മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലീഗും കോണ്‍ഗ്രസും നേര്‍ക്കു നേര്‍: തിരഞ്ഞെടുപ്പില്‍ ശ്രദ്ധാ കേന്ദ്രമായി കരുവാക്കുണ്ട്

Google Oneindia Malayalam News

മലപ്പുറം: യുഡിഫ്‌ ജില്ലാ സംസ്ഥാന നേതൃത്വത്തിന്‌ സ്ഥിരം തലവേദന സൃഷ്ടിക്കുന്ന കരുവാക്കുന്ന്‌ ഗ്രാമ പഞ്ചായത്തില്‍ ഇത്തവണയും സ്ഥിതി വ്യത്യസ്‌തമല്ല. ലീഗും കോണ്‍ഗ്രസും തമ്മില്‍ മത്സരം നടക്കുന്നു എന്നതിനാല്‍ കരുവാക്കുണ്ട്‌ വീണ്ടും തിരഞ്ഞെടുപ്പില്‍ ശ്രദ്ധ നേടുകയാണ്‌.2015ലെ തിരഞ്ഞെടുപ്പിലും ത്രകോണ മത്സരമാണ്‌ ഇവിടെ അരങ്ങേറിയത്‌.

2015ല്‍ പഞ്ചായത്തിലെ 21 വാര്‍ഡുകളിലേക്ക്‌ നടന്ന മത്സരത്തില്‍ 9 സീറ്റില്‍ ലീഗും,7 സീറ്റില്‍ കോണ്‍ഗ്രസുമാണ്‌ വിജയിച്ചത്‌.സിപിഎമ്മിന്‌ 3 സീറ്റു മാത്രമാണ്‌ ലഭിച്ചത്‌. തിരഞ്ഞെടുപ്പിന്‌ ശേഷം നാടകീയ രംഗങ്ങള്‍ക്കാണ്‌ പിന്നീട്‌ കരുവാക്കുണ്ട്‌ പഞ്ചായത്ത്‌ സാക്ഷിയായത്‌. കോണ്‍ഗ്രസ്‌ പിന്തുണയോടെ എല്‍ഡിഎഫ്‌ പ്രതിനിധി ഒരു വര്‍ഷം പഞ്ചായത്തിന്റെ പ്രതിനിധിവരെയായി.പിന്നീടാണ്‌ പ്രസിഡന്റ്‌ സ്ഥാനത്തില്‍ ധാരണയിലെത്തി യുഡിഎഫ്‌ ബന്ധം പഞ്ചായത്തില്‍ പുനസ്ഥാപിച്ചത്‌.

udf

തദ്ദേശതിരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചതോടെ വീണ്ടും കോണ്‍ഗ്രസ്‌, ലീഗ്‌ പോര്‌ മറ നീക്കി പുറത്തു വന്നു. അഭിപ്രായ ഭിന്നതകള്‍ രൂക്ഷമാതോടെ പ്രാദേശിക നേതൃത്വങ്ങള്‍ പരസ്‌പരം മത്സരിക്കാന്‍ തീരുമാനം എടുത്തു. യുഡിഎഫ്‌ ജില്ലാ നേതൃത്വം ഇടപെട്ട്‌ ഇരു വിഭാഗങ്ങളേയും അുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ജില്ലാ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം നേരത്തെ മത്സരിച്ച സീറ്റുകളില്‍ പരസ്‌പരം മത്സരിക്കുകയും, സിപിഎം ജയിച്ച സീറ്റുകള്‍ പങ്കിട്ടെടുക്കയും ചെയ്യാനാണ്‌ ഇരു പാര്‍ട്ടികളോടും പറഞ്ഞത്‌. പഞ്ചായത്തില്‍ തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിച്ചാല്‍യുഡിഎഫ്‌ ആയി മത്സരിക്കാന്‍ ഒരുക്കമാണെന്നാണ്‌ കോണ്‍ഗ്രസ്‌ വിഭാഗം പറയുന്നത്‌.

അതേ സമയം കരുവാരക്കുണ്ടില്‍ കോണ്‍ഗ്രസ്‌ മുന്നോട്ടു വെക്കുന്ന ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും, ലീഗിന്‌ വ്യക്തമായ മുന്‍തൂക്കമുള്ള വാര്‍ഡുകള്‍ കോണ്‍ഗ്രസിന്‌ വിട്ട്‌ നല്‍കാന്‍ തയാറല്ലെന്നുമാണ്‌ ലീഗ്‌ നേതൃത്വത്തിന്റെ നിലപാട്‌. എന്തായലും കോണ്‍ഗ്രസും ലീഗും തമ്മിലുള്ള നേര്‍ക്കു നേര്‍ പോരാട്ടത്തിലൂടെ കരുവാക്കുണ്ടെന്ന മലയോര ഗ്രാമം ശ്രദ്ധ നേടുകയാണ്‌.

Malappuram
English summary
Congress League face to face election fight happening in karuvakkund
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X