഇത്തവണ തവനൂര്‍ സീറ്റ് തങ്ങള്‍ക്ക് വിട്ടുനല്‍കുകയോ, ലീഗ് പിന്തുണയുള്ള പൊതു സ്വതന്ത്രനെ നിര്‍ത്തുകയോ വേണം എന്ന ആവശ്യം മുസ്ലീം ലീഗില്‍ നിന്ന് ഉയര്‍ന്നിരുന്നു. എന്നാല്‍ അത്തരമൊരു വിട്ടുവീഴ്ചയ്ക്ക് കോണ്‍ഗ്രസ് തയ്യാറല്ലെന്നാണ് വിവരം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ പരാജയപ്പെട്ട ആര്യാടന്‍ ഷൗക്കത്തിനെ ജലീലിനെതിരെ രംഗത്തിറക്കാന്‍ ആലോചന നടക്കുന്നതായാണ് വിവരം.

പിടികിട്ടാത്ത തവനൂര്‍

പിടികിട്ടാത്ത തവനൂര്‍

മുമ്പ് കുറ്റിപ്പുറം മണ്ഡലം ആയിരുന്നപ്പോള്‍ യുഡിഎഫിന്റെ, പ്രത്യേകിച്ചും മുസ്ലീം ലീഗിന്റെ ഉരുക്ക് കോട്ടയായിരുന്നു ഇപ്പോഴത്തെ തവനൂര്‍. 2006 മുതല്‍ കെടി ജലീലിന്റെ തേരോട്ടമാണിവിടെ. തവനൂര്‍ മണ്ഡലം രൂപീകരിച്ചതുമുതല്‍ കോണ്‍ഗ്രസാണ് ഈ സീറ്റില്‍ മത്സരിക്കുന്നത്.

ഫിറോസിനെ ഇറക്കാന്‍

ഫിറോസിനെ ഇറക്കാന്‍

ജീവകാരുണ്യ പ്രവര്‍ത്തകന്‍ എന്ന് പേരെടുത്ത ഫിറോസ് കുന്നംപറമ്പിലിനെ തവനൂരില്‍ മത്സരിപ്പിക്കാന്‍ ലീഗ് താത്പര്യം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഫിറോസിനെ പോലെ ഒരു ജനകീയ മുഖം വന്നാല്‍ ജലീലിനെ അട്ടിമറിക്കാം എന്ന പ്രതീക്ഷയിലായിരുന്നു ലീഗ്.

കോണ്‍ഗ്രസിന്റെ സീറ്റ്

കോണ്‍ഗ്രസിന്റെ സീറ്റ്

മലപ്പുറം ജില്ലയില്‍ ആകെ നാല് സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. അതില്‍ ഒന്നാണ് തവനൂര്‍. ഒരിക്കല്‍ വിട്ടുകൊടുത്താല്‍, പിന്നീട് ഈ സീറ്റ് ലഭിക്കില്ലെന്ന ആശങ്കയാണ് ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വത്തിനുള്ളത്. മുസ്ലീം ലീഗിന്റെ സിറ്റിങ് സീറ്റുകളൊന്നും വിട്ടുകൊടുക്കാന്‍ അവര്‍ തയ്യാറാവുകയും ഇല്ല.

ശക്തനെ ഇറക്കാന്‍

ശക്തനെ ഇറക്കാന്‍

ഇത്തവണ കെടി ജലീലിനെതിരെ ശക്തരായ സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കണം എന്നതാണ് കോണ്‍ഗ്രസിനുള്ളില്‍ നിന്നുയരുന്ന ആവശ്യം. അല്ലെങ്കില്‍ യുവാക്കളില്‍ നിന്നുള്ള പുതുമുഖങ്ങള്‍ ആരെങ്കിലും എത്തണം എന്നും ആവശ്യമുണ്ട്. ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

ആര്യാടന്‍ ഷൗക്കത്ത്

ആര്യാടന്‍ ഷൗക്കത്ത്

2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ അപ്രതീക്ഷിത തിരിച്ചടി നേരിട്ട ആളാണ് ആര്യാടന്‍ ഷൗക്കത്ത്. പിതാവ് ആര്യാടന്‍ മുഹമ്മദ് കാലങ്ങളായി അടക്കിഭരിച്ചിരുന്ന നിലമ്പൂരില്‍ ഇടത് സ്വതന്ത്രനായ പിവി അന്‍വറിന് മുന്നില്‍ മകന്‍ ഷൗക്കത്ത് അടിയറവ് പറഞ്ഞു. അതിന്റെ നാണക്കേടില്‍ നിന്ന് ജില്ലയിലെ യുഡിഎഫ്, കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ ഇപ്പോഴും മുക്തരായിട്ടില്ല.

പ്രതിച്ഛായ

പ്രതിച്ഛായ


ജില്ലയില്‍ മികച്ച സാംസ്‌കാരിക പ്രതിച്ഛായയുള്ള കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളാണ് ആര്യാടന്‍ ഷൗക്കത്ത്. ജലീലിനെതിരെ അത്തരത്തില്‍ ഒരാളെ രംഗത്തിറക്കിയാല്‍ ഗുണം ചെയ്യുമെന്ന കോണ്‍ഗ്രസിനുണ്ട്. എന്നാല്‍ ആര്യാടന്‍ ഷൗക്കത്ത് ഈ നീക്കത്തിനൊപ്പം നില്‍ക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

നിലമ്പൂരില്‍ തന്നെ

നിലമ്പൂരില്‍ തന്നെ

ഇത്തവണയും നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ ആര്യാടന്‍ ഷൗക്കത്ത് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട് എന്നാണ് വിവരം. ഷൗക്കത്ത് വിട്ടുവീഴ്ചയ്ക്ക് തയ്യാറായി തവനൂരില്‍ മത്സരിക്കാന്‍ തയ്യാറായാല്‍ ഡിസിസി അധ്യക്ഷനായ വിവി പ്രകാശ് നിലമ്പൂരില്‍ മത്സരിച്ചേക്കും. 2011 ല്‍ തവനൂരില്‍ ജലീലിനെതിരെ ശക്തമായ മത്സരം കാഴ്ചവച്ച ആളാണ് പ്രകാശ്. നിലമ്പൂര്‍ സ്വദേശിയും ആണ്.

റിയാസ് മുക്കോളി

റിയാസ് മുക്കോളി

ഷൗക്കത്ത് മത്സരിക്കാന്‍ തയ്യാറായില്ലെങ്കില്‍ കോണ്‍ഗ്രസിന്റെ പരിഗണനയില്‍ ഉള്ളത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ റിയാസ് മുക്കോളിയാണ്. കെഎസ് യു തലം മുതല്‍ മികച്ച നേതാവ് എന്ന് പേരെടുത്ത ആളാണ് റിയാസ്. പട്ടാമ്പി മണ്ഡലത്തിലും റിയാസിനെ പരിഗണിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ജലീല്‍ തന്നെ?

ജലീല്‍ തന്നെ?

തവനൂരില്‍ ഇടത് സ്ഥാനാര്‍ത്ഥിയായി കെടി ജലീല്‍ തന്നെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടര്‍ച്ചയായി മൂന്ന് തവണ സിപിഎം പിന്തുണയോടെ ജനപ്രതിനിധിയാവുകയും ഇത്തവണ മന്ത്രിയാവുകയും ചെയ്ത ആളാണ് ജലീല്‍. ജലീലിനെ മാറ്റിനിര്‍ത്തിയാല്‍ തവനൂരില്‍ ജയം എളുപ്പമാവില്ലെന്ന നിരീക്ഷണവും ഉണ്ട്.

തദ്ദേശ തിരഞ്ഞെടുപ്പില്‍

തദ്ദേശ തിരഞ്ഞെടുപ്പില്‍

തദ്ദേശ തിരഞ്ഞെടുപ്പില്‍ ആറായിരത്തില്‍ പരം വോട്ടുകളുടെ ഭൂരിപക്ഷമാണ് ഇടതുമുന്നണിയ്ക്ക് മണ്ഡലത്തില്‍ ഉള്ളത്. 2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ പതിനേഴായിരത്തില്‍ പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ജലീലിന്റെ വിജയം. 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് പന്ത്രണ്ടായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷവും ഇവിടെ ഉണ്ടായിരുന്നു.

വടകര ആര്‍എംപിയ്ക്ക് ഉറപ്പിക്കാതെ മുരളീധരന്‍; വടകരയല്ലെങ്കില്‍ പിന്നെ എവിടെ? ആ ഗുണം പ്രതിഫലിക്കുമോവടകര ആര്‍എംപിയ്ക്ക് ഉറപ്പിക്കാതെ മുരളീധരന്‍; വടകരയല്ലെങ്കില്‍ പിന്നെ എവിടെ? ആ ഗുണം പ്രതിഫലിക്കുമോ

വട്ടിയൂര്‍ക്കാവ് കഥകള്‍... വികെപിയെ വീഴ്ത്താന്‍ ആര് വരും; പേരുകള്‍ കേട്ടാല്‍ അന്തംവിടും... എന്താണ് സത്യം?വട്ടിയൂര്‍ക്കാവ് കഥകള്‍... വികെപിയെ വീഴ്ത്താന്‍ ആര് വരും; പേരുകള്‍ കേട്ടാല്‍ അന്തംവിടും... എന്താണ് സത്യം?

Malappuram
English summary
Congress considering Aryadan Shoukath against KT Jaleel in Thavanur, Muslim League still looking for a chance.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X