നെല്‍വയല്‍ മണ്ണിട്ട് നികത്താനുള്ള ശ്രമം സിപിഎം തടഞ്ഞു; സ്ഥലത്ത് പാര്‍ട്ടികൊടി നാട്ടി...
മലപ്പുറം: മലപ്പുറം താനൂരില്‍ നെല്‍വയല്‍ മണ്ണിട്ട് നികത്താനുള്ള ശ്രമം സിപിഎം തടഞ്ഞു, സ്ഥലത്ത് പാര്‍ട്ടികൊടി നാട്ടി. പരിയാപുരം വില്ലേജിന് കീഴിലെ മോര്യ അത്താണിയിലാണ് സംഭവം. അത്താണിയില്‍ കോളങ്ങത്ത് നാസറിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ചെമ്മിണ്ണിട്ട് നികത്താനുള്ള ശ്രമം നടന്നത്. മുമ്പ് നെല്വയലായിരുന്ന പ്രദേശങ്ങളാണ് വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന സര്‍വേയുടെ മറവില്‍ വ്യാപകമായി മണ്ണിട്ട് നികത്തുന്നതെന്ന് സിപിഎം ആരോപിച്ചു.
മാസങ്ങള്‍ക്കുമുമ്പ് വയലിന്റെ ചെറിയ ഭാഗം സമാനരീതിയില്‍ മണ്ണിട്ടിടിരുന്നു. നാട്ടുകാര്‍ പ്രതിഷേധിച്ചതോടെ താല്‍ക്കാലികമായി അവസാനിക്കുകയായിരുന്നു. മണ്ണിട്ടുനികത്തുന്നതോടൊപ്പം ഫലവൃക്ഷതൈകള്‍ വച്ചുപിടിപ്പിക്കുന്നുമുണ്ട്. രണ്ടാം ശനി, ഞായര്‍ എന്നീ അവധിദിനങ്ങള്‍ മുന്നില്‍കണ്ട് ആര്‍ഡിഒയുടെ ഉത്തരവില്ലാതെ വെള്ളിയാഴ്ച രാത്രിയില്‍ 10 ലോഡ് ചെമ്മണ്ണാണ് വയലില്‍ തട്ടിയിട്ടുള്ളത്.

ശനിയാഴ്ച രാവിലെ സിപിഐഎം പ്രവര്‍ത്തകര്‍ കൊടികുത്തി പ്രതിഷേധിക്കുകയായിരുന്നു. പ്രതിഷേധം ശക്തമായതോടെ സ്ഥലം ഉടമസ്ഥന് സ്ഥലത്തെത്തി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രോശിക്കുകയാണുണ്ടായത്. താനൂര്‍ വില്ലേജ് ഓഫീസര്‍ സ്ഥലത്തെത്തി നിര്‍മ്മാണ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടതോടെ പ്രതിഷേധ സമരം അവസാനിപ്പിച്ചു. സജീവ് കുന്നുംപുറം, ശിഹാബ് ഓലപ്പീടിക, സുഹൈല്‍ മോര്യ, കെ സനല്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
ജനങ്ങള്‍ക്ക് ഉപകാരപ്രദമാകും വയല്‍ തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് പലതവണ കര്‍ഷകത്തൊഴിലാളി യൂണിയന് അടക്കമുള്ള സംഘടനകള്‍ പരിയാപുരം വില്ലേജ് ഓഫീസിന് മുമ്പില്‍ പ്രതിഷേധ സമരം നടത്തിയിരുന്നു. കൂടാതെ ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍ രാത്രിയുടെ മറവില്‍ മണ്ണു മാഫിയയെ കൂട്ടുപിടിച്ചാണ് വയല്‍ നികത്തുന്നത്.
-
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം












Click it and Unblock the Notifications