മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നെല്‍വയല്‍ മണ്ണിട്ട് നികത്താനുള്ള ശ്രമം സിപിഎം തടഞ്ഞു; സ്ഥലത്ത് പാര്‍ട്ടികൊടി നാട്ടി...

  • By Desk
Google Oneindia Malayalam News

മലപ്പുറം: മലപ്പുറം താനൂരില്‍ നെല്‍വയല്‍ മണ്ണിട്ട് നികത്താനുള്ള ശ്രമം സിപിഎം തടഞ്ഞു, സ്ഥലത്ത് പാര്‍ട്ടികൊടി നാട്ടി. പരിയാപുരം വില്ലേജിന് കീഴിലെ മോര്യ അത്താണിയിലാണ് സംഭവം. അത്താണിയില്‍ കോളങ്ങത്ത് നാസറിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ചെമ്മിണ്ണിട്ട് നികത്താനുള്ള ശ്രമം നടന്നത്. മുമ്പ് നെല്‍വയലായിരുന്ന പ്രദേശങ്ങളാണ് വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന സര്‍വേയുടെ മറവില്‍ വ്യാപകമായി മണ്ണിട്ട് നികത്തുന്നതെന്ന് സിപിഎം ആരോപിച്ചു.

<strong>തൃക്കണ്ടിയൂര്‍ ശിവക്ഷേത്രത്തില്‍ വെടിവഴിപാടിനായുള്ള കതിനയില്‍ വെടിമരുന്ന് നിറക്കുന്നതിനിടെ പൊട്ടിത്തെറിച്ച് രണ്ടു പേര്‍ക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരം, ഒഴിവായത് വന്‍ ദുരന്തം</strong>തൃക്കണ്ടിയൂര്‍ ശിവക്ഷേത്രത്തില്‍ വെടിവഴിപാടിനായുള്ള കതിനയില്‍ വെടിമരുന്ന് നിറക്കുന്നതിനിടെ പൊട്ടിത്തെറിച്ച് രണ്ടു പേര്‍ക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരം, ഒഴിവായത് വന്‍ ദുരന്തം

മാസങ്ങള്‍ക്കുമുമ്പ് വയലിന്റെ ചെറിയ ഭാഗം സമാനരീതിയില്‍ മണ്ണിട്ടിടിരുന്നു. നാട്ടുകാര്‍ പ്രതിഷേധിച്ചതോടെ താല്‍ക്കാലികമായി അവസാനിക്കുകയായിരുന്നു. മണ്ണിട്ടുനികത്തുന്നതോടൊപ്പം ഫലവൃക്ഷതൈകള്‍ വച്ചുപിടിപ്പിക്കുന്നുമുണ്ട്. രണ്ടാം ശനി, ഞായര്‍ എന്നീ അവധിദിനങ്ങള്‍ മുന്നില്‍കണ്ട് ആര്‍ഡിഒയുടെ ഉത്തരവില്ലാതെ വെള്ളിയാഴ്ച രാത്രിയില്‍ 10 ലോഡ് ചെമ്മണ്ണാണ് വയലില്‍ തട്ടിയിട്ടുള്ളത്.

CPM

ശനിയാഴ്ച രാവിലെ സിപിഐഎം പ്രവര്‍ത്തകര്‍ കൊടികുത്തി പ്രതിഷേധിക്കുകയായിരുന്നു. പ്രതിഷേധം ശക്തമായതോടെ സ്ഥലം ഉടമസ്ഥന്‍ സ്ഥലത്തെത്തി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രോശിക്കുകയാണുണ്ടായത്. താനൂര്‍ വില്ലേജ് ഓഫീസര്‍ സ്ഥലത്തെത്തി നിര്‍മ്മാണ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടതോടെ പ്രതിഷേധ സമരം അവസാനിപ്പിച്ചു. സജീവ് കുന്നുംപുറം, ശിഹാബ് ഓലപ്പീടിക, സുഹൈല്‍ മോര്യ, കെ സനല്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

ജനങ്ങള്‍ക്ക് ഉപകാരപ്രദമാകും വയല്‍ തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് പലതവണ കര്‍ഷകത്തൊഴിലാളി യൂണിയന്‍ അടക്കമുള്ള സംഘടനകള്‍ പരിയാപുരം വില്ലേജ് ഓഫീസിന് മുമ്പില്‍ പ്രതിഷേധ സമരം നടത്തിയിരുന്നു. കൂടാതെ ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍ രാത്രിയുടെ മറവില്‍ മണ്ണു മാഫിയയെ കൂട്ടുപിടിച്ചാണ് വയല്‍ നികത്തുന്നത്.

Malappuram
English summary
CPM blocked the attempt to replenish the paddy fields
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X