മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടത് സ്ഥാനാര്‍ഥിയെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുന്നു; മുസ്ലിം ലീഗിനെതിരെ ആരോപണം

Google Oneindia Malayalam News

താനൂര്‍: ഇടത് സ്ഥാനാര്‍ഥിയെ ഭീഷണിപ്പെടുത്തി മല്‍സര രംഗത്ത് നിന്ന് മുസ്ലിം ലീഗ് പിന്തിരിപ്പിക്കുന്നുവെന്ന് ആക്ഷേപം. എടക്കടപ്പുറം വാര്‍ഡില്‍ ഇടതുസ്ഥാനാര്‍ഥിയായി മല്‍സരിക്കാന്‍ തീരുമാനിച്ച അറാഫത്തിനെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ലെന്നും ആരോപണം. അടുത്തിടെ വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷ നല്‍കിയിരുന്നു അറാഫത്ത്. കൂടെ ചില സുഹൃത്തുക്കളും അപേക്ഷ സമര്‍പ്പിച്ചു. പിന്നീട് ഹിയറിങിലും പങ്കെടുത്തു. എന്നാല്‍ അറാഫത്തിന്റെ പേര് മാത്രം പുതിയ വോട്ടര്‍ പട്ടികയില്‍ ഇല്ല. സുഹൃത്തുക്കളുടെ പേരുണ്ട്.

p

തന്റെ പേര് ബോധപൂര്‍വം മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ഇടപെട്ട് ഒഴിവാക്കിയതാണും ഇത് താന്‍ മല്‍സരിക്കുമെന്ന് അറിഞ്ഞതുകൊണ്ടാണെന്നും അറാഫത്ത് പറയുന്നു. എന്നാല്‍ ഈ വാദം ഉദ്യോഗസ്ഥര്‍ തള്ളുന്നു. രേഖകള്‍ സമര്‍പ്പിച്ചിരുന്നില്ല എന്നാണ് നഗരസഭാ അധികൃതര്‍ പറഞ്ഞതത്രെ. താന്‍ ഹിയറിങില്‍ പങ്കെടുത്തതിന് തെളിവുണ്ട് എന്നാണ് അറാഫത്ത് പറയുന്നത്. 29ാം ഡിവിഷനില്‍ താന്‍ ഇടതു സ്ഥാനാര്‍ഥിയാകുമെന്ന് അറിഞ്ഞതോടെയാണ് ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് തന്റെ പേര് പട്ടികയില്‍ വരുന്നത് മുസ്ലിം ലീഗുകാര്‍ തടഞ്ഞതെന്ന് അറാഫത്ത് ആരോപിക്കുന്നു.

ബഹ്‌റൈന്‍ മന്ത്രി ഇസ്രായേലില്‍; ബന്ധം ദൃഢമാകുന്നു, യുഎഇ കിരീടവകാശിയെ ക്ഷണിച്ചുബഹ്‌റൈന്‍ മന്ത്രി ഇസ്രായേലില്‍; ബന്ധം ദൃഢമാകുന്നു, യുഎഇ കിരീടവകാശിയെ ക്ഷണിച്ചു

മുസ്ലിം ലീഗിന് പരാജയ ഭീതിയാണ്. ചില വാര്‍ഡുകളില്‍ വോട്ടര്‍മാരെ തിരുകിക്കയറ്റുന്ന രീതിയാണുള്ളത്. മറ്റു വാര്‍ഡുകളില്‍ നിന്ന് പരാജയ ഭീതിയുള്ള വാര്‍ഡുകളിലേക്ക് വോട്ടര്‍മാരെ ചേര്‍ക്കുന്ന സാഹചര്യവുമുണ്ടായി. മുസ്ലിം ലീഗിനെതിരെ മല്‍സരിക്കുന്നവരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുന്ന രീതിയാണ് തീരദേശത്തുള്ളതെന്നും സിപിഎം നേതാക്കള്‍ ആരോപിച്ചു. തീരദേശ മേഖലയില്‍ വോട്ടര്‍ പട്ടികയില്‍ വ്യാപക തിരിമറി നടന്നിട്ടുണ്ടെന്ന് സിപിഎം നേതാവ് പി ഹംസക്കുട്ടി പറയുന്നു. തിരഞ്ഞെടുപ്പ് കമ്മീഷനും കളക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ബിഹാറില്‍ മുസ്ലിം മന്ത്രിയില്ല; ചരിത്രത്തില്‍ ആദ്യം, എന്‍ഡിഎയില്‍ മുസ്ലിം എംഎല്‍എമാരുമില്ലബിഹാറില്‍ മുസ്ലിം മന്ത്രിയില്ല; ചരിത്രത്തില്‍ ആദ്യം, എന്‍ഡിഎയില്‍ മുസ്ലിം എംഎല്‍എമാരുമില്ല

Malappuram
English summary
CPM Alleged that Muslim League threatened Left Candidate in Tanur Municipality
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X