മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ കോലംകത്തിച്ച് സിപിഐ, എടപ്പാളിലും തിരൂരങ്ങാടിയിലും പിവി അന്‍വറിന്റെ കോലംകത്തിച്ചു

  • By Desk
Google Oneindia Malayalam News

മലപ്പുറം: സി.പി.ഐ രൂക്ഷമായ വിമര്‍ശിച്ച പൊന്നാനി മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയും നിലമ്പൂര്‍ എം.എല്‍.എയുമായ പി.വി.അന്‍വറിന്റെ കോലം വീണ്ടും കത്തിച്ചു. കഴിഞ്ഞ ദിവസം മലപ്പുറത്തും പൊന്നാനിയിലും കോലംകത്തിച്ചതിന് പിന്നാലെ എടപ്പാളിലും, തിരൂരങ്ങാടിയിലുമാണ് വീണ്ടും കോലംകത്തിച്ചത്.

<strong>ഗോതമ്പ് കടത്ത് നിഷേധിച്ച് സപ്ലയ്‌കോ: കുന്നിശ്ശേരിയിലെ സപ്ലയ്‌കോ ഗോഡൗണില്‍ നിന്ന് ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്തു</strong>ഗോതമ്പ് കടത്ത് നിഷേധിച്ച് സപ്ലയ്‌കോ: കുന്നിശ്ശേരിയിലെ സപ്ലയ്‌കോ ഗോഡൗണില്‍ നിന്ന് ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്തു

പി.വി അന്‍വര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ദൃശ്യ മാധ്യമങ്ങളിലൂടെ സി.പി.ഐ ക്കെതിരെ നടത്തിയ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ക്കെതിരെ എ.ഐ.വൈ.എഫ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെമ്മാട് വെച്ചാണ് പ്രതിഷേധ പ്രകടനവും, കോലം കത്തിക്കലും നടത്തിയത്. കുന്നിടിച്ചും, പരിവര്‍ത്തനപ്പെടുത്തിയും, ഭൂമി കയ്യേറ്റം നടത്തിവരികയായിരുന്ന പി.വി അന്‍വറിനെ നിയമവിരുദ്ധമായി സി.പി.ഐ സഹായിച്ചില്ലന്നതാണ് അന്‍വറിനെ ചൊടിപ്പിച്ചതത്രെ.

AIYSF

മുതലാളിതത്വത്തിന്റെ തനി സ്വരൂപമാണ് അന്‍വര്‍ കാണിച്ചതെന്നും ഇത് ജനപ്രതിനിധിയുടെ വാക്കുകളായി കാണാനാകില്ലെന്നും എ.ഐ.വൈ.എഫ് തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് എം.പി സ്വാലിഹ് തങ്ങള്‍ പറഞ്ഞു. വോട്ടര്‍മാരെയും സി.പി.ഐ പ്രവര്‍ത്തകരെയും അധിക്ഷേപിച്ച അന്‍വറിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികളാണ് ജില്ലയില്‍ അങ്ങോളം അരങ്ങേറിയത്.

ഇനിയും ഇത്തരത്തിലുള്ള ജല്‍പനങ്ങള്‍ സി.പി.ഐ ക്കെതിരെ തുടര്‍ന്നാല്‍ വഴിയില്‍ തടയുന്നതടക്കമുള്ള പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും എ.ഐ.വൈ.എഫ് തിരൂരങ്ങാടി മണ്ഡലം കമ്മറ്റി പറഞ്ഞു. പരിപാടിക്ക് എ.ഐ.വൈ.എഫ് തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് എം.പി സ്വാലിഹ് തങ്ങള്‍, സെക്രട്ടറി സുജീഷ് കുമാര്‍, പി.മോഹനന്‍, മനോജ് എന്‍,ശംസുദ്ധീന്‍, തോട്ടത്തില്‍അക്ബര്‍, ഇ.വി,എ.മണി എന്നിവര്‍ നേതൃത്വം നല്‍കി.

പി.വി. അന്‍വറിന്റെ വിവാദ പ്രസ്താവനയില്‍ പ്രതിഷേധിച്ച് എ.ഐ.വൈ. എഫ് എടപ്പാളില്‍ പ്രതിഷേധ പ്രകടനവും കോലം കത്തിക്കലും നടത്തി. കഴിഞ്ഞ ദിവസങ്ങളില്‍ പി.വി. അന്‍വര്‍ സി.പി.ഐ നേതാക്കള്‍ക്കെതിരെ മാധ്യമങ്ങളില്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ അന്‍വറിന്റെ കോലം കത്തിച്ചു. ഇ.വി. അനീഷ്, പ്രഭാകരന്‍ നടുവട്ടം, പി.വി. ബൈജു, മജീദ് നേതൃത്വം നല്‍കി.

സിപിഐ നേതാക്കള്‍ ലീഗിന് തുല്യമാണെന്നും എല്ലാക്കാലവും തന്നെ ദ്രോഹിക്കാനാണ് ശ്രമിച്ചതെന്നും പി.വി അന്‍വര്‍ നേരത്തെ പറഞ്ഞിരുന്നു.ഇതിനു പിന്നാലെയാണ് വീണ്ടും സി.പി.ഐക്കെതിരെയും സി.പി.ഐ വയനാട് സ്ഥാനാര്‍ഥി പി.പി.സുനീറിനെതിരേയും രംഗത്തുവന്നത്.സുനീര്‍ മുസ്ലിം ലീഗില്‍ ചേരാന്‍ ഒരുങ്ങുകയെന്നും ലീഗ്, കോണ്‍ഗ്രസ് നേതാക്കളുമായാണ് സുനീറിന് അടുപ്പമെന്നുമാണ് അന്‍വര്‍ ആരോപിച്ചത്.

Malappuram
English summary
CPI's protest against PV Anwar in Edappal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X