സംസ്ഥാനത്ത് കൂടുതല്‍ രോഗികള്‍ ഇന്ന് മലപ്പുറത്ത്; മഞ്ചേരി മാര്‍ക്കറ്റ് അടച്ചു, സമ്പര്‍ക്ക വ്യാപനം...
മലപ്പുറം: സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ കൊറോണ രോഗം സ്ഥിരീകരിച്ചത് മലപ്പുറത്ത്. ജില്ലയില്‍ കോവിഡ് രോഗ ബാധിതരുടെ എണ്ണം ഇന്നും 1000 കടന്നു. 1,024 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചതെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. രോഗബാധിതരായവരില്‍ 916 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 74 പേര്‍ക്ക് ഉറവിടമറിയാതെയാണ് രോഗബാധയുണ്ടായത്. 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന 13 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. അതേസമയം ഇന്ന് 876 പേര്‍ രോഗമുക്തരായതായും ജില്ലാ കലക്ടര്‍ അറിയിച്ചു. ഇവരുള്‍പ്പെടെ 22,156 പേരാണ് ഇതുവരെ വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

47,204 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 7,648 പേര്‍ വിവിധ കേന്ദ്രങ്ങളിലായി നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 526 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 1,402 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ നിന്ന് ഇതുവരെ 1,92,864 സാമ്പിളുകള്‍ പരിശോധനക്കായി അയച്ചതില്‍ 5,359 സാമ്പിളുകളുടെ ഫലങ്ങള്‍ ലഭിക്കാനുണ്ട്. ജില്ലയില്‍ ഇതുവരെ 130 പോരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത്.
അതേസമയം, മഞ്ചേരിയില്‍ മാര്‍ക്കറ്റ് കേന്ദ്രീകരിച്ച് രോഗ വ്യാപനം നടക്കുന്നുവെന്ന് വ്യക്തമായി. വ്യാപാരികളും തൊഴിലാളികളും ഉള്‍പ്പെടെ 70 പേര്‍ക്ക് ഇതുവരെ രോഗം സ്്ഥിരീകരിച്ചു. സാംപിള്‍ ഫലങ്ങള്‍ ഇനിയും ലഭിക്കാനുണ്ട്. മാര്‍ക്കറ്റ് താല്‍ക്കാലികമായി അടച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം മാര്‍ക്കറ്റില്‍ പരിശോധന നടത്തിയിരുന്നു. ഇതിലാണ് 70 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇനിയും നിരവധി ഫലങ്ങള്‍ വരാനുണ്ട്.
ചുമട്ടുതൊഴിലാളികള്‍ക്ക് ലക്ഷണം കണ്ടതോടെ ആരോഗ്യ വകുപ്പിനെ അറിയിച്ചിരുന്നു. ചിലര്‍ ലക്ഷണമുണ്ടായിട്ടും ആരോഗ്യ വകുപ്പിനെ അറിയിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. 19 പേരില്‍ പരിശോധന നടത്തിയപ്പോള്‍ 18 പേര്‍ക്കും രോഗം കണ്ടു. തുടര്‍ന്നാണ് എല്ലാവര്‍ക്കും പരിശോധന നടത്താന്‍ തീരുമാനിച്ചത്. മാര്‍ക്കറ്റിലെത്തിയ ചരക്കുകള്‍ വ്യാപാരികള്‍ മറ്റിടങ്ങളിലേക്ക് മാറ്റി. ഏതാനും ദിവസങ്ങള്‍ക്കിടെ മാര്‍ക്കറ്റിലെത്തിയവര്‍ പരിശോധന നടത്തണമെന്ന് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു. കോവിഡ് 19 വ്യാപനം വലിയതോതില്‍ വര്‍ധിക്കുമ്പോള്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.
Recommended Video













Click it and Unblock the Notifications