നിലമ്പൂര്‍ നഗരസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനോട് സീറ്റ് ആവശ്യപ്പെട്ട് പിജെ ജോസഫ്
മലപ്പുറം:തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ നിലമ്പൂര്‍ നഗരസഭയില്‍ ഒരു സീറ്റ് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് എം. സീറ്റ് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് എം വര്‍ക്കിങ് ചെയര്‍മാന്‍ പി ജെ ജോസഫ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് നേരിട്ട് കത്ത് കൈമാറി.
Recommended Video

മലപ്പുറത്ത് യുഡിഫ് നേതാക്കള്‍ ഒന്നിച്ച യുഡിഎഫ് സംഗമത്തിന്റെ വേദിയില്‍ വെച്ച് നിലമ്പൂരിലെ കോണ്‍ഗ്രസ് എം നേതാക്കളുടെ സാന്നിധ്യത്തിലാണ് കത്ത് കൈമാറിയത്. സംഗമത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,നേതാക്കളായ എംഎം ഹസന്‍,ജോണിനെല്ലൂര്‍ തുടങ്ങിയവരും പങ്കെടുത്തിരുന്നു. ജില്ലയിലെ യുഡിഎഫ് നേതാക്കളോട് സിറ്റ് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടും ലഭിക്കാത്ത കാര്യം കോണ്‍ഗ്രസ് എം ജില്ലാ നേതൃത്വം പി ജെ ജോസഫിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. തുടര്‍ന്നാണ് പി ജെ ജോസഫ് രമേശ് ചെന്നിത്തലക്ക് കത്ത് നല്‍കിയത്. കത്ത് നല്‍കിയതിനെ തുടര്‍ന്ന് രമേശ് ചെന്നിത്തല കോണ്‍ഗ്രസ് എമ്മിന് സീറ്റു നല്‍കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തോട് നിര്‍ദേശിച്ചിട്ടുണ്ട്.

ഇതോടെ നിലമ്പൂര്‍ നഗര സഭയില്‍ കേരള കോണ്‍ഗ്രസ് ഒരു സീറ്റില്‍ മത്സരിക്കാനാണ് സാധ്യത. നേരത്തെ നിലമ്പൂര്‍ നഗര സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ തീരുമാനിച്ചത് ഏകപക്ഷീയമാണെന്നീരോപിച്ച് സേവ് കോണ്‍ഗ്രസ് ഫോറം പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു.












Click it and Unblock the Notifications