മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നാടോടി പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച സിപിഎം ഏരിയാ കമ്മിറ്റിയംഗം റിമാന്‍ഡില്‍, മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു!

  • By Desk
Google Oneindia Malayalam News

മലപ്പുറം: എടപ്പാള്‍ പട്ടാമ്പി റോഡില്‍ ആക്രിസാധനങ്ങള്‍ പെറുക്കാനെത്തിയ നാടോടി ബാലികയെ മര്‍ദ്ദിച്ച കേസിലെ പ്രതിയും സി.പി.എം ഏരിയാ കമ്മിറ്റിയംഗവുമായ സി.രാഘവനെ (58) പൊന്നാനി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ച്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തിട്ടുള്ളത്.

<strong><br> ലോക്സഭ തിരഞ്ഞെടുപ്പ് 2019: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊല്ലത്ത് വോട്ട് വള്ളവും, വോട്ടർമാരെ ബൂത്തുകളിലെത്തിക്കാനുള്ള ശ്രമവുമായി സ്വീപ്!!</strong>
ലോക്സഭ തിരഞ്ഞെടുപ്പ് 2019: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊല്ലത്ത് വോട്ട് വള്ളവും, വോട്ടർമാരെ ബൂത്തുകളിലെത്തിക്കാനുള്ള ശ്രമവുമായി സ്വീപ്!!

നേരത്തെ ദുര്‍ബല വകുപ്പുകള്‍ ചേര്‍ത്താണ് ചങ്ങരംകുളം പോലീസ് കേസെടുത്തിരുന്നതെങ്കിലും കുട്ടിയുടെ പരിക്ക് ഗുരുതരമാണെന്ന് സ്ഥിരീകരിച്ചതോടെ ജാമ്യമില്ലാ വകുപ്പ് കൂടി ചേര്‍ക്കുകയായിരുന്നു. സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മലപ്പുറം ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാറിനോട് മൂന്നാഴ്ച്ചക്കകം വിശദീകരണം നല്‍കണമെന്ന് കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു.

Ragavan

കുട്ടികള്‍ക്ക് നേരേ വര്‍ദ്ധിച്ച് വരുന്ന അക്രമ സംഭവങ്ങള്‍ തടയുന്നതിന് സ്വീകരിച്ച നടപടികള്‍ ജില്ലാ കളക്ടര്‍ അമിത് മീണ മൂന്നാഴ്ച്ചക്കകം അറിയിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.അതേസമയം സംഭവത്തില്‍ പ്രതിയെ ന്യായീകരിച്ച് സി.പി.എം ജില്ലാ സെക്രട്ടറി ഇ.എന്‍. മോഹന്‍ദാസ് രംഗത്തെത്തി. കുട്ടിയെ മര്‍ദ്ദിക്കാന്‍ ബോധപൂര്‍വ്വമായ നീക്കം നടന്നിട്ടില്ല. കെട്ടിടനിര്‍മ്മാണ സ്ഥലത്ത് നിന്ന് സാധനങ്ങളെടുക്കുന്നത് ഉടമയായ രാഘവന്റെ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഓടാന്‍ ശ്രമിക്കുന്നതിനിടെ വീണാണ് ബാലികയ്ക്ക് പരിക്കേറ്റത്.

നേരത്തെ തന്നെ സാധനങ്ങള്‍ നഷ്ടപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതു നേരിട്ട് കണ്ടപ്പോള്‍ സാധനങ്ങള്‍ അവിടെയിട്ട് പോവണമെന്ന സ്വാഭാവിക പ്രതികരണം മാത്രമാണ് രാഘവന്‍ നടത്തിയതെന്നും മോഹന്‍ദാസ് പറഞ്ഞു.മലപ്പുറം എടപ്പാളില്‍ നാടോടി സ്ത്രീക്കും കുട്ടിക്കും എതിരെ സി.പി.എം നേതാവ് സി.രാഘവന്‍ നടത്തിയ അതിക്രമ കേസ് അട്ടിമറിക്കാന്‍ ആസൂത്രിത നീക്കം നടക്കുകയാണെന്ന് കാണിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംസ്ഥാന പൊലീസ് മേധാവിക്കും സംസ്ഥാന ബാലവകാശ കമ്മീഷനും പരാതി നല്‍കി.

തികച്ചും ദുര്‍ബലമായ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളില്‍ ചുമത്തുന്ന ഗുരുതര വകുപ്പുകള്‍ക്ക് പകരം 326, 343 വകുപ്പുകള്‍ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. നടോടി ബാലികയുടെ തലയില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. കുട്ടിയുടെ അമ്മയ്ക്കും സംഭവത്തില്‍ പരിക്കുണ്ട്. സിപിഎമ്മിന്റെ സ്വാധീനത്തില്‍ കേസ് ലഘൂകരിക്കാന്‍ പോലീസ് ശ്രമിക്കുന്നതായി ആക്ഷേപമുണ്ട്.

ആദ്യഘട്ടത്തില്‍ കേസ് ഒതുക്കി തീര്‍ക്കാനും ഇരകളെ രഹസ്യമായി കടത്തികൊണ്ടു പോകാനും ശ്രമം നടന്നിരുന്നു. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് ഇരകളെ തിരികെ ഹോസ്പിറ്റലിലേക്ക് കൊണ്ടുവരാനും മൊഴി രേഖപ്പെടുത്താനും പോലീസ് തയ്യാറായത്. ഈ സാഹചര്യത്തില്‍ സ്വാധീനങ്ങള്‍ക്ക് വഴങ്ങാതെ പ്രസ്തുത കേസിലുള്‍പ്പെട്ട പ്രതിക്കെതിരെ ഗൗരവകരമായ വകുപ്പുകള്‍ ചേര്‍ത്ത് ഇരകള്‍ക്ക് നീതിലഭ്യമാക്കുന്നതിനോടൊപ്പം തന്നെ കേസന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ച ചങ്ങരംകുളം പോലീസ് സേ്റ്റഷനിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ ഉചിതമായ വകുപ്പ്തല ശിക്ഷാനടപടി സ്വീകരിക്കണമെന്നും രമേശ് ചെന്നിത്തല ഇരുവര്‍ക്കും നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു

Malappuram
English summary
CPM area committee member remanded
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X