Get Updates
Get notified of breaking news, exclusive insights, and must-see stories!

വായ്പ കൃത്യമായി അടച്ചു: മലപ്പുറത്തെ ദമ്പതികൾക്ക് റിപ്പബ്ലിക്ക് ദിനാഘോഷത്തിലേക്ക് പ്രധാനമന്ത്രിയുടെ ക്ഷണം

മഞ്ചേരി: റിപ്പബ്ലിക് ദിനാഘോഷം കാണാനുള്ള അവസരം ലഭിച്ചിരിക്കുകയാണ് മലപ്പുറം കാെള്ളിത്തോട് കദിയയ്ക്കും ഭർത്താവ് റഷീദിനും. ഡൽഹിയിൽ പോയി ഇവർക്ക് റിപ്പബ്ലിക് ദിനാഘോഷവും കാണാം പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കാണാം. ഇരുവരേയും കേന്ദ്രസർക്കാരാണ് ക്ഷണിച്ചത്.

പ്രധാനമന്ത്രിയുടെ സ്വനിധിയിൽ നിന്ന് വായ്പയെടുത്ത പണം കൃത്യമായി തിരിച്ചടച്ചവരിൽ നിന്ന് തെരഞ്ഞെടുത്തവർക്കാണ് സംസ്ഥാനത്ത് നിന്ന് റിപ്പബ്ലിക് ദിനാഘോഷം കാണാനും പ്രധാനമന്ത്രിയെ കാണാനും അവസരം ലഭിക്കുന്നത്.

Modi

പി എം സ്വനിധി പദ്ധതി പ്രകാരം തെരുവ് കച്ചവടക്കാർക്ക് അനുവദിക്കുന്ന സൂക്ഷ്മ വായ്പയെടുത്ത് മൂന്ന് തവണയും കൃത്യമായി തിരിച്ചടവ് നടത്തി ഉപജീവനം തേടുന്ന വനിതകൾക്കാണ് റിപ്പബ്ലിക് ദിനാഘോഷത്തിൽ മുൻ​ഗണന ലഭിക്കുന്നത്. മഞ്ചേരി ന​ഗരസഭ കുടുംബ ശ്രീ മുഖേനെയാണ് കദിയയെ ശുപാർശ ചെയ്തത്.

മഞ്ചേരി - കോഴിക്കോട് റോഡിൽ ഉന്തുവണ്ടിയിലാണ് കദിയയും ഭിന്നശേഷിക്കാകനായ ഭർത്താവും കച്ചവടം നടത്തുന്നത്. ചായ, കഞ്ഞി, നെയ്ച്ചോർ, ബീഫ്, കപ്പ, എന്നിവയൊക്കെയാണ് ഇവിടെ നൽകുന്ന ഭക്ഷണം. കുറഞ്ഞ വില മാത്രമാണ് ഇവർ ഭക്ഷണത്തിന് ഈടാക്കുന്നത്. കാലത്ത് നാല് മണിക്കെത്തി കദിയ ഭക്ഷണം ഒരുക്കും. ഒറ്റയ്ക്ക് തന്നെയാണ് എല്ലാ ജോലികളും ചെയ്യുന്നത്.

2020 ൽ ആണ് സ്വനിധിയിൽ നിന്ന് പതിനായിരം രൂപ കദിയ വായ്പയെടുത്തത്. അത് അടച്ച് തീർന്നപ്പോൾ സ്വനിധിയുടെ തന്നെ രണ്ടാം ഘട്ടമായ 20000 രൂപയും കൂടി വാങ്ങി. ഇടയ്ക്ക കോവിഡ് വന്നപ്പോൽ തിരിച്ചടവ് പ്രതിസന്ധിയിലായെങ്കിലും വൈകാതെ തന്നെ തീർക്കുകയായിരുന്നു.

മൂന്നാമത്തെ ഘട്ടത്തിൽ 50,000 രൂപ വായ്പ അനുവദിച്ചു. ഇത് മുടക്കമില്ലാതെ അടച്ച് വരികയാണ്. ഡൽഹിക്ക് ക്ഷണം ലബിച്ചത് അറിഞ്ഞതോടെ രണ്ടുപേരും ഏറെ സന്തോഷത്തിലാണ്, 23 ന് കോഴിക്കോട് നിന്നാണ് ഡൽഹിയിലേക്ക് ട്രെയിൻ കയറുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+