മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്ത് വെന്റിലേറ്റര്‍ കിട്ടാതെ രോഗി മരിച്ചു; മൂന്ന് ദിവസം കാത്തിരുന്നു, ദാരുണ അന്ത്യം

Google Oneindia Malayalam News

മലപ്പുറം: വെന്റിലേറ്റര്‍ കിട്ടാതെ പുറത്തൂര്‍ സ്വദേശിയായ കൊവിഡ് രോഗി മരിച്ചു. ഫാത്തിമയാണ് മരിച്ചത്. വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് ദിവസമായി ഫാത്തിമയുടെ ആരോഗ്യനില വഷളായിരുന്നു. തുടര്‍ന്ന് കുടുംബവും നാട്ടുകാരും വെന്റിലേറ്റര്‍ സൗകര്യം ലഭിക്കാന്‍ ഏറെ ശ്രമിച്ചിരുന്നു. മലപ്പുറത്തെ ഒട്ടേറെ ആശുപത്രികളില്‍ വെന്റിലേറ്റര്‍ സൗകര്യമുണ്ട്. എന്നാല്‍ ഇവിടെയൊന്നും ഒഴിവില്ലെന്നാണ് വിവരം. തുടര്‍ന്ന് കോഴിക്കോട് ജില്ലയിലും കുടുംബം അന്വേഷിച്ചു. ഫലമുണ്ടായില്ല.

d

മൂന്ന് ദിവസം കാത്തിരുന്ന ശേഷമാണ് ഫാത്തിമ മരണത്തിന് കീഴടങ്ങിയത്. ജില്ലയില്‍ കൊവിഡ് ചികില്‍സയ്ക്ക് വേണ്ടി കൂടുതല്‍ സൗകര്യമൊരുക്കി എന്ന് ജില്ലാ ഭരണകൂടം നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഇതൊന്നും മതിയാകാത്ത സാഹചര്യമാണിപ്പോള്‍ എന്നാണ് വ്യക്തമാകുന്നത്. മാത്രമല്ല, കളക്ട്രേറ്റില്‍ കൊവിഡ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്. ആളുകളുടെ സംശയങ്ങള്‍ ദുരീകരിക്കാനും ചികില്‍സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുമാണ് കണ്‍ട്രോള്‍ റൂം. ഇവിടെ ബന്ധപ്പെട്ടിരുന്നു എന്നാണ് കുടുംബാംഗങ്ങളില്‍ ചിലര്‍ പറയുന്നത്.

മുഹമ്മദ് റിയാസ് മന്ത്രിസഭയിലേക്ക്? ശൈലജയെ സ്പീക്കറാക്കാന്‍ ആലോചന, എണ്ണം കുറച്ച് സിപിഎംമുഹമ്മദ് റിയാസ് മന്ത്രിസഭയിലേക്ക്? ശൈലജയെ സ്പീക്കറാക്കാന്‍ ആലോചന, എണ്ണം കുറച്ച് സിപിഎം

കനത്ത മഴയില്‍ കേരളത്തില്‍ വ്യാപകമായ നാശനഷ്ടം: ചിത്രങ്ങള്‍ കാണാം

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുടെ ജില്ലയാണ് മലപ്പുറം. ഇവിടെ കൂടുതല്‍ ചികില്‍സാ സൗകര്യം ഒരുക്കേണ്ടത് നിര്‍ബന്ധമാണ് എന്ന സൂചനയാണ് ഫാത്തിമയുടെ സംഭവം ബോധ്യപ്പെടുത്തുന്നത്. ജില്ലയിലെ പല സ്വകാര്യ ആശുപത്രികളും കൊവിഡ് ആശുപത്രികളാക്കി മാറ്റിയിട്ടുണ്ട്. എന്നാല്‍ രോഗികള്‍ കൂടിയതോടെ ഈ സൗകര്യമൊന്നും മതിയാകുന്നില്ല എന്നാണ് വിവരം.

പുതിയ ലുക്കില്‍ നടി ഹുമാ ഖുറേഷി; വൈറലായ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
മലപ്പുറം; പുറത്തൂരില്‍ രോഗി മരിച്ചത് വെന്റിലേറ്റര്‍ കിട്ടാതെയെന്ന് ഡോക്ടര്‍

Malappuram
English summary
Covid Patient died in Malappuram due to scarcity of Ventilator
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X