മുസ്ലിം ലീഗ് സ്ഥാനാര്‍ഥി പഴയ ബിജെപിക്കാരന്‍; മലപ്പുറത്ത് വിവാദം കൊഴുക്കുന്നു
മലപ്പുറം: മമ്പാട് പഞ്ചായത്തില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്നത് പഴയ ബിജെപിക്കാരനാണ് എന്ന് ഇടതുപക്ഷം. നേരത്തെ ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിച്ച വ്യക്തിയെ ഇത്തവണ മുസ്ലിം ലീഗ് യുഡിഎഫ് സ്ഥാനാര്‍ഥിയാക്കിയിരിക്കുകയാണ് എന്നാണ് ആരോപണം. സിപിഎം വാദം കള്ളമാണെന്നും 2011ല്‍ മുസ്ലിം ലീഗിന്റെ അംഗത്വമെടുത്ത വ്യക്തിയെ കുറിച്ചാണ് അനാവശ്യ വിവാദമുണ്ടാക്കുന്നതെന്നും ലീഗ് നേതാക്കള്‍ കുറ്റപ്പെടുത്തി. എന്നാല്‍ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വയനാട് മല്‍സരിച്ചപ്പോള്‍ ബിജെപി നേതാക്കള്‍ക്കൊപ്പമുണ്ടായിരുന്ന വ്യക്തിയാണ് ഇദ്ദേഹമെന്ന് സിപിഎം പറയുന്നു.

മമ്പാട് പത്താം വാര്‍ഡില്‍ നിന്ന് ഇത്തവണ യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന നറുക്കില്‍ സുരേഷ് ബിജെപിക്കാരനാണ് എന്നാണ് സിപിഎം ആരോപണം. സിപിഎം മമ്പാട് ലോക്കല്‍ സെക്രട്ടറി പി അയ്യപ്പനാണ് ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്. വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഈ വിവാദം കത്തിക്കുകയാണ് സിപിഎം. വ്യാപകമായ പ്രചാരണമാണ് ഈ വിഷയത്തില്‍ നടത്തുന്നത്.
2010ല്‍ ബിജെപി സ്ഥാനാര്‍ഥിയായി സൗത്ത് വാര്‍ഡില്‍ നിന്ന് സുരേഷ് മല്‍സരിച്ചിരുന്നു. ഇത്തവണ സുരേഷ് കോണി ചിഹ്നത്തിലാണ് മല്‍സരിക്കുന്നത്. എസ്‌സി വിഭാഗത്തിന് സംവരണം ചെയ്തതാണ് പഞ്ചായത്ത് പ്രസിഡന്റ് പദവി. തുടര്‍ന്നാണ് സുരേഷിനെ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയാക്കിയത്. ഇത് കോലീബി സഖ്യത്തിന്റെ തെളിവാണെന്ന് ഇടതുനേതാക്കള്‍ പറയുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ സുരേഷ് എന്‍ഡിഎക്കൊപ്പമായിരുന്നു. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികലയ്‌ക്കൊപ്പം വേദി പങ്കിട്ട വ്യക്തിയാണിത് എന്നും സിപിഎം ആരോപിക്കുന്നു.
സുരേഷ് 2010ല്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു എന്ന കാര്യം മുസ്ലിം ലീഗ് സമ്മതിക്കുന്നു. എന്നാല്‍ അന്ന് പലരുടെയും സമ്മര്‍ദ്ദം കാരണം മല്‍സരിച്ചതാണെന്നും ആകെ മൂന്ന് വോട്ട് മാത്രമാണ് കിട്ടിയതെന്നും പ്രചാരണത്തിന് പോലും സുരേഷ് ഇറങ്ങിയിരുന്നില്ല എന്നും മുസ്ലിം ലീഗ് വാദിക്കുന്നു. 2011ല്‍ പാണക്കാട് ഹൈദരലി തങ്ങളില്‍ നിന്ന് മുസ്ലിം ലീഗ് അംഗത്വമെടുത്തുവെന്നും ദളിത് ലീഗിന്റെ മണ്ഡലം, പഞ്ചായത്ത് ഭാരവാഹിയാണെന്നും മുസ്ലിം ലീഗ് നേതാക്കള്‍ പറഞ്ഞു. സുരേഷ് മുസ്ലിം ലീഗ് അംഗത്വമെടുത്തു എന്ന് പറയുന്ന നേതാക്കള്‍ തെളിവ് കാണിക്കട്ടെ എന്നു സിപിഎം നേതാക്കള്‍ വെല്ലുവിളിക്കുന്നു. മത ജാതി വ്യത്യാസമില്ലാതെ എല്ലാവരും ഒറ്റക്കെട്ടായി ലീഗ് സ്ഥാനാര്‍ഥിക്കെതിരെ വോട്ട് ചെയ്യുമെന്നും സിപിഎം നേതാക്കള്‍ പറഞ്ഞു.
Recommended Video













Click it and Unblock the Notifications