മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ത്രിതല പഞ്ചായത്ത്‌ സംവിധാനം ഇടതുമുന്നണി സര്‍ക്കാര്‍ ദുര്‍ബലപ്പെടുത്തിയെന്ന്‌ ആര്യാടന്‍ മുഹമ്മദ്‌

Google Oneindia Malayalam News

മലപ്പുറം: പഞ്ചായത്തുകള്‍കളില്‍ അവകാശങ്ങള്‍ വെട്ടിക്കുറച്ച്‌ ജനങ്ങളെ വെല്ലുവിളിച്ച സര്‍ക്കരിനെതിരെയാകണം നിങ്ങളുടെ ഒരോ വോട്ടും രേഖപ്പെടുത്തേണ്ടതെന്ന്‌ കോണ്‍ഗ്രസ്‌ നേതാവ്‌ ആര്യാടന്‍ മുഹമ്മദ്‌. മലപ്പുറത്ത്‌ യുഡിഎഫ്‌ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരം ജനങ്ങള്‍ക്ക്‌ എന്ന രീതിയില്‍ നടപ്പിലാക്കിയ പഞ്ചായത്ത്‌ രാജ്‌ അട്ടിമറിച്ച്‌ അതിനെ ദുര്‍ബലപ്പെടുത്തുന്ന ഭേദഗതികളാണ്‌ ഇടതുപക്ഷം നടപ്പിലാക്കിയത്‌.

Recommended Video

cmsvideo
തദ്ദേശ തിരഞ്ഞെടുപ്പ്; പഞ്ചായത്തുകളുടെ അവകാശങ്ങൾ വെട്ടിക്കുറച്ച് ജനങ്ങളെ വെല്ലുവിളിച്ച സർക്കാരിനെതിരെയാവണം ജനങ്ങളുടെ വോട്ട് ;ആര്യാടൻ മുഹമ്മദ്
sryaden muhammed

ബാറുകള്‍ക്ക്‌ അനുമതി നല്‍കാനുള്ള പഞ്ചായത്തിന്റെ അധികാരം കള്ള്‌ മുതലാളിമാര്‍ക്കു വേണ്ടി എടുത്ത്‌ കളഞ്ഞ്‌ ഇടതുപക്ഷം ജനങ്ങളെ വെല്ലുവിളിക്കുകയാണ്‌ ചെയ്‌തതെന്ന്‌ അദ്ദേഹം പറഞ്ഞു. സര്‍വത്ര അഴിമതികളില്‍ മുങ്ങിയ സര്‍ക്കാര്‍ നാലര വര്‍ഷം കൊണ്ട്‌ സംസ്ഥാനത്തെ വിസന പ്രവര്‍ത്തനങ്ങളെ പിന്നോട്ടടുപ്പിച്ചു. കഞ്ചാവു കച്ചവടവും കള്ളക്കടത്തുമെല്ലാം നടക്കുന്നത്‌ പാര്‍ട്ടി സെക്രട്ടറിയുടേയും മുഖ്യമന്ത്രിയുടേയുമെല്ലാം മൂക്കിന്‌ താഴെയാണെന്നും ആര്യടന്‍ മുഹമ്മദ്‌ ആരോപിച്ചു.

സ്‌പ്രിങ്ക്‌ളര്‍ മുതല്‍ ലൈഫ്‌ അഴിമതി വരെയുള്ള കാര്യങ്ങള്‍ പുറത്തായതോടെ ശ്രദ്ധ തിരിക്കാനാണ്‌ യുഡിഎഫ്‌ എംഎല്‍എമാരെ വേട്ടയാടുന്നതെന്ന്‌ അദ്ദേഹം ആരോപിച്ചു.ഇത്‌ ഇടത്‌ സര്‍ക്കാരിന്റെ വിഫലം ശ്രമം മാത്രമാകും. പെന്‍ഷന്‍ സമ്പ്രദായം കേരളത്തില്‍ കൊണ്ട്‌ വന്നത്‌ തന്നെ യുഡിഎഫ്‌ സര്‍ക്കാരാണെന്നും ആര്യാടന്‍ മുഹമ്മദ്‌ അവകാശപ്പെട്ടു.

Malappuram
English summary
congress leader Aryaden Muhammad criticized LDF government in malppuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X