Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരായിരുന്നു വിവി പ്രകാശ്; മലപ്പുറം കോണ്‍ഗ്രസിലെ ജനകീയ മുഖം, പകരം വെക്കാനില്ലാത്ത നേതാവ്...

മലപ്പുറം: വിവി പ്രകാശിന് പകരം വെക്കാന്‍ മലപ്പുറത്തെ കോണ്‍ഗ്രസുകാര്‍ക്ക് മറ്റൊരാളില്ല. ഡിസിസി പ്രസിഡന്റായിരുന്ന അദ്ദേഹത്തിന് പൊതുജനങ്ങള്‍ക്കിടയിലുണ്ടായിരുന്ന ജനകീയത തന്നെയാണ് നിലമ്പൂരിലെ സ്ഥാനാര്‍ഥിത്വത്തിലേക്ക് എത്തിയത്. പിവി അന്‍വര്‍ എന്ന ശക്തനെ നേരിടാന്‍ ഇത്തവണ ആരെ ഇറക്കുമെന്ന ചര്‍ച്ച തുടങ്ങിയപ്പോള്‍ തന്നെ കോണ്‍ഗ്രസിലും യുഡിഎഫിലും ഒരു പേരാണ് ഉയര്‍ന്നത്.

ആര്യാടന്‍ ഷൗക്കത്തിന്റെ പേര് ഇടയ്ക്ക് ചര്‍ച്ചയില്‍ വന്നെങ്കിലും എല്ലാവര്‍ക്കും സ്വീകാര്യനായ ഒരാള്‍ വേണമെന്ന തീരുമാനം പ്രകാശിലേക്ക് എത്തുകയായിരുന്നു. പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തം ഭംഗിയായി നിര്‍വഹിച്ചെങ്കിലും ഫലം കാത്തുനില്‍ക്കാതെയാണ് ആ വിയോഗം. വിവി പ്രകാശിനെ കുറിച്ച്...

കുട്ടിക്കാലം ഇങ്ങനെ

കുട്ടിക്കാലം ഇങ്ങനെ

കര്‍ഷകനായിരുന്നു പിതാവ് കുന്നമ്മല്‍ കൃഷ്ണന്‍ നായര്‍. കൃഷ്ണന്‍ നായര്‍-സരോജിനിയമ്മ ദമ്പതികളുടെ മകനായി എടക്കരയിലാണ് പ്രകാശിന്റെ ജനനം. എടക്കര സര്‍ക്കാര്‍ സ്‌കൂള്‍, ചുങ്കത്തറ എംപിഎം ഹൈസ്‌കൂള്‍, മമ്പാട് എംഇഎസ് കോളജ്, മഞ്ചേരി എന്‍എസ്എസ് കോളജ്, കാലിക്കറ്റ് സര്‍വകലാശാല എന്നിവിടങ്ങളില്‍ പഠിച്ച വിവി പ്രകാശ് കോഴിക്കോട് ലോ കോളജില്‍ നിന്ന് നിയമബിരുദവും എടുത്തു.

രാഷ്ട്രീയത്തിലേക്ക്

രാഷ്ട്രീയത്തിലേക്ക്

പഠനകാലത്ത് തന്നെ കെഎസ്‌യു പ്രവര്‍ത്തകനായിരുന്നു. ഏറനാട് താലൂക്ക് ജനറല്‍ സെക്രട്ടറി, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചു. നാല് വര്‍ഷം മുമ്പാണ് മലപ്പുറം ഡിസിസി പ്രസിഡന്റായത്. കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് അംഗം, ഫിലിം സെന്‍സര്‍ ബോര്‍ഡ് അംഗം, എടക്കര ഗ്രാമപഞ്ചായത്തംഗം എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിച്ചിട്ടുണ്ട്.

ജനകീയ മുഖം

ജനകീയ മുഖം

മലപ്പുറത്തെ കോണ്‍ഗ്രസിലെ ജനകീയനായ മുഖമായിരുന്നു വിവി പ്രകാശ്. 2011ല്‍ തവനൂര്‍ മണ്ഡലത്തില്‍ കെടി ജലീലിനോട് മല്‍സരിച്ചെങ്കിലും തോറ്റു. 2016ല്‍ നിലമ്പൂരില്‍ മല്‍സരിക്കുമെന്ന ശ്രുതി വന്നിരുന്നെങ്കിലും അന്ന് നറുക്ക് വീണത് ആര്യാടന്‍ ഷൗക്കത്തിനായിരുന്നു. ഷൗക്കത്തിനെ പരാജയപ്പെടുത്തിയ ഇടതുസ്വതന്ത്രന്‍ പിവി അന്‍വര്‍ പിന്നീട് നിലമ്പൂരില്‍ സ്വാധീനം വര്‍ധിപ്പിച്ചു.

ഭാരിച്ച ദൗത്യം

ഭാരിച്ച ദൗത്യം

ഇത്തവണ പ്രകാശില്‍ കോണ്‍ഗ്രസ് നേതൃത്വം ഏല്‍പ്പിച്ചത് ഭാരിച്ച ദൗത്യമായിരുന്നു. നിലമ്പൂരില്‍ ജനകീയനായ എംഎല്‍എ അന്‍വറിനെ പരാജയപ്പെടുത്തണം. ഒപ്പം പാര്‍ട്ടിയിലെ ഭിന്നസ്വരങ്ങള്‍ ഇല്ലാതാക്കണം. ഈ രണ്ട് കടമ്പയും കടന്ന് വേണമായിരുന്നു കോണ്‍ഗ്രസിന് ജയിക്കാന്‍. ഇതിന് പറ്റിയ വ്യക്തിയെ തേടിയപ്പോള്‍ കോണ്‍ഗ്രസ് എത്തിയത് വിവി പ്രകാശിലേക്കാണ്.

അകത്തും പുറത്തും

അകത്തും പുറത്തും

2016ല്‍ ജയിച്ച ശേഷം അന്‍വര്‍ ചിട്ടയായ പ്രവര്‍ത്തനമാണ് നിലമ്പൂരില്‍ നടത്തിയത്. കോണ്‍ഗ്രസിലെ വിഭാഗീയതകള്‍ അദ്ദേഹം കൃത്യമായി മനസിലാക്കി. ഇതിന്റെ ഫലമാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ നിലമ്പൂര്‍ മുന്‍സിപ്പാലിറ്റി യുഡിഎഫിന് നഷ്ടമായത്. പാര്‍ട്ടിക്ക് അകത്തും പുറത്തുമുള്ള എല്ലാ തടസങ്ങളും നീക്കി വേണമായിരുന്നു വിവി പ്രകാശിന് ജയിക്കാന്‍.

നിയമസഭയില്‍ കാണാം

നിയമസഭയില്‍ കാണാം

നാട്ടുകാരനും ജനകീയനുമായ സ്ഥാനാര്‍ഥിയായി വിവി പ്രകാശ് എത്തിയതോടെ നിലമ്പൂരില്‍ ഇത്തവണ മല്‍സരം കനത്തു. വ്യക്തമായ വിജയ പ്രതീക്ഷയോടെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ വരെ പ്രകാശ് പ്രതികരിച്ചത്. ഇനി നിയമസഭയില്‍ വച്ച് കാണാമെന്ന് വരെ അദ്ദേഹം പലരോടും സരസമായി പറഞ്ഞിരുന്നു.

പ്രമുഖരുടെ പ്രതികരണം

പ്രമുഖരുടെ പ്രതികരണം

ഒരു സഹോദരനെയാണ് നഷ്ടപ്പെട്ടത് എന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. തീരാ നഷ്ടമാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. അവിശ്വസനീയമെന്നാണ് പിവി അന്‍വര്‍ പ്രതികരിച്ചത്. അവസാനം നടത്തിയ സംസാരത്തിലെ ചില ഭാഗങ്ങളാണ് ടി സിദ്ദിഖ് പങ്കുവച്ചത്. നിലമ്പൂരിന് മാത്രമല്ല, മലപ്പുറം ജില്ലയ്ക്ക് തന്നെ ജനകീയനായ നേതാവിനെയാണ് നഷ്ടമായിരിക്കുന്നത്.

Recommended Video

cmsvideo
    നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി വിവി പ്രകാശ് അന്തരിച്ചു

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+