മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശബരിമല വിഷയം; കനക ദുർഗയോടൊപ്പം കോടതി, ഭർത്താവിന്റെ വീട്ടിൽ താമസിക്കാം!

  • By Desk
Google Oneindia Malayalam News

മലപ്പുറം: ശബരിമല കയറിയതിന്റെ പേരില്‍ ഭര്‍തൃവീട്ടില്‍ അനുമതി നിഷേധിച്ച കനക ദുര്‍ഗയോടൊപ്പം കോടതി, ഭര്‍താവ് താമസിക്കാന്‍ അനുമതി നിഷേധിച്ച അങ്ങാടിപ്പുറത്തെ തര്‍തൃ വീട്ടില്‍ പ്രവേശിക്കാന്‍ കോടതിയുടെ അനുമതി. പുലാമന്തോള്‍ ഗ്രാമീണ ന്യായാലയ കോടതിയുടേതാണ് ഉത്തരവ്.

<strong>മല്ലപ്പള്ളിയില്‍ മാലിന്യത്തിനെതിരെ പൊതുജനം സജീവം; മാലിന്യം തള്ളുന്നവരെ കണ്ടെത്താന്‍ പാരിതോഷികം!!</strong>മല്ലപ്പള്ളിയില്‍ മാലിന്യത്തിനെതിരെ പൊതുജനം സജീവം; മാലിന്യം തള്ളുന്നവരെ കണ്ടെത്താന്‍ പാരിതോഷികം!!

ഭര്‍ത്താവിന്റെ അങ്ങാടിപ്പുറത്തെ വീട്ടില്‍ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് കനകദുര്‍ഗ സമര്‍പ്പിച്ച കേസാണ് കോടതി മജിസ്‌ട്രേറ്റ് നിമ്മി വിചാരണക്കു ശേഷം വിധി പറഞത്. ശബരിമല ദര്‍ശനത്തിന് ശേഷം മടങ്ങിയെത്തിയപ്പോള്‍ മര്‍ദനമേറ്റതിനെത്തുടര്‍ന്ന് ആശുപത്രിയിലായിരുന്ന ഇവരെ വീട്ടില്‍ കയറ്റുന്നതില്‍ ഭര്‍ത്താവ് കൃഷ്ണനുണ്ണി എതിര്‍പ്പ് അറിയിച്ചിരുന്നു.

Kanaka Durga

തുടര്‍ന്ന് പരാതി പെരിന്തല്‍മണ്ണ കോടതിയിലെത്തുകയായിരുന്നു. കോടതി നിര്‍ദ്ദേശപ്രകാരം കേസ് പുലാമന്തോളിലെ ഗ്രാമകോടതിയിലേക്ക് അയക്കുകയായിരുന്നു. അങ്ങാടിപ്പുറം പഞ്ചായത്ത് പരിധിയിലെ കേസായതിനാലാണ് പുലാമന്തോളിലേക്ക് അയച്ചത്. കോടതിയില്‍ ഇന്നലെ ഇരു വിഭാഗത്തില്‍ നിന്നും ആരും ഹാജരായിട്ടില്ല. ഭര്‍തൃവീട്ടില്‍ പ്രവേശനം ഉറപ്പാപായെങ്കിലും കനക ദുര്‍ണ്മയെ കൊലപ്പെടുുത്തുമെന്ന് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ പോലീസ് സംരക്ഷണം തുടര്‍ ന്നേക്കും .

ശബരിമല കയറി വീട്ടില്‍ കയറാതെ സര്‍ക്കാര്‍ അഗതി മന്ദിരത്തില്‍ കഴിയുന്ന കനകദുര്‍ഗയുടെ വീട് പ്രവേശനം സംബന്ധിച്ച കേസ് നേരത്തെ കോടതി പരിഗണിച്ചിരുന്നെങ്കിലും പിന്നേക്കുമാറ്റുകയായിരുന്നു. ശബരിമല ദര്‍ശനത്തിന് ശേഷം മടങ്ങിയെത്തിയപ്പോള്‍ മര്‍ദനമേറ്റതിനെത്തുടര്‍ന്ന് ആശുപത്രിയിലായിരുന്ന ഇവരെ വീട്ടില്‍ കയറ്റുന്നതില്‍ ഭര്‍ത്താവ് കൃഷ്ണനുണ്ണി എതിര്‍പ്പ് അറിയിച്ചിരുന്നു.

തുടര്‍ന്ന് പരാതി പെരിന്തല്‍മണ്ണ കോടതിയിലെത്തുകയായിരുന്നു. കോടതി നിര്‍ദ്ദേശപ്രകാരം കേസ് പുലാമന്തോളിലെ ഗ്രാമകോടതിയിലേക്ക് അയക്കുകയായിരുന്നു.കനക ദുര്‍ണ്മഗക്കു വേണ്ടി അഡ്വ.സമദും, റഹിയാനത്തുമാണ് നേരത്തെ കോടതിയില്‍ ഹാജരായിരുന്നത്. ഭര്‍ത്താവ് കൃഷ്ണനുണ്ണിണിക്കു വേണ്ടി ബിജെപി നേതാവ് അഡ്വ.ശ്രീ പ്രകാശും, അമ്മ സുമതി ക്കു വേണ്ടി. അഡ്വ: സുനിലും ഹാജരായിരുന്നു. കേസ് മാറ്റിയതോടെ കനക ദുര്‍ണ്മയെ പോലീസ് പെരിന്തല്‍മണ്ണയിലെ വണ്‍ സേ്റ്റാപ്പ് സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. കനത്ത പോലീസ് കാവല്‍ സംരക്ഷണകേന്ദ്രത്തില്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിനിടയിലാണ് കനകദുര്‍ഗക്ക് ഭീഷണി കത്തും വന്നത്.

ശബരിമല കയറിയ കനക ദുര്‍ഗയെ വീട്ടുകാര്‍ ഉപേക്ഷ നിലയിലാണിപ്പോള്‍. ഭര്‍തൃവീട്ടില്‍ കയറാന്‍ പറ്റില്ലെന്നും ഭര്‍ത്താവും, ജനിച്ച വീട്ടില്‍ കയറാന്‍ പറ്റില്ലെന്ന് സഹോദരനും പറഞ്ഞതോടെയാണ് 20പോലീസുകാരുടെ കാവലില്‍ പെരിന്തല്‍മണ്ണയിലെ സമൂഹ്യനീതി വകുപ്പിന് കീഴിലുള്ള അഭയകേന്ദ്രമായ വണ്‍സ്റ്റോപ്പ് സെന്ററിലേക്ക് താമസം മാറ്റിയത്. അതും സ്വന്തംമക്കളെപോലും കാണാനാകാതെ, ഇരട്ടക്കുട്ടികളായ കനകദുര്‍ഗയുടെ മക്കളെപോലും നിലവില്‍ ഇവര്‍ക്കൊപ്പമില്ല.

തിരുമന്ധാംകുന്ന് ക്ഷേത്രത്തിന്റെ വടക്കെ നടയിലാണ് കനകദുര്‍ഗയുടെ ഭര്‍തൃവീട്. വിവാദത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഉണ്ണിക്കൃഷ്ണന്‍ വീട് പൂട്ടി താമസം മാറ്റിയിരുന്നു. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ഓവര്‍സിയര്‍കൂടിയായ ഭര്‍ത്താവിനെ കഴിഞ്ഞ ദിവസം പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷനില്‍ മധ്യസ്ത ചര്‍ച്ചക്ക് വിളിച്ചെങ്കിലും കനകദുര്‍ഗയെ ഇനി വീട്ടില്‍ കയറ്റാന്‍ പറ്റില്ലെന്ന നിലപാടെടുത്തതോടെയാണ് പോലീസ് സ്ത്രീകള്‍ക്ക് വേണ്ടിയുള്ള താല്‍ക്കാലിക ആശ്വാസ കേന്ദ്രമായ വണ്‍സ്റ്റോപ്പ് കേന്ദ്രത്തിലേക്ക് മാറ്റിയത്.

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് ചികിത്സയ്ക്ക് ശേഷമാണ് കനക ദുര്‍ഗ കഴിഞ്ഞ രാത്രി ഏഴിന് അങ്ങാടിപ്പുറത്തെ വീട്ടിലേക്ക് മടങ്ങിയെത്തിയത്. പോലീസ് സംരക്ഷണത്തോടെയാണ് കനക ദുര്‍ഗ പെരിന്തല്‍മണ്ണയില്‍ എത്തിയത്. എന്നാല്‍ പോലീസുകാരുമായി സംസാരിക്കവെ കനക ദുര്‍ഗയെ വീട്ടില്‍ കയറ്റാന്‍ പറ്റിലെന്ന് ഭര്‍ത്താവ് ഉറപ്പിച്ചു പറഞ്ഞു. തുടര്‍ന്ന് രാത്രി 10.30 ഓടെയാണ് ഇവരെ വണ്‍സ്റ്റോപ്പ് സെന്ററിലേയ്ക്ക് മാറ്റിയത്.ശബരിമലയില്‍ ആചാരലംഘനം നടത്തിയ ശേഷം വീട്ടില്‍ എത്തിയ കനക ദുര്‍ഗയെ ഭര്‍തൃമാതാവ് മര്‍ദ്ദിച്ചിരുന്നു.

Malappuram
English summary
Court allows Kanaka Durga to enter husband's home
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X