മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്ത് സ്‌പെഷ്യല്‍ സ്‌ക്വാഡ്; 229 ഇടത്ത് പരിശോധന, കൊറോണ മാനദണ്ഡം ലംഘിച്ചാല്‍ പെടും

Google Oneindia Malayalam News

മലപ്പുറം: ജില്ലയിലെ കോവിഡ്19 പ്രതിരോധ പ്രവര്‍ത്തനങ്ങളുെടെ ഭാഗമായി കച്ചവട സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനും ഉറപ്പുവരുത്താനും നിയോഗിച്ച പ്രത്യേക സ്‌ക്വാഡുകള്‍ പരിശോധന ആരംഭിച്ചു. ജില്ലയില്‍ ഏഴ് താലൂക്കുകളിലായില്‍ 27 സ്‌ക്വാഡുകളാണ് പരിശോധന നടത്തുന്നത്.

m

തിരൂര്‍ താലൂക്കില്‍ ആറ് സ്‌ക്വാഡുകളാണ് പരിശോധനക്കായുള്ളത്. കൊണ്ടോട്ടി മൂന്ന്, നിലമ്പൂര്‍ നാല്, ഏറനാട് നാല്, തിരൂരങ്ങാടി മൂന്ന്, പെരിന്തല്‍മണ്ണ നാല്, പൊന്നാനി മൂന്ന് എന്നിങ്ങനെയാണ് കണക്ക്. ഓരോ സ്‌ക്വാഡിനും ഒരു നോഡല്‍ ഓഫിസറും രണ്ട് അസി. നോഡല്‍ ഓഫിസര്‍മാരും ഉണ്ടാകും സ്‌ക്വാഡ് ലീഡര്‍മാര്‍ പരിശോധന റിപ്പോര്‍ട്ട് തഹസില്‍ദാര്‍മാര്‍ക്ക് കൈമാറും. പിന്നീട് ഇവര്‍ ജില്ലാ ദുരന്ത നിവാരണ വിഭാഗത്തിലേക്ക് റിപ്പോര്‍ട്ട് ചെയ്യും.

കോവിഡ് മാനദണ്ഡം പാലിക്കുന്നുണ്ടാേയെന്ന് ഉറപ്പുവരുത്താനും ആവശ്യമെങ്കില്‍ ബോധവത്കരണം നല്‍കാനും , നിയമലംഘനം കണ്ടെത്തിയാല്‍ പരിധിയിലെ എസ്.എച്ച്.ഒമാരെ വിവരമറിയിക്കന്നതിനുമാണ് സ്വകാഡുകളെ നിയോഗിച്ചിട്ടുള്ളത്. തഹസില്‍ദാര്‍മാരുടേയും ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെയും നേതൃത്വത്തില്‍, പൊലീസ് ഉദ്യോഗസ്ഥരും മറ്റു വകുപ്പ് ഉദ്യോഗസ്ഥരും അടങ്ങുന്നതാണ് സ്‌ക്വാഡ്. കഴിഞ്ഞ 2 ദിവസങ്ങളിലായി 229 കേന്ദ്രങ്ങളിലാണ് സ്‌ക്വാഡ് പരിശോധന നടത്തിയത്.

ജില്ലയില്‍ കോവിഡ്19 വ്യാപകമാകുന്ന സാഹചര്യത്തില്‍ ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളോട് പൊതുജനങ്ങളും വ്യാപാരികളും പൂര്‍ണമായി സഹകരിക്കണമെന്നും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമന്നു ജില്ലാ കളക്ടര്‍ അഭ്യര്‍ഥിച്ചു.

രാഹുല്‍ ഗാന്ധിയുടെ കിടിലന്‍ നീക്കം ഫലം കണ്ടു; ഇടതുപക്ഷം കൂടെ, ബിഹാറില്‍ മഹാസഖ്യത്തിന് പ്രതീക്ഷരാഹുല്‍ ഗാന്ധിയുടെ കിടിലന്‍ നീക്കം ഫലം കണ്ടു; ഇടതുപക്ഷം കൂടെ, ബിഹാറില്‍ മഹാസഖ്യത്തിന് പ്രതീക്ഷ

ജില്ലയില്‍ ഇന്ന് 352 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസവും രോഗബാധിതരുടെ എണ്ണം 300 ന് മുകളിലാണ്. 339 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ ഏഴ് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 22 പേര്‍ക്ക് ഉറവിടമറിയാതെയും 317 പേര്‍ക്ക് നേരത്തെ രോഗബാധിതരായവരുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്. 254 പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം ഇന്ന് രോഗമുക്തരായി. ഇതുവരെ 4,789 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

കിടിലന്‍ നീക്കത്തിന് കോണ്‍ഗ്രസ്; ഐക്യവേദിയുമായി രംഗത്ത്, നേതാക്കളുടെ കത്ത്!! ജഗന്‍, മമത, പവാര്‍...കിടിലന്‍ നീക്കത്തിന് കോണ്‍ഗ്രസ്; ഐക്യവേദിയുമായി രംഗത്ത്, നേതാക്കളുടെ കത്ത്!! ജഗന്‍, മമത, പവാര്‍...

ഇരുചക്ര വാഹനങ്ങള്‍ക്ക് വില കുത്തനെ കുറയും; നിര്‍ണായക തീരുമാനം, സപ്തംബര്‍ 17ന് പ്രഖ്യാപിക്കുംഇരുചക്ര വാഹനങ്ങള്‍ക്ക് വില കുത്തനെ കുറയും; നിര്‍ണായക തീരുമാനം, സപ്തംബര്‍ 17ന് പ്രഖ്യാപിക്കും

Malappuram
English summary
Coronavirus Special Sqaud deployed in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X