മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സർക്കാരിന് മത സാമുദായിക ശക്തികളോട് അനാവശ്യ മമതയെന്ന് സിപിഐ, പ്രവർത്തന മികവ് കുറവെന്നും വിമർശനം

Google Oneindia Malayalam News

മലപ്പുറം:സിപിഐ ജില്ല സമ്മേളനത്തിൽ സർക്കാരിന് രൂക്ഷ വിമർശനം. പല വകുപ്പുകളുടേയും പ്രവർത്തന നിലവാരം ഉയരുന്നില്ല എന്നാണ് കുറ്റപ്പെടുത്തൽ. ആഭ്യന്തരം, കൃഷി, ഗതാഗതം, പൊതുമരാമത്ത്, വിദ്യാഭ്യാസം, വകുപ്പുകളിൽ രാഷ്ട്രീയ ഇച്ഛാശക്തിയുടെ അഭാവം ഉണ്ടെന്നു ആണ് വിമർശനം. ഇനിയും ശ്രദ്ധിച്ചില്ലെങ്കിൽ സർക്കാരിന്റെ ജനകീയ അംഗീകാരത്തിനും സൽപ്പേരിനും ദോഷകരമായി ബാധിക്കുമെന്നും ജില്ലാ സെക്രട്ടറി അവതരിപ്പിച്ച റിപ്പോർട്ടിൽ വിമർശനം ഉയരുന്നു.

സർക്കാർ മത സാമുദായിക ശക്തികളോട് സർക്കാർ അനാവശ്യ മമത കാണിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു..ഇടത് പക്ഷ പാരിസ്ഥിതിക നിലപാടുകളെ അൻവർ അപഹാസ്യമാക്കുന്നു എന്നും കുറ്റപ്പെടുത്തൽ ഉണ്ടായി. ജലീൽ ഉയർത്തിയ വിവാദ പ്രസ്താവനകൾ മത നിരപേക്ഷ മനസ്സുകളെ അകറ്റുമെന്നും വിമര്‍ശനമുയര്‍ന്നു.രണ്ടാം ഇടതു സർക്കാരിന് വലതുപക്ഷ വ്യതിയാനമെന്ന് കഴിഞ്ഞ ദിവസം വയനാട് ജില്ല സമ്മേളനത്തിലും വിമർശനമുയർന്നിരുന്നു.

1

സമരരംഗത്തുള്ളവരെ തീവവാദ മുദ്ര കുത്തുന്നത് കമ്മ്യൂണിസ്റ്റ് രീതിയല്ല. മാവോയിസ്റ്റ് ഏറ്റുമുട്ടൽ, അലൻ താഹ വിഷയങ്ങളിൽ സർക്കാരിന് തെറ്റുപറ്റിയതായും പ്രതിനിധികൾ കുറ്റപ്പെടുത്തിയിരുന്നു.കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട , കാസര്‍കോട് സിപിഐ ജില്ല സമ്മേളനങ്ങളിലും സർക്കാരിനും, സിപിഎമ്മിനും എതിരെ വ്യാപക വിമർശനമുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് വയനാട്ടിലും സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉയർന്നത്.

രാഹുല്‍ ഗാന്ധി തരംഗമാകുന്നു!! പുതിയ സര്‍വ്വെ ഫലം പുറത്ത്... കോണ്‍ഗ്രസ് ലക്ഷ്യത്തിലേക്ക്രാഹുല്‍ ഗാന്ധി തരംഗമാകുന്നു!! പുതിയ സര്‍വ്വെ ഫലം പുറത്ത്... കോണ്‍ഗ്രസ് ലക്ഷ്യത്തിലേക്ക്

2

ഇടത് മുഖ്യമന്ത്രിക്ക് ചേർന്നതല്ല അധിക പോലീസ് സുരക്ഷയെന്നായിരുന്നു കൊല്ലത്തുയർന്ന പ്രധാന വിമർശനം.ഇത് മുഖ്യമന്ത്രിയെ ജനങ്ങളിൽ നിന്ന് അകറ്റുമെന്നും സമ്മേളനം വിലയിരുത്തി.തുടര്‍ഭരണം നേടിവന്ന സര്‍ക്കാരിന്‍റെ ഇതുവരെയുള്ള പ്രവർത്തനം നിരാശപ്പെടുത്തുന്നുവെന്നായിരുന്നു സര്‍ക്കാരിനെതിരെ കാസര്‍കോട് ജില്ല സമ്മേളനത്തില്‍ ഉയര്‍ന്ന വിമര്‍ശനം. സാധാരണക്കാരോടൊപ്പം നിലകൊളേണ്ട എൽഡിഎഫ് സർക്കാർ മധ്യവർഗ താൽപ്പര്യങ്ങൾക്ക് പ്രാമുഖ്യം നൽകുന്നുവെന്ന തോന്നൽ ജനങ്ങളിൽ ഉണ്ടാക്കിയെന്നും ജില്ല സമ്മേളനത്തിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

3

സിൽവർലൈൻ പദ്ധതി നടപ്പിലാക്കാൻ ശ്രമിച്ചത് ധാർഷ്ട്യത്തിലൂടെയാണെന്നായിരുന്നു പത്തനംതിട്ട ജില്ല സമ്മേളനത്തിലുയര്‍ന്ന പ്രധാന വിമര്‍ശനം. അതിന്‍റെ തിരിച്ചടിയും സര്‍ക്കാര്‍ നേരിട്ടു. കെ റെയിൽ വിഷയം ശബരിമല പോലെ സങ്കീർണമാക്കിയെന്നും സമ്മേളനം വിമര്‍ശിച്ചു.ഏറ്റവും കൂടുതൽ പ്രതിഷേധങ്ങൾ നടത്തിയിട്ടുള്ള മുഖ്യമന്ത്രി കറുത്ത മാസ്കിനോട്‌ പോലും അസഹിഷ്ണുത കാണിക്കുന്നത് ജനാധിപത്യ രീതിയല്ലന്നും വിമര്‍ശനമുയര്‍ന്നിരുന്നു.

പ്രകോപനം സഹിക്കാവുന്നതിലും അപ്പുറം; ഗവര്‍ണര്‍ മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന് എകെ ബാലന്‍പ്രകോപനം സഹിക്കാവുന്നതിലും അപ്പുറം; ഗവര്‍ണര്‍ മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന് എകെ ബാലന്‍

4

മന്ത്രി വീണ ജോർജിന് ഫോൺ അലർജിയാണെന്നും ഔദ്യോഗിക നമ്പരിൽ വിളിച്ചാലും എടുക്കില്ലെന്നും പത്തനംതിട്ടയില്‍ വിമർശനം ഉയർന്നിരുന്നു.ആരോഗ്യ മന്ത്രിക്ക് വകുപ്പിൽ നിയന്ത്രണമില്ല.ശൈലജ ടീച്ചറിന്റെ കാലത്തെ നല്ല പേര് പോയെന്നും നേതാക്കൾ ആരോപിച്ചു. മറ്റൊരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയും പ്രവർത്തിക്കാത്ത തരത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പോക്കെന്നായിരുന്നു തിരുവനന്തപുരത്ത് അംഗങ്ങള്‍ ഉയര്‍ത്തിയ വിമര്‍ശനം.

5

പി.കെ.വാസുദേവൻ നായരെയും ഇ.കെ.നായനാരെയും പോലുള്ള കമ്യൂണിസ്റ്റ് മുഖ്യമന്ത്രിമാർ ഭരിച്ച നാടാണ് ഇതെന്ന് മുഖ്യമന്ത്രി ഓർക്കണമെന്നും സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.എൽഡിഎഫ് സർക്കാരിനെ പിണറായി സർക്കാർ എന്ന ബ്രാൻഡിങ് ചെയ്യുകയാണെന്നും സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ഇങ്ങനെയൊരുബ്രാന്‍ഡിങ്ങിന് സിപിഎം ബോധപൂര്‍വം ശ്രമിക്കുന്നുവെന്നാണ് പ്രതിനിധികളുടെ ആരോപണം.

'ഗവർണറെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാമെന്ന സിപിഎം മോഹം നടക്കില്ല'; കെ സുരേന്ദ്രൻ5

Malappuram
English summary
cpi malappuram district committee report criticizes kerala state government and chief minister pinarayi vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X