മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോടതിയെ കബളിപ്പിച്ചതിന് മനാഫ് വധക്കേസിലെ പ്രതി കബീറിന് ഹൈക്കോടതിയുടെ പിഴശിക്ഷ

  • By Desk
Google Oneindia Malayalam News

മലപ്പുറം: കോടതിയെ കബളിപ്പിച്ച് ജാമ്യം നേടിയ മനാഫ് വധക്കേസ് പ്രതി പയ്യനാട്ട് തൊടിക എറക്കോടന്‍ കബീറിന് ഹൈക്കോടതി പിഴശിക്ഷ വിധിച്ചു. ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മറച്ചുവെച്ച് കബീര്‍ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി രണ്ടില്‍ നിന്നും ജാമ്യം നേടിയതിലാണ് ഹൈക്കോടതി കബീറിന് 15000 രൂപ പിഴ ശിക്ഷ വിധിച്ചത്.

<strong>സൗദി രാജകുമാരനെ വിദേശത്ത് കുടുക്കാന്‍ നീക്കം; കോടതിയില്‍ പരാതി, കേസെടുത്തേക്കും!! പ്രതിഷേധം</strong>സൗദി രാജകുമാരനെ വിദേശത്ത് കുടുക്കാന്‍ നീക്കം; കോടതിയില്‍ പരാതി, കേസെടുത്തേക്കും!! പ്രതിഷേധം

കോടതിയെ കബളിപ്പിച്ച ജാമ്യം നേടുന്നത് നീതിന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസം തകര്‍ക്കാന്‍ ഇടയാക്കുമെന്നും ഹൈക്കോടതി ജഡ്ജി രാജ വിജയരാഘവന്‍ നിരീക്ഷിച്ചു. ഇക്കാര്യത്തിലുള്ള കോടതിയുടെ കടുത്ത അതൃപ്തി കബീറിന്റെ അഭിഭാഷകനെ അറിയിക്കുകയും ചെയ്തു.

കോടതിയെ കബളിപ്പിച്ചു

കോടതിയെ കബളിപ്പിച്ചു

അതേസമയം കോടതിയെ കബളിപ്പിച്ചതിനെ തുടര്‍ന്ന് ജാമ്യം റദ്ദാക്കി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച കബീര്‍ ഇന്നലെ രാവിലെ കീഴടങ്ങാനായി മഞ്ചേരി അഡീഷല്‍ ജില്ലാ സെഷന്‍സ് കോടതി രണ്ടില്‍ ഹാജരായി. ജാമ്യം റദ്ദുചെയ്യാനായി വാദിച്ച കൊല്ലപ്പെട്ട മനാഫിന്റെ സഹോദരന്‍ അബ്ദുള്‍റസാഖിന്റെ അഭിഭാഷകന് നോട്ടീസ് നല്‍കാതെ കേസ് കേള്‍ക്കാനാവില്ലെന്ന് ജഡ്ജി എ.വി നാരായണന്‍ നിരീക്ഷിക്കുകയായിരുന്നു. കേസ് ഡിസംബര്‍ ഏഴിലേക്കു മാറ്റിവെച്ചു.

 ജാമ്യം റദ്ദാക്കി

ജാമ്യം റദ്ദാക്കി


മനാഫ് വധക്കേസിലെ പ്രതിക്ക് ജില്ലാ കോടതി നല്‍കിയ ജാമ്യം മഞ്ചേരി അഡീഷല്‍ ജില്ലാ സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. 86 ദിവസത്തെ ജയില്‍വാസത്തിനു ശേഷം മോചിതനായ കബീറിനെ അറസ്റ്റു ചെയ്ത് ഹാജരാക്കാന്‍ പോലീസിന് അറസ്റ്റ് വാറന്‍ഡും പുറപ്പെടുവിച്ചു. പോലീസ് റിപ്പോര്‍ട്ടുപോലും ആവശ്യപ്പെടാതെ 23ന് ജാമ്യം അനുവദിച്ച ജഡ്ജ് എ.വി നാരായണന്‍ തന്നെയാണ് ജാമ്യം റദ്ദാക്കിയതും. ഹൈക്കോടതി ജാമ്യം നിഷേധിച്ച മനാഫ് വധക്കേസിലെ പ്രതികള്‍ക്ക് അഡീഷണല്‍ ജില്ലാ കോടതി ജാമ്യം അനുവദിച്ച സംഭവത്തില്‍ ഹൈക്കോടതി രജിസ്ട്രാര്‍ അന്വേഷണമാരംഭിച്ചു.

 അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍

അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍

മഞ്ചേരി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി സുരേഷ്‌കുമാര്‍ പോളിനോടാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കൊലപ്പെട്ട മനാഫിന്റെ സഹോദരന്‍ അബ്ദുല്‍റസാഖാണ് കോടതിയെ കബളിപ്പിച്ചു നേടിയ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. മുനീബിന്റെ ജാമ്യം കോടതി റദ്ദാക്കിയിട്ടില്ല. ഇക്കാര്യം അടുത്ത മാസം 12ന് പരിഗണിക്കും. രണ്ടുപതിറ്റാണ്ട് വിചാരണക്ക് ഹാജരാകാതെ ഒളിവില്‍ കഴിഞ്ഞ പ്രതികള്‍ പാസ്‌പോര്‍ട്ടും സ്‌പോണ്‍സറുടെ വിവരങ്ങളും പോലീസിനു കൈമാറാന്‍ തയ്യാറായില്ലെന്നും ഇവര്‍ വീണ്ടും വിദേശത്തേക്ക് രക്ഷപ്പെട്ട് വിചാരണ നീട്ടികൊണ്ടുപോകാന്‍ ശ്രമിക്കുമെന്ന ആശങ്കയും ഉയര്‍ത്തിയാണ് ഹൈക്കോടതി കഴിഞ്ഞ മാസം 31 ന് ഇരുവര്‍ക്കും ജാമ്യം നിഷേധിച്ചത്.

Malappuram
English summary
court imposed fine on fraud of manaf murder case accused
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X