മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അശ്ലീല സംഭാഷണം നടത്തിയ സി.പി.എം നന്നംമുക്ക് പ്രസിഡന്റിന് പിന്നാലെ കോണ്‍ഗ്രസിന്റെ വനിതാമെമ്പറും രാജിവെച്ചു

  • By Desk
Google Oneindia Malayalam News

മലപ്പുറം: നന്നംമുക്ക് പഞ്ചായത്തിലെ വോയ്‌സ് ക്ലിപ്പ് വിവാദത്തില്‍ കുടുങ്ങിയ വനിതാ പഞ്ചായത്ത് അംഗം രാജി വച്ചു. മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് വിദേശത്തായിരുന്ന കോണ്‍ഗ്രസ്സ് വനിതാ പഞ്ചായത്ത് അംഗം കൂടിയായ സഫീന നാട്ടിലെത്തി പഞ്ചായത്ത് സെക്രട്ടറിക്ക് രാജിക്കത്ത് നല്‍കിയത്.ഏറെ വിവാദങ്ങള്‍ക്കും നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ ടി സത്യന്റെ പ്രസിഡണ്ട് പദവി രാജി വെക്കുന്നതിനും വഴിയൊരുക്കിയ കോണ്‍ഗ്രസ്സ് വനിതാ പഞ്ചായത്ത് അംഗവുമായുള്ള സ്വകാര്യ സംഭാഷണം ചോര്‍ന്നത് സംസ്ഥാന രാഷ്ര്ടീയത്തില്‍ തന്നെ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു.

ഡിഎംകെ സഖ്യത്തെ തള്ളിപ്പറഞ്ഞു; തമിഴ്നാട്ടില്‍ ഡിസിസി പ്രസിഡന്‍റിനെ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തുഡിഎംകെ സഖ്യത്തെ തള്ളിപ്പറഞ്ഞു; തമിഴ്നാട്ടില്‍ ഡിസിസി പ്രസിഡന്‍റിനെ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തു

കോണ്‍ഗ്രസ് പഞ്ചായത്ത് അംഗമായിരുന്ന സഫീന പഞ്ചായത്ത് അംഗത്വം രാജി വച്ചതോടെ പ്രസിഡണ്ട് പദവി ഒഴിഞ്ഞ ടി സത്യന്‍ പഞ്ചായത്ത് അംഗത്വം കൂടി രാജി വെച്ചൊഴിയണമെന്ന സമ്മര്‍ദ്ധം ഏറിയിട്ടുണ്ട്. സത്യന്‍ വനിതാ പഞ്ചായത്ത് അംഗമായിരുന്ന സഫീനയുമായി നടത്തിയ ഫോണ്‍ സംഭാഷണം സോഷ്യല്‍ മീഡിയ വഴി പുറത്തായതോടെയാണ് നന്നംമുക്ക് പഞ്ചായത്തില്‍ വിവാദങ്ങള്‍ക്ക് തുടക്കമായത്. കോണ്‍ഗ്രസ്സ് പ്രക്ഷോഭവും പാര്‍ട്ടിക്കുള്ളില്‍ നിന്നുള്ള സമ്മര്‍ദ്ധവും ഏറിയതോടെ ടി.സത്യന്‍ പ്രസിഡണ്ട് പദവി രാജി വച്ച് ഒഴിയുകയായിരുന്നു. സത്യന്‍ പഞ്ചായത്ത് അംഗത്വം രാജി വെക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് നന്നംമുക്ക് പഞ്ചായത്തിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തിനിടയാക്കിയിരുന്നു.സിപിഎം പ്രവര്‍ത്തകര്‍ക്കും യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

-mobile-

തുടര്‍ന്ന് പഞ്ചായത്തിലേക്ക് നടന്ന പുതിയ പ്രസിഡണ്ട് തെരെഞ്ഞെടുപ്പ് വലിയ പോലീസ് സുരക്ഷയിലാണ് നടന്നത്.വനിതാ പഞ്ചായത്ത് അംഗവുമായി നടത്തിയ സ്വകാര്യ സംഭാഷണം ഭരണഘടനാ വിരുദ്ധവും സത്യപ്രതിജ്ഞ ലംഘനവുമാണെന്ന് ചൂണ്ടിക്കാണിച്ചാണ് യുഡിഎഫ് പ്രക്ഷോപപരിപാടികള്‍ സംഘടിപ്പിച്ചത്.വനിതാ പഞ്ചായത്ത് മെമ്പര്‍ പഞ്ചായത്ത് അംഗത്വം രാജി വെച്ചതോടെ ടി സത്യനും പഞ്ചായത്ത് അംഗത്വം രാജി വെച്ച് ഒഴിയണമെന്നാവശ്യപ്പെട്ട് പ്രക്ഷോപ പരിപാടികള്‍ തുടരാനാണ് യുഡിഎഫ് തീരുമാനം.

വനിതാ പഞ്ചായത്തംഗം ഉള്‍പ്പെട്ട ഫോണ്‍ വിവാദത്തെത്തുടര്‍ന്ന് നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റ് സത്യന്‍ സ്വമേധയാ രാജിവെക്കുകയായിരുന്നു.. സിപിഎം. ജില്ലാകമ്മിറ്റിയംഗം കൂടിയാണ് രാജിവച്ച ടി. സത്യന്‍. ഫോണ്‍ വിവാദത്തിലുള്‍പ്പെട്ട പഞ്ചായത്ത് വനിതാ അംഗത്തെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതായി യുഡിഎഫും അറിയിച്ചിരുന്നു. വിവാദമായ ഫോണ്‍സംഭാഷണം സംസാരിക്കുന്നവര്‍ തമ്മിലെ അടുപ്പം വ്യക്തമാക്കുന്നതുമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഈ സംഭാഷണം സത്യന്റേതാണെന്ന് വ്യക്തമാകാന്‍ ഫോറന്‍സിക് പരിശോധന നടത്താനും നടപടി സ്വീകരിച്ചിരുന്നു.

ഫോണ്‍ സംഭാഷണത്തിലെ പ്രധാന ഭാഗങ്ങള്‍ ഇങ്ങനെയാണ്: ഞാന് ഇപ്പോള്‍ വേറൊരാളുമായി ഇഷ്ടത്തിലാണ്. ഇഷ്ടത്തിലാണെങ്കില്‍ എനിക്ക് താങ്കളെക്കാള്‍ ഇഷ്ടം... ആണ്. ആ ഇഷ്ടം എനിക്ക് ഒരുപാട് സന്തോഷം പ്രധാനം ചെയ്യുന്നു. ഒരു ശതമാനം ശല്യപ്പെടുത്തില്ല. അതെല്ലാം കഴിഞ്ഞ് തിരിച്ചു വരുമ്‌ബോഴും ഞാന്‍ കാത്ത് നില്‍ക്കും. താങ്കള്‍ അവര്‍ക്ക് കൊടുത്തതല്ല. താങ്കള്‍ എനിക്ക് തന്നതാണ്. നിന്നെക്കാള്‍ എനിക്ക് വേറൊരാളോട് ഇഷ്ടം ഇല്ല എന്നും പ്രചരിക്കുന്ന ഓഡിയോയില്‍ പറയുന്നു. പോടീ പന്നീ... നിന്റെ പണി നോക്കടീ...നിന്നെ ബോധിപ്പിക്കാന്‍ വേണ്ടി നിന്നെ പ്രേമിക്കേണ്ട ആവശ്യം എനിക്കില്ല... താമാശക്ക് പോലും നീ ഈ വര്‍ത്തമാനം പറയേണ്ടെന്നെല്ലാം പ്രചരിക്കുന്ന ഓഡിയോയിലുണ്ട്.

നിന്നോട് ഇഷ്ടമില്ലെങ്കില്‍ ആ ഇഷ്ടമില്ലായ്മ പറയാന്‍ എനിക്ക് ഒരു ബുദ്ധിമുട്ടുമില്ല. അതിന് മുമ്ബ് അങ്ങനെ പറയിക്കാന്‍ നീ ശ്രമിക്കേണ്ടെന്നും പ്രചരിക്കുന്ന ഓഡിയോയിലെ പുരുഷ ശബ്ദം പറയുന്നു. ചോദ്യം ചോദിക്കുമ്‌ബോള്‍ പ്രഷര്‍ കൂടുന്ന് ശരിയല്ല.... എന്താ മിണ്ടാട്ടം പോയോ... ഇപ്പോള്‍ എന്നോട് മാത്രമേ ഇഷ്ടമുള്ളൂ അല്ല എന്നാണ് സ്ത്രീയുടെ ചോദ്യം. ജീവിതത്തില്‍ അങ്ങനെയേ ഉണ്ടാകൂ.. എന്റെ ജീവിതത്തിന് അകത്ത് ഇഷ്ടവും സംതൃപ്തിയും എല്ലാം അടിയരവിട്ട് പറയാമെന്നും വിശദീകരിക്കുന്നു. ചാറ്റിങ് മതിയാക്കൂ.. എല്ലാം എനിക്ക് അറിയാമെന്ന പ്രകോപനമാണ് സ്ത്രീ ശബ്ദം തിരിച്ചു നടത്തുന്നത്.-ഇങ്ങനെ പുരോഗമിക്കുന്ന ഫോണ്‍ സംഭാഷണമാണ് സത്യന് വിനയാകുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തലേദിവസം രാത്രി സത്യന്‍ കോണ്‍ഗ്രസ് വനിതാ പഞ്ചായത്തംഗവുമായി നടത്തിയ 45 മിനിറ്റിലധികം നീണ്ടുനില്‍ക്കുന്ന ഫോണ്‍ സംഭാഷണമാണ് നവമാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇവര്‍ തമ്മിലുള്ള അടുപ്പം വ്യക്തമാക്കുന്നതായിരുന്നു സംഭാഷണം. ഇതു വിവാദമായതോടെ പാര്‍ട്ടി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. മൂന്നരവര്‍ഷം മുമ്ബാണ് ടി. സത്യന്‍ നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റായി സ്ഥാനമേറ്റത്.

Malappuram
English summary
Coversation controversy: CPM Nannammukk president and Congress woman member resigns
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X