താന്‍ കോണ്‍ഗ്രസ്സോ ലീഗോ അല്ലെന്ന് ഫിറോസ് കുന്നംപറമ്പില്‍; ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും ആളാവില്ലെന്ന് തവനൂര്‍
മലപ്പുറം: ഇത്തവണ കെടി ജലീലിനെ തവനൂരില്‍ അട്ടിമറിക്കുക എന്നത് കോണ്‍ഗ്രസിന്റെയും മുസ്ലീം ലീഗിന്റെയും വലിയ ലക്ഷ്യങ്ങളില്‍ ഒന്നാണ്. സ്വന്തം പാര്‍ട്ടിയിലെ യുവനേതാവിനെ പരിഗണിച്ച മണ്ഡലം, ഒടുവില്‍ മുസ്ലീം ലീഗ് അനുഭാവിയായ ഫിറോസ് കുന്നംപറമ്പിലിന് കോണ്‍ഗ്രസ് വച്ചുനീട്ടിയതും അതുകൊണ്ട് തന്നെയാണ്.
കൈപ്പത്തി ചിഹ്നത്തിലാണ് ഫിറോസ് കുന്നംപറമ്പില്‍ മത്സരിക്കുന്നത്. എന്നാല്‍, മത്സരിക്കാന്‍ സീറ്റ് ലഭിച്ചതിന്റെ പേരില്‍ താന്‍ മുസ്ലീം ലീഗോ കോണ്‍ഗ്രസോ ആകില്ലെന്നാണ് ഫിറോസ് കുന്നംപറമ്പില്‍ പറയുന്നത്. ഇതില്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കടുത്ത എതിര്‍പ്പുണ്ട്. വിശദാംശങ്ങള്‍...
കോവിഡ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷം, കാണാം കഴിഞ്ഞു പോയ ചിത്രങ്ങള്‍

കോണ്‍ഗ്രസോ ലീഗോ അല്ല
ചാരിറ്റി പ്രവര്ത്തകന് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഫിറോസ് കുന്നംപറമ്പിലാണ് ഇത്തവണ തവനൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. മത്സരിക്കാന്‍ സീറ്റ് ലഭിച്ചതിന്റെ പേരില്‍ താന്‍ കോണ്‍ഗ്രസോ മുസ്ലീം ലീഗോ ആവില്ല എന്നാണ് ഫിറോസ് പറയുന്നത്.

ഭാവിയിലും പാര്‍ട്ടിയില്ല
കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ചതുകൊണ്ട് നിലവില്‍ താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും ആളല്ല. ഭാവിയലും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടയും ആളാവാന്‍ തീരുമാനിച്ചിട്ടില്ല എന്നാണ് ഫിറോസ് കുന്നംപറമ്പലില് പറയുന്നത്. ജീവകാരുണ്യ പ്രവര്ത്തകന് എന്ന പരിഗണന മാത്രമേ തന്റെ സ്ഥാനാര്ത്ഥിത്വത്തിനുള്ളു എന്നും ഫിറോസ് പറയുന്നു.

കോണ്‍ഗ്രസിന്റെ സീറ്റ്
മണ്ഡലം രൂപീകരിച്ചതുമുതല്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റാണ് തവനൂര്‍. ഇത്തവണ മണ്ഡലത്തില്‍ ജില്ലയില്‍ നിന്നുള്ള യൂത്ത് കോണ്‍ഗ്രസ് റിയാസ് മുക്കോളിയെ മത്സരിപ്പിക്കണം എന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഒടുവില്‍ റിയാസിനെ ഒഴിവാക്കി ഫിറോസിനെ സ്ഥാനാര്‍ത്ഥിയാക്കിയത് ചില പ്രാദേശിക പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു.

പ്രവര്‍ത്തകര്‍ക്ക് എതിര്‍പ്പ്
ഫിറോസ് കുന്നംപറമ്പിലിന്റെ പരാമര്‍ശങ്ങളില്‍ പ്രദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വലിയ എതിര്‍പ്പുണ്ട്. പാര്‍ട്ടിയെ തള്ളിപ്പറഞ്ഞുകൊണ്ടുള്ള സ്ഥാനാര്‍ത്ഥി പ്രതികൂല ഫലം ചെയ്യുമോ എന്ന ആശങ്കയാണ് പ്രവര്‍ത്തകര്‍ പങ്കുവയ്ക്കുന്നത്.

ലീഗ് അനുഭാവി
ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ പേരിലാണ് ഫിറോസ് കുന്നംപറമ്പില്‍ പ്രശസ്തി നേടുന്നത്. ഇത് പലപ്പോഴും വിവാദങ്ങള്‍ക്കും വഴിവച്ചിട്ടുണ്ട്. എക്കാലവും താന്‍ മുസ്ലീം ലീഗ് അനുഭാവിയാണെന്ന് മുമ്പ് തുറന്ന് പറഞ്ഞിട്ടുള്ള ആളാണ് ഫിറോസ്.

പത്താംക്ലാസ് ഫെയില്‍ഡ്, രണ്ട് ക്രിമിനല്‍ കേസ്
ഫിറോസ് കുന്നംപറമ്പില്‍ പത്താംക്ലാസ്സ് പാസായിട്ടില്ല എന്നാണ് പ്രകടനപത്രികയ്ക്കൊപ്പമുള്ള സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നത്. ഫിറോസിനെതിരെ രണ്ട് ക്രിമിനല്‍ കേസുകളും ഉണ്ട്. ഫിറോസിന്റെ സ്വത്ത് വിവരങ്ങളുടെ വെളിപ്പെടുത്തലില്‍ പൊരുത്തക്കേടുണ്ട് എന്ന ആക്ഷേപവും ചിലര്‍ ഉന്നയിക്കുന്നുണ്ട്.

ശക്തമായ പോരാട്ടം
ഇത്തവണ താനൂരില്‍ ശക്തമായ പോരാട്ടം നടക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. രാഷ്ട്രീയത്തിന് അതീതമായ ഫിറോസ് കുന്നംപറമ്പിലിന്റെ പൊതുസമ്മതി ഗുണം ചെയ്യുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. എന്നാല്‍ തവനൂര്‍ ഇത്തവണയും കൂടെ നില്‍ക്കുമെന്ന ഉറപ്പിലാണ് എല്‍ഡിഎഫ് ക്യാമ്പ്.
ഇന്ത്യയിലിരുന്ന് കളിക്കാം പവർബോൾ ജാക്ക്പോട്ട്; സമ്മാനത്തുക 200 മില്യൺ ഡോളർ
ഹോട്ട് ലുക്കിൽ നടൻ ചേതന പാണ്ഡെ, കടൽതീരത്തുള്ള ചിത്രങ്ങൾ വൈറൽ
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications