കോവിഡ് വ്യാപനം രൂക്ഷമായി തന്നെ തുടരുന്നു; മലപ്പുറം ജില്ലയിൽ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിച്ചു
അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളും ഞായറാഴ്ച തുറക്കില്ല
മലപ്പുറം: സംസ്ഥാനത്ത് മറ്റ് പല ജില്ലകളിലും കോവിഡ് നിരക്ക് താഴുന്നുണ്ടെങ്കിലും മലപ്പുറത്ത് കാര്യമായ മാറ്റമില്ലാത്തത് ആശങ്ക വർധിപ്പിക്കുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്യുന്ന മലപ്പുറം ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ്. നിലവിൽ ട്രിപ്പിൾ ലോക്ക്ഡൗൺ നിലനിൽക്കുന്ന ഏക ജില്ലയായ മലപ്പുറത്ത് ഞായറാഴ്ചകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി.
നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം, ചിത്രങ്ങൾ

അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളും ഞായറാഴ്ച തുറക്കില്ല. ഇത് സംബന്ധിച്ച ഉത്തരവ് ജില്ലാ കലക്ടർ കെ ഗോപാലകൃഷ്ണൻ പുറത്തിറക്കി. ഹോട്ടലുകള്‍ ഹോംഡെലിവെറിക്കായി മാത്രം തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്. കഴിഞ്ഞ ഞായറാഴ്ചയും ജില്ലയില്‍ സമാനമായ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
പാല്‍, പത്രം, മെഡിക്കല്‍ അനുബന്ധ സ്ഥാപനങ്ങളും പ്രവര്‍ത്തനങ്ങളും, പെട്രോള്‍ പമ്പുകള്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, പാചക വാതക വിതരണം, ടെലികോം, മഴക്കാല പൂര്‍വ്വ ശൂചീകരണ പ്രവര്‍ത്തനങ്ങള്‍, ചരക്കുഗതാഗതം, പാസോട്കൂടിയ അന്തര്‍ ജില്ലാ യാത്രകള്‍, മരണാനന്തര ചടങ്ങുകള്‍, മുന്‍കൂട്ടി നിശ്ചയിച്ച വിവാഹങ്ങള്‍ എന്നിവ ഒഴികെയുള്ള ഒരു പ്രവര്‍ത്തികള്‍ക്കും അനുമതിയില്ലെന്ന് കളക്ടര്‍ അറിയിച്ചു.
Recommended Video
ജില്ലയില്‍ വ്യാഴാഴ്ച 4,212 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. സംസ്ഥാനത്ത് കൂടുതല്‍ രോഗികള്‍ ഇന്നും മലപ്പുറത്താണ്. ജില്ലക്ക് ആശ്വാസമായി ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കില്‍ (ടി.പി.ആര്‍) കുറവുണ്ടായി. ടി.പി.ആര്‍ 16.82 ശതമാനമാണ് ജില്ലയില്‍ രേഖപ്പെടുത്തിയത്. വ്യാഴാഴ്ച മാത്രം 4,505 പേര്‍ രോഗമുക്തരായി. ഇതോടെ ജില്ലയില്‍ കോവിഡ് വിമുക്തരായി ജില്ലയില്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ എണ്ണം 2,33,721 ആയതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.
65,292 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 44,658 പേര്‍ ചികിത്സയിലാണ്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 1,429 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 291 പേരും 180 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 1,055 പേരും ശേഷിക്കുന്നവര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 809 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.
രജനി ഭരദ്വാജിന്റെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ












Click it and Unblock the Notifications