മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്ത് കൊറോണ വ്യാപിക്കുന്നു; ഫയര്‍ സ്റ്റേഷനും പഞ്ചായത്ത് ഓഫീസും അടച്ചു

  • By Desk
Google Oneindia Malayalam News

മലപ്പുറം: ജില്ലയില്‍ കൊറോണ വ്യാപനം ഭീതി സൃഷ്ടിക്കുന്നു. പെരിന്തല്‍മണ്ണയിലെ അഗ്നിശമന സേനാംഗത്തിന് കൊറോണ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കാര്യാലയം അടച്ചു. ജില്ലയിലെ 50ഓളം അഗ്നിശമന സേനാംഗങ്ങള്‍ നിരീക്ഷണത്തിലാണ്. എടപ്പാളില്‍ ഓഫീസ് ഡ്രൈവര്‍ക്ക് രോഗമുണ്ടെന്ന് കണ്ടെത്തിയതിനാല്‍ ഗ്രാമപഞ്ചായത്ത് ഓഫീസും അടച്ചിട്ടു. മുണ്ടുപറമ്പ് സ്വദേശിയായ അഗ്നിശമന സേനാംഗത്തിനാണ് രോഗം. സമ്പര്‍ക്കത്തിലൂടെയാണ് ഇദ്ദേഹത്തിന് രോഗം ബാധിച്ചത്. മഞ്ചേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

fir

ജില്ലയില്‍ വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ച 14 ല്‍ മൂന്നു പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത് എന്നത് ആശങ്കക്കിടയാക്കിയിട്ടുണ്ട്. പെരിന്തല്‍മണ്ണ അഗ്നിശമന യൂണിറ്റിലെ 37 ജീവനക്കാരും മറ്റു ഉദ്യോഗസ്ഥരും ഇപ്പോള്‍ നിരീക്ഷണത്തിലാണ്. എടപ്പാളില്‍ രോഗം സ്ഥിരീകരിച്ച പഞ്ചായത്ത് ഓഫീസിലെ ഡ്രൈവര്‍, ഓഫീസിലെ മിക്കവരുമായും അടുത്തിടപഴകിയിരുന്നു. നേരത്തെ രോഗം സ്ഥിരീകരിച്ച ഭിക്ഷാടകന് ഭക്ഷണം ഈ ഡ്രൈവര്‍ എത്തിച്ചുനല്‍കിയിരുന്നുവത്രെ. ഇതായിരിക്കാം രോഗ ബാധയ്ക്ക് കാരണമെന്ന് പറയപ്പെടുന്നു. ഇതോടെ എടപ്പാള്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് അടച്ചു. ജീവനക്കാരോട് നിരീക്ഷണത്തിലിരിക്കാന്‍ ആവശ്യപ്പെട്ടു.

പ്രവാസികള്‍ ദുരന്തമുഖത്ത്; ഞെട്ടിക്കുന്ന കണക്കുകള്‍, പകുതിയലധികം പേര്‍ക്കും ജോലി നഷ്ടമായിപ്രവാസികള്‍ ദുരന്തമുഖത്ത്; ഞെട്ടിക്കുന്ന കണക്കുകള്‍, പകുതിയലധികം പേര്‍ക്കും ജോലി നഷ്ടമായി

നേരത്തെ വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്കാണ് മലപ്പുറത്ത് രോഗം സ്ഥിരീകരിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ സമ്പര്‍ക്കത്തിലൂടെ രോഗം വ്യാപിക്കുകയാണ്. ഇതാണ് ഏറെ ആശങ്കക്കിടയാക്കുന്നത്. ശക്തമായ മുന്‍കരുതല്‍ നടപടികളുമായി ജില്ലാ ഭരണകൂടം രംഗത്തുണ്ട്. രോഗ ലക്ഷണങ്ങള്‍ കാണുന്നവര്‍ ഉടന്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

Malappuram
English summary
Coronavirus case in Malappuram; Fire Station and Edappal Panchayath Office closed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X