വാട്ട്സ് ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ ഇട്ടു; സിപിഐഎം ലോക്കല്‍ കമ്മിറ്റി പ്രവർത്തകനെ പുറത്താക്കി
മലപ്പുറം: തലശ്ശേരി നഗരസഭ വാര്‍ഡിലെ സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗത്തെ പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി പുറത്താക്കി. വാട്ട്സ് ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ ഇട്ടതിനെ ചൊല്ലിയാണ് പുറത്താക്കിയത്. തലശ്ശേരി ടൌണ്‍ ലോക്കല്‍ കമ്മിറ്റി അംഗമായ പിപി മോഹന്‍ദാസിന് എതിരെയാണ് നടപടി.
തലശ്ശേരി നഗരസഭയിലെ 43-ാം വാര്‍ഡ് വാട്ട്സ് ആപ്പ് ഗ്രൂപ്പിലാണ് സംഭവം നടന്നത്. മാരിയമ്മ വാര്‍ഡിലെ വാട്ട്സ്ആപ്പ് ഗ്രൂപ്പിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്.

സംഭവത്തിന് പിന്നാലെ വാട്ട്സ് ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തതിലെ സ്ക്രീന്‍ ഷോട്ട് വ്യാപകമായി പ്രചരിപ്പിക്കുകയാണ്. അതേസമയം, വീഡിയോ ഗ്രൂപ്പില്‍ ഇട്ട മോഹന്‍ദാസിനെ ഗ്രൂപ്പ് അഡ്മിന്‍ വാട്ട്സ് ആപ്പ് ഗ്രൂപ്പില്‍ നിന്നും പുറത്താക്കിയിരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന സി പി ഐ എം ലോക്കല്‍ കമ്മിറ്റി യോഗം പിപി മോഹന്‍ദാസിനെ കമ്മിറ്റിയില്‍ നിന്നും പുറത്താക്കാന്‍ തീരുമാനിച്ചത്. എന്നാൽ, വിഷയത്തിൽ, ഔദ്യോഗികമായി പാര്‍ട്ടി പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
അതേസമയം, കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചതിന് സംസ്ഥാനത്ത് പത്ത് പേര്‍ ഓപ്പറേഷന്‍ പി ഹണ്ടില്‍ പിടിയിലായി. സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡില്‍ ഐടി പ്രഫഷണലുകളാണ് പിടിയിലായിരുന്നത്. എന്നാൽ, മുന്‍പും ഇത്തരത്തിൽ നിരവധി പേർ പിടിലിയിരുന്നു. ഇവർ ഇത്തവണയും പിടിയിലായിരുന്നു. 410 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്ന് 161 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ലാപ്ടോപ്പുകളും മൊബൈല്‍ ഫോണുകളും അടക്കം 186 ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
കുട്ടികള്‍ക്ക് എതിരായ ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന്റെ ഭാഗമായാണ് പോലീസിന്റെ സൈബര്‍ ഡോമിന്റെ നേതൃത്വത്തില്‍ 'ഓപ്പറേഷന്‍ പീ-ഹണ്ട്' എന്ന പേരില്‍ പരിശോധന നടത്തുന്നത്. പല തവണകളിലായി ഇത്തരം റെയ്ഡുകള്‍ നേരത്തെയും നടന്നിരുന്നു. എന്നാൽ, പിടിച്ച് എടുത്ത ലാപ്‌ടോപ്പുകളും ഹാര്‍ഡ് ഡിസ്‌ക്കുകളും മൊബൈല്‍ ഫൊറന്‍സിക്ക് പരിശോധയ്ക്ക് വിധേയമാക്കി.












Click it and Unblock the Notifications