• search
 • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

എഎ റഹീമിനെതിരേ കേസെടുക്കാന്‍ കോടതി ഉത്തരവ്; പോപ്പുലര്‍ ഫ്രണ്ടിന്റെ പരാതി, ചാനല്‍ ചര്‍ച്ചയ്ക്കിടെ...

മലപ്പുറം: ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീമിനെതിരെ കേസെടുക്കാന്‍ മലപ്പുറം കോടതി ഉത്തരവ്. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതാവ് നല്‍കിയ പരാതിയിലാണ് കോടതി ഇടപെടല്‍. കൊണ്ടോട്ടി പോലീസിനാണ് നിര്‍ദേശം. സ്വകാര്യ ചാനല്‍ ചര്‍ച്ചയിലെ ചില പരാമര്‍ശങ്ങളാണ് കേസിന് കാരണം.

ഭാഗ്യലക്ഷ്മിയെയും കൂട്ടരെയും ഉടന്‍ അറസ്റ്റ് ചെയ്യും; വീട്ടിലെത്തി പോലീസ്, റിമാന്റ് ഒഴിവാക്കാനാകില്ല

മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുള്ള സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ ആയിരുന്നു കേസിന് ആസ്പദമായ പരാമര്‍ശം ഡിവൈഎഫ്‌ഐ നേതാവ് നടത്തിയത്. സിപിഎമ്മിനെ പ്രതിനിധീകരിച്ച് ചാനല്‍ ചര്‍ച്ചകളില്‍ പതിവായി കാണുന്ന മുഖമാണ് റഹീമിന്റേത്. വിശദവിവരങ്ങള്‍ ഇങ്ങനെ....

പരാതി ഇങ്ങനെ

പരാതി ഇങ്ങനെ

ചാനല്‍ ചര്‍ച്ചയ്ക്കിടെ സംഘടനക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം എഎ റഹീം നടത്തി എന്നാണ് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പിപി റഫീഖ് നല്‍കിയ പരാതിയിലെ പ്രധാന ആരോപണം. മലപ്പുറം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചത്. റഹീമിനെതിരെ കേസെടുക്കാന്‍ കോടതി പോലീസിന് നിര്‍ദേശം നല്‍കി.

സ്വര്‍ണക്കടത്ത് കേസ് ചര്‍ച്ച

സ്വര്‍ണക്കടത്ത് കേസ് ചര്‍ച്ച

കൊണ്ടോട്ടി പോലീസിനോടാണ് കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി നിര്‍ദേശിച്ചത്. ഐപിസി 153 (എ), 153 (ബി), 295 (എ), 500 വകുപ്പുകള്‍ പ്രകാരമാണ് കേസെടുക്കുക. മനോരമ ന്യൂസ് ചാനലില്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെയാണ് എഎ റഹീം സംഘടനയെ അപകീര്‍ത്തിപ്പെടുത്തുംവിധം സംസാരിച്ചതെന്ന് പിപി റഫീഖ് പരാതിയില്‍ ബോധിപ്പിക്കുന്നു.

മുന്‍പന്തിയില്‍ പോപ്പുലര്‍ ഫ്രണ്ട്

മുന്‍പന്തിയില്‍ പോപ്പുലര്‍ ഫ്രണ്ട്

ജൂലൈ 14ന് നടന്ന ചാനല്‍ ചര്‍ച്ചയിലാണ് റഹീം വിവാദ പരാമര്‍ശം നടത്തിയതത്രെ. കോണ്‍ഗ്രസ് പ്രതിനിധിയായി രാജ്‌മോഹന്‍ ഉണ്ണിത്താനും ചര്‍ച്ചയിലുണ്ടായിരുന്നു. സ്വര്‍ണക്കടത്തിന് തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധമുണ്ടെന്നും അതിന്റെ മുന്‍പന്തിയില്‍ നില്‍ക്കുന്നത് പോപ്പുലര്‍ ഫ്രണ്ടാമെന്നും ചര്‍ച്ചയില്‍ റഹീം പറഞ്ഞത് സംഘടനെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് പരാതിയില്‍ പറയുന്നു.

യഥാര്‍ഥ പ്രതികളെ രക്ഷിക്കാന്‍

യഥാര്‍ഥ പ്രതികളെ രക്ഷിക്കാന്‍

സ്വര്‍ണക്കടത്ത് കേസില്‍ പോപ്പുലര്‍ ഫ്രണ്ട് സംശയത്തിന്റെ നിഴലിലാണ് എന്നും എഎ റഹീം പറഞ്ഞു. സ്വര്‍ണക്കടത്തില്‍ സര്‍ക്കാരിന്റെ പങ്കാണ് ചര്‍ച്ച ചെയ്യുന്നതെന്നും വിഷയത്തിലേക്ക് തിരിച്ചുവരണമെന്നും ഈ വേളയില്‍ അവതാരക ആവശ്യപ്പെടുകയായിരുന്നു. യഥാര്‍ഥ പ്രതികളെ രക്ഷിക്കാനാണ് റഹീം ഇത്തരം പ്രതികരണം നടത്തിയതെന്ന് പോപ്പുലര്‍ ഫ്രണ്ട നേതാവ് പരാതിയില്‍ ബോധിപ്പിച്ചു.

 ഇതാണ് സ്വര്‍ണക്കടത്ത് കേസ്

ഇതാണ് സ്വര്‍ണക്കടത്ത് കേസ്

തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിലേക്കു വന്ന ബാഗേജിന്റെ മറവില്‍ സ്വര്‍ണം കടത്തിയ കേസ് ആഴ്ചകളായി പ്രധാന ചര്‍ച്ചയാണ്. കസ്റ്റംസ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്, എന്‍ഐഎ തുടങ്ങിയ കേന്ദ്ര അന്വേഷണ ഏജന്‍സികളാണ് കേസ് അന്വേഷിക്കുന്നത്. സ്വപ്ന സ ുരേഷ്, സന്ദീപ് നായര്‍, കെടി റമീസ് തുടങ്ങി നിരവധി പേര്‍ കേസില്‍ അറസ്റ്റിലായിട്ടുണ്ട്.

cmsvideo
  CM Pinarayi Vijayan knew about my appointment, Says Swapna Suresh | Oneindia Malayalam
   സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍

  സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍

  സ്വര്‍ണക്കടത്ത് വഴി സമ്പാദിച്ച പണം രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചോ എന്നാണ് എന്‍ഐഎ അന്വേഷിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമം നടന്നോ എന്ന് ഇഡിയും അന്വേഷിക്കുന്നു. പ്രതികളുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കുണ്ടായിരുന്ന ബന്ധമാണ് സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. ഏത് അന്വേഷണത്തെയും നേരിടാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

  ജഗന്‍ റെഡ്ഡിയുടെ വരവില്‍ കളിമാറും; മോദി സര്‍ക്കാരില്‍ അത്താവാലെ കൂടി; ബാക്കി എല്ലാം ബിജെപി

  സൈനികര്‍ക്ക് ബുള്ളറ്റ് പ്രൂഫില്ലാത്ത വാഹനം, മോദിക്ക് 8400 കോടിയുടെ വിമാനം; നീതിയാണോ എന്ന് രാഹുല്‍

  Malappuram

  English summary
  Court Orders case register against DYFI Leader AA Rahim
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X