മലപ്പുറത്ത് കൊറോണ വ്യാപിക്കുന്നു; ഫയര്‍ സ്റ്റേഷനും പഞ്ചായത്ത് ഓഫീസും അടച്ചു
മലപ്പുറം: ജില്ലയില്‍ കൊറോണ വ്യാപനം ഭീതി സൃഷ്ടിക്കുന്നു. പെരിന്തല്‍മണ്ണയിലെ അഗ്നിശമന സേനാംഗത്തിന് കൊറോണ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കാര്യാലയം അടച്ചു. ജില്ലയിലെ 50ഓളം അഗ്നിശമന സേനാംഗങ്ങള്‍ നിരീക്ഷണത്തിലാണ്. എടപ്പാളില്‍ ഓഫീസ് ഡ്രൈവര്‍ക്ക് രോഗമുണ്ടെന്ന് കണ്ടെത്തിയതിനാല്‍ ഗ്രാമപഞ്ചായത്ത് ഓഫീസും അടച്ചിട്ടു. മുണ്ടുപറമ്പ് സ്വദേശിയായ അഗ്നിശമന സേനാംഗത്തിനാണ് രോഗം. സമ്പര്‍ക്കത്തിലൂടെയാണ് ഇദ്ദേഹത്തിന് രോഗം ബാധിച്ചത്. മഞ്ചേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജില്ലയില്‍ വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ച 14 ല്‍ മൂന്നു പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത് എന്നത് ആശങ്കക്കിടയാക്കിയിട്ടുണ്ട്. പെരിന്തല്‍മണ്ണ അഗ്നിശമന യൂണിറ്റിലെ 37 ജീവനക്കാരും മറ്റു ഉദ്യോഗസ്ഥരും ഇപ്പോള്‍ നിരീക്ഷണത്തിലാണ്. എടപ്പാളില്‍ രോഗം സ്ഥിരീകരിച്ച പഞ്ചായത്ത് ഓഫീസിലെ ഡ്രൈവര്‍, ഓഫീസിലെ മിക്കവരുമായും അടുത്തിടപഴകിയിരുന്നു. നേരത്തെ രോഗം സ്ഥിരീകരിച്ച ഭിക്ഷാടകന് ഭക്ഷണം ഈ ഡ്രൈവര്‍ എത്തിച്ചുനല്‍കിയിരുന്നുവത്രെ. ഇതായിരിക്കാം രോഗ ബാധയ്ക്ക് കാരണമെന്ന് പറയപ്പെടുന്നു. ഇതോടെ എടപ്പാള്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് അടച്ചു. ജീവനക്കാരോട് നിരീക്ഷണത്തിലിരിക്കാന്‍ ആവശ്യപ്പെട്ടു.
നേരത്തെ വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്കാണ് മലപ്പുറത്ത് രോഗം സ്ഥിരീകരിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ സമ്പര്‍ക്കത്തിലൂടെ രോഗം വ്യാപിക്കുകയാണ്. ഇതാണ് ഏറെ ആശങ്കക്കിടയാക്കുന്നത്. ശക്തമായ മുന്‍കരുതല്‍ നടപടികളുമായി ജില്ലാ ഭരണകൂടം രംഗത്തുണ്ട്. രോഗ ലക്ഷണങ്ങള്‍ കാണുന്നവര്‍ ഉടന്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications