മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്ത് 9 കേന്ദ്രങ്ങളില്‍ കൊറോണ വാക്‌സിനേഷന്‍; ആദ്യം സ്വീകരിച്ചവര്‍ ഇവരാണ്

Google Oneindia Malayalam News

മലപ്പുറം: കോവിഡ് 19 വ്യാപനം ആശങ്കയായി തുടരുമ്പോള്‍ പ്രതിരോധവുമായി മലപ്പുറം ജില്ലയും. പ്രധാന മന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ വാക്‌സിന്‍ വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചതോടെ ജില്ലയില്‍ ഒന്‍പത് കേന്ദ്രങ്ങളിലായി കോവിഷീല്‍ഡ് വാക്‌സിന്‍ കുത്തിവെപ്പ് ആരംഭിച്ചു. ആദ്യ ദിവസം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് പ്രതിരോധ മരുന്ന് നല്‍കിയത്. വാക്‌സിനേഷന്‍ വരും ദിവസങ്ങളിലും തുടരും.

m

മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ്, നിലമ്പൂര്‍ ജില്ലാ ആശുപത്രി, തിരൂര്‍ ജില്ലാ ആശുപത്രി, വളവന്നൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രി, മലപ്പുറം താലൂക്ക് ആശുപത്രി, കൊണ്ടോട്ടി താലൂക്ക് ആശുപത്രി, പൊന്നാനി താലൂക്ക് ആശുപത്രി, നെടുവ സാമൂഹിക ആരോഗ്യ കേന്ദ്രം, പെരിന്തല്‍മണ്ണ കിംസ് അല്‍ഷിഫ ആശുപത്രി എന്നിവിടങ്ങളിലാണ് വാക്‌സിന്‍ നല്‍കിത്തുടങ്ങിയത്. വാക്‌സിനേഷന്‍ സ്വീകരിക്കുന്നവര്‍ക്ക് വരേണ്ട സമയവും സ്ഥലവും കാണിച്ചുള്ള അറിയിപ്പ് മൊബൈല്‍ ഫോണില്‍ നല്‍കിയിരുന്നു. വാക്‌സിനെടുത്തവര്‍ 30 മിനിറ്റ് നേരം നിരീക്ഷണ മുറിയില്‍ കാത്തിരുന്ന ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്. ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ കുത്തിവെപ്പ് തുടരും.

ജില്ലയില്‍ 23880 ആരോഗ്യപ്രവര്‍ത്തകരാണ് ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ സ്വീകരിക്കുന്നതിനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. രജിസ്റ്റര്‍ ചെയ്തവരില്‍ നിന്ന് 13000 പേര്‍ക്ക് രണ്ട് ഡോസ് വീതം നല്‍കാനുള്ള വാക്‌സിനാണ് എത്തിയിട്ടുള്ളത്. വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ ഒരു വാക്‌സിനേറ്ററും നാല് വാക്‌സിനേഷന്‍ ഓഫീസര്‍മാരുമടക്കം അഞ്ച് ജീവനക്കാരാണുണ്ടായിരുന്നത്. ആദ്യ ഡോസ് സ്വീകരിച്ച് 28 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് രണ്ടാമത്തെ ഡോസ് നല്‍കുക.

സ്വന്തം പാര്‍ട്ടി രൂപീകരിക്കും; പിന്തുണ യുഡിഎഫിന്, 10 ലക്ഷം അംഗങ്ങള്‍!! സമദൂരം വിട്ട് വ്യാപാരികള്‍സ്വന്തം പാര്‍ട്ടി രൂപീകരിക്കും; പിന്തുണ യുഡിഎഫിന്, 10 ലക്ഷം അംഗങ്ങള്‍!! സമദൂരം വിട്ട് വ്യാപാരികള്‍

പൊന്നാനി വെള്ളിരി ഗവ. എല്‍.പി സ്‌കൂളില്‍ നടക്കുന്ന വാക്‌സിനേഷന്‍ ക്യാമ്പ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ സന്ദര്‍ശിച്ചു. കേരളത്തില്‍ വാക്‌സിനേഷന്‍ പൂര്‍ണമായും സൗജന്യമായാണ് നല്‍കുന്നതെന്ന് സ്പീക്കര്‍ പറഞ്ഞു. ടി.ബി ആശുപത്രിയിലെ ഫാര്‍മസിസ്റ്റ് ജോസ് ബെന്‍ റോയ് ആദ്യ വാക്‌സിന്‍ സ്വീകരിച്ചു.
കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഫാര്‍മസിസ്റ്റ് നാലകത്ത് അബ്ദുറസാഖ് ആദ്യ വാക്‌സിന്‍ സ്വീകരിച്ചു.

മലപ്പുറം ഗവ. താലൂക്ക് ആശുപത്രിയില്‍ പെരിന്തല്‍മണ്ണ ഇ.എം.എസ് ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധനും ഐ.എം.എ. മുന്‍ ദേശീയ ഉപാധ്യക്ഷനും സംസ്ഥാന പ്രസിഡന്റും ചെയര്‍മാനുമായ ഡോ.വി.യു. സീതിയാണ് ആദ്യവാക്‌സിന്‍ സ്വീകരിച്ചത്. നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ നടന്ന ക്യാമ്പില്‍ സ്വകാര്യ ആശുപത്രി സുരക്ഷ ജീവനക്കാരനായ ഗിരീഷിനാണ് ആദ്യ വാക്‌സിന്‍ നല്‍കിയത്. തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പി.ആര്‍.ഒ മുനീര്‍ ആദ്യ വാക്‌സിന്‍ സ്വീകരിച്ചു. വളവന്നൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ വളവന്നൂര്‍ ബ്ലോക്ക് ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ അഹമ്മദ്കുട്ടി ആദ്യ കുത്തിവെപ്പ് സീകരിച്ചു. കോണ്ടോട്ടി താലൂക്ക് ഗവ. ആശുപത്രിയില്‍ പുളിക്കല്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. സന്തോഷ് ആദ്യ വാക്‌സിന്‍ സ്വീകരിച്ചു. നെടുവ സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ ഒരുക്കിയ വാക്‌സിന്‍ ക്യാമ്പില്‍ എം.കെ. ഹാജി മെമ്മോറിയല്‍ ആശുപത്രിയിലെ ഡോക്ടര്‍ അബ്ദു സമദാണ് ആദ്യ വാക്‌സിന്‍ സ്വീകരിച്ചത്. പെരിന്തല്‍മണ്ണ കിംസ് അല്‍ഷിഫാ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സ് അഞ്ജന ആദ്യ വാക്‌സിന്‍ സ്വീകരിച്ചു.

Recommended Video

cmsvideo
മലപ്പുറത്ത് കോവിഡ് വാക്‌സിന്‍ വിതരണം വിജയകരം ; നിലമ്പൂർ ആശുപത്രി സൂപ്രണ്ട് ഡോ. എന്‍. അബൂബക്കര്‍

Malappuram
English summary
Coronavirus Vaccination held in 9 centers in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X