മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇന്ത്യന്‍ സൈന്യത്തെ അപമാനിച്ചു, ആജ് തക് അവതാരകയ്‌ക്കെതിരെ മലപ്പുറം പൊലീസില്‍ പരാതി

Google Oneindia Malayalam News

മലപ്പുറം: ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയില്‍ 20 ജവാന്മാര്‍ വീരമൃത്യുവരിക്കാനിടയായ സംഭവത്തില്‍ ഇന്ത്യന്‍ സൈന്യത്തെ കുറ്റപ്പെടുത്തിയ ആജ് തക് ചാനല്‍ അവാതരക ശ്വേത സിംഗിനെതിരെ മലപ്പുറത്ത് പരാതി. ചൈനീസ് കടന്നുകയറ്റം ഇന്ത്യന്‍ സൈന്യത്തിന്റെ വീഴ്ചയാണെന്ന ശ്വേത സിംഗിന്റെ പരാമര്‍ശത്തെ തുടര്‍ന്നാണ് പരാതി. ഈ പരാമര്‍ശം സൈന്യത്തെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് കെ പി നൗഷാദ് അലിയാണ് മലപ്പുറം എസ്പിക്ക് പരാതി സമര്‍പ്പിച്ചത്.

aaj tak

ലൈവ് റിപ്പോര്‍ട്ടിംഗിനിടെയാണ് ശ്വേത സിംഗ് ഇങ്ങനെ ഒരു പരാമര്‍ശം നടത്തിയത്. ചൈനീസ് സൈന്യം ഇന്ത്യന്‍ മണ്ണില്‍ കടന്നുകയറിയതിന് ഉത്തരവാദി ഇന്ത്യന്‍ സൈന്യമാണെന്നും കേന്ദ്രസര്‍ക്കാരിന് ഇതില്‍ എന്ത് ഉത്തരവാദിത്തമാണുള്ളതെന്നുമാണ് ശ്വേത സിംഗ് പറഞ്ഞത്. ചൈനീസ് സൈന്യം അതിര്‍ത്തിയില്‍ കയറിയപ്പോള്‍ ഇന്ത്യന്‍ സൈന്യം ഉറങ്ങുകയാണോ എന്നും ശ്വേത ചോദിച്ചിരുന്നു. അതിര്‍ത്തിയില്‍ സുരക്ഷ ഉറപ്പാക്കേണ്ടതും പട്രോളിംഗ് നടപ്പിലാക്കേണ്ടതും സൈന്യത്തിന്റെ ഉത്തരവാദിത്തമാണ്. അതില്‍ സംഭവിച്ച വീഴ്ചയ്ക്ക് മറുപടി പറയേണ്ടത് കേന്ദ്രമല്ല. സൈന്യമാണെന്നും ശ്വേത പറഞ്ഞിരുന്നു.

Recommended Video

cmsvideo
Harvard study says India holds conventional edge over China | Oneindia Malayalam

അതേസമയം, ശ്വേതയുടെ പരാമര്‍ശത്തില്‍ വലിയ പ്രതിഷേധമാണ് രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്നുയരുന്നത്. ഇന്ത്യ - ചൈന അതിര്‍ത്തിയായ ലഡാക്കിലെ ഗാല്‍വന്‍ താഴ്വരയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികരാണ് കൊല്ലപ്പെട്ടത്. അതേസമയം ചൈനയ്ക്കും ആള്‍നാശം ഉണ്ടായതായാണ് വിവരം. ചൈനീസ് കമാന്റിങ്ങ് ഓഫീസര്‍ ഉള്‍പ്പെ 43 ഓളം പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഒരു ടെന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് തിങ്കളാഴ്ചയിലെ സംഘര്‍ഷത്തിന് വഴിവെച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

അതിര്‍ത്തിയില്‍ ഒരു മാസത്തിലേറെയായി നിലനില്‍ക്കുന്ന ചൈനീസ് പ്രകോപനം കഴിഞ്ഞ ദിവസം സംഘര്‍ഷത്തിന് വഴിവെയ്ക്കുകയായിരുന്നു.ടെന്റ് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചതെന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഗാല്‍വന്‍ നദിയുടെ തീരത്ത് ചൈന സ്ഥാപിച്ച ടെന്റായിരുന്നു തര്‍ക്ക വിഷയം.

ടെന്റ് നീക്കം ചെയ്യുന്നതിനായി ഇന്ത്യന്‍ സൈന്യത്തിന്റെ ഒരു ചെറിയ പട്രോളിങ് സംഘം പ്രദേശത്തേക്ക് പോകുകയായിരുന്നു. നേരത്തേ തന്നെ ടെന്റ് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയും ചൈനയും തമ്മില്‍ ധാരണയായിരുന്നു. ജൂണ്‍ ആറിന് ആണ് ഇരു സൈന്യങ്ങളിലേയും ലെഫ്.ജനറല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ തമ്മില്‍ ചര്‍ച്ച നടത്തി ടെന്റ് നീക്കാന്‍ ധാരണയായത്.

Malappuram
English summary
Congress Leader File a complaint Against Aaj Tak Anchor shweta singh in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X