Get Updates
Get notified of breaking news, exclusive insights, and must-see stories!

വിജയികള്‍ സത്യപ്രതിജ്ഞ ചെയ്തു; നിലമ്പൂര്‍ നഗരസഭയില്‍ പിപിഇ കിറ്റ് ധരിച്ച് മുതിര്‍ന്ന അംഗം

നിലമ്പൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ച സ്ഥാനാര്‍ഥികള്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. മുതിര്‍ന്ന അംഗം ആദ്യം പ്രതിജ്ഞയെടുത്ത ശേഷം ബാക്കി അംഗങ്ങള്‍ക്ക് ചൊല്ലിക്കൊടുത്തു. നിലമ്പൂര്‍ മുന്‍സിപ്പാലിറ്റിയിലെ മുതിര്‍ന്ന അംഗവും കെപിസിസി സെക്രട്ടറിയുമായ വിഎ കരീം സത്യപ്രതിജ്ഞ ചെയ്തത് ഏറ്റവും ഒടുവിലാണ്. കൊറോണ രോഗം ബാധിച്ച അദ്ദേഹം പിപിഇ കിറ്റ് ധരിച്ചാണ് ചടങ്ങിന് എത്തിയത്.

n

മുതിര്‍ന്ന രണ്ടാമത്തെ അംഗം രണ്ടാം ഡിവിഷനില്‍ നിന്ന് ജയിച്ച വിജയനാരായണനാണ് ആദ്യം സത്യപ്രതിജ്ഞ ചൊല്ലി. ശേഷം അദ്ദേഹം എല്ലാ അംഗങ്ങള്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. പിന്നീട് നഗരസഭയുടെ ആദ്യ കൗണ്‍സില്‍ യോഗം ചേരുകയും ചെയ്തു. അതുകഴിഞ്ഞാണ് വിഎ കരീം സത്യപ്രതിജ്ഞാ വേദിയിലേക്ക് എത്തിയത്. മുന്‍കരുതലിന്റെ ഭാഗമായി ഈ സമയം വേദിയില്‍ നിന്ന് മറ്റുള്ളവരെ ഒഴിവാക്കി. സദസിലും ആളുകളുണ്ടായിരുന്നില്ല. പുറത്ത് നിന്നിരുന്ന പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്താണ് വിഎ കരീം ചടങ്ങിന് എത്തിയത്. തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തോട് പരാജയപ്പെട്ട റഫീഖ് പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു.

40 വോട്ടിനാണ് വിഎ കരീം ജയിച്ചത്. സത്യവാചകം ചൊല്ലിയ ശേഷം ആംബുലന്‍സില്‍ തന്നെ പോകുകയും ചെയ്തു. കൂടുതല്‍ അംഗങ്ങളും ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. ചിലര്‍ ദൃഢപ്രതിജ്ഞ ചെയ്തു. ആദ്യമായി നിലമ്പൂര്‍ നഗരസഭയുടെ ഭരണം പിടിച്ചിരിക്കുകയാണ് എല്‍ഡിഎഫ്. സിപിഎം ഓഫീസില്‍ നിന്ന പ്രകടനമായിട്ടാണ് ഇടതുപക്ഷ അംഗങ്ങള്‍ സത്യപ്രതിജ്ഞക്കെത്തിയത്. പ്രാദേശിക നേതാക്കളും അംഗങ്ങളുടെ ബന്ധുക്കളും ചടങ്ങിന് എത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+