മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊണ്ടോട്ടിയില്‍ മൂന്നാമത്തെ കൊറോണ മരണം; മരിച്ച വ്യക്തിയുടെ നിരവധി ബന്ധുക്കള്‍ ചികില്‍സയില്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: മലപ്പുറം ജില്ലയില്‍ ഒരാള്‍ കൂടി കൊറോണ ബാധിച്ചു മരിച്ചു. കൊണ്ടോട്ടി പെരുവള്ളൂര്‍ സ്വദേശി കമ്പക്കോടന്‍ കോയാമു (82) ആണ് മരിച്ചത്. നേരത്തെ കൊണ്ടോട്ടി മേഖലയില്‍ രണ്ടു പേര്‍ മരിച്ചിരുന്നു. ഇവിടെയുള്ള മല്‍സ്യമാര്‍ക്കറ്റില്‍ നിന്ന് രോഗ വ്യാപനമുണ്ടായി എന്ന സംശയത്തില്‍ കനത്ത ജാഗ്രതയും പുറപ്പെടുവിച്ചിരുന്നു. കൊണ്ടോട്ടിയിലെ സാഹചര്യം അതീവ ഗൗരവമാണ് എന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്. കോയാമുവിന്റെ ഭാര്യയും മക്കളുമടക്കമുള്ള 10ഓളം പേര്‍ കൊറോണ രോഗം ബാധിച്ച് മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്.

k

Recommended Video

cmsvideo
Masks that can be used to get rid of Corona | Oneindia Malayalam

നിരവധി രോഗങ്ങള്‍ അലട്ടിയിരുന്ന വ്യക്തിയാണ് കോയാമു. പ്രമേഹം, ശ്വാസ കോശ അസുഖം എന്നിവയ്‌ക്കെല്ലാം മരുന്ന് കഴിച്ചിരുന്നു. ജൂലൈ 29നാണ് ശ്വാസ തടസം ശക്തമായതിനെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. കൊറോണ സ്ഥിരീകരിച്ചതോടെ ബന്ധപ്പെട്ട ഐസിയുവിലേക്ക് മാറ്റി. ആരോഗ്യം വീണ്ടെടുക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് പ്ലാസ്മ തെറാപ്പി ചെയ്തു. വെള്ളിയാഴ്ച രാത്രി വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ശനിയാഴ്ച രാവിലെയോടെ മരിക്കുകയായിരുന്നു.

സംസ്ഥാനത്ത് ഇന്ന് മരിച്ച രണ്ടുപേര്‍ക്ക് കൂടി കൊറോണ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പട്ടാമ്പി ഒങ്ങല്ലൂര്‍ സ്വദേശി കോരന്‍ (80), സോഷ്യലിസ്റ്റ് നേതാവ് ആലുങ്കല്‍ ദേവസ്സി (80) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊറോണ ചികില്‍സയിലായിരുന്ന തൊടുപുഴ എസ്ബി എസ്‌ഐ അജതന്‍ (55) വെള്ളിയാഴ്ച രാത്രിയാണ് മരിച്ചത്.

ബംഗാളില്‍ രാഷ്ട്രീയ 'ഭൂകമ്പം' നിലച്ചു: ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി; ബിപ്ലബ് മിത്ര രാജിവച്ചുബംഗാളില്‍ രാഷ്ട്രീയ 'ഭൂകമ്പം' നിലച്ചു: ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി; ബിപ്ലബ് മിത്ര രാജിവച്ചു

Malappuram
English summary
Corona Patients from Kondotty died in Manjeri Hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X