മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പൊന്നാനിയിൽ പോളിംഗ് ബൂത്തില്‍ കോണി ചിഹ്നം പതിച്ച് മുസ്ലിംലീഗ് പ്രവര്‍ത്തകര്‍, സിപിഎം പരാതി നൽകി

  • By Desk
Google Oneindia Malayalam News

മലപ്പുറം: പോളിംഗ് ബൂത്തില്‍ കോണി ചിഹ്നം പതിച്ച് മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ സിപിഎം പരാതി നല്‍കി. പൊന്നാനി ലോക്‌സഭാ മണ്ഡത്തില്‍ താനൂര്‍ നിയോജകമണ്ഡലത്തിലെ 43-ാം ബൂത്തായ മണലിപ്പുഴ ജി എം എല്‍ പി സ്‌കൂളിന്റെ ചുവരുകളിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. പോളിങ് സ്റ്റേഷനു 100 മീറ്റര്‍ ചുറ്റളവില്‍ പോസ്റ്റര്‍ പ്രചാരണവും മറ്റും പാടില്ലെന്ന നിയമം നിലനില്‍ക്കെയാണ് ലീഗ് പ്രവര്‍ത്തകര്‍ നിയമലംഘനം നടത്തി പോസ്റ്റര്‍ പതിച്ചിരിക്കുന്നതെന്നാണ് സിപിഎം പരാതി.‌

പൊന്നാനി ലോകസഭാ മണ്ഡലം മുസ്ലിംലീഗ് സ്ഥാനാര്‍ഥി ഇടി മുഹമ്മദ് ബഷീറിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ നമ്മുടെ ചിഹ്നം കോണി എന്ന പോസ്റ്ററാണ് പതിച്ചിട്ടുള്ളത്. സ്‌കൂളിനു മുന്‍വശത്തുള്ള മഴവെള്ള സംഭരണിയില്‍ പൂര്‍ണ്ണമായും പോസ്റ്റര്‍ പതിച്ചിട്ടുണ്ട്. സ്‌കൂള്‍ കെട്ടിടത്തിന്റെ തൂണുകളിലും, ഗേറ്റിലും, കൈവരികളിലും പോസ്റ്റര്‍ പതിക്കാന്‍ പ്രവര്‍ത്തകര്‍ മറന്നിട്ടില്ല. ചട്ടലംഘനത്തിനെതിരെ പരാതി നല്‍കിയിട്ടുണ്ട്.

ആറ്റിങ്ങലിൽ സമ്പത്ത് ഇടതുകോട്ട കാക്കുമോ? അടൂർ പ്രകാശ് പിടിക്കുമോ? അതോ ശോഭ സുരേന്ദ്രൻ അട്ടിമറിക്കുമോ?ആറ്റിങ്ങലിൽ സമ്പത്ത് ഇടതുകോട്ട കാക്കുമോ? അടൂർ പ്രകാശ് പിടിക്കുമോ? അതോ ശോഭ സുരേന്ദ്രൻ അട്ടിമറിക്കുമോ?

ponnani

പരസ്യപ്രചരണം അവസാനിച്ചതോടെ ജില്ലയിലെ പോളിംഗ് ബൂത്തുകളില്‍ ശക്തമായ പരിശോധന ഏര്‍പ്പെടുത്തുമെന്നു പോലീസ് അറിയിച്ചു. ജില്ലയില്‍ പൊന്നാനി, മലപ്പുറം ലോക്‌സഭാ മണ്ഡലങ്ങളിലായി 20 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. മലപ്പുറം ലോകസഭാ മണ്ഡലം-1.വി പി സാനു (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്‌സിസ്റ്റ്), ചുറ്റിക അരിവാള്‍ നക്ഷത്രം, 2. പി കെ കുഞ്ഞാലിക്കുട്ടി (ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ്), ഏണി, 3.ഉണ്ണികൃഷ്ണന്‍ (ഭാരതീയ ജനതാ പാര്‍ട്ടി), താമര, 4. അഡ്വ. പ്രവീണ്‍ കുമാര്‍ (ബഹുജന്‍ സമാജ് പാര്‍ട്ടി), ആന, 5. അബ്ദുല്‍ മജീദ് ഫൈസി (സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ), ഓട്ടോറിക്ഷ, 6. അബ്ദുള്‍ സലാം കെ.പി (സ്വതന്ത്രന്‍) ഫുട്‌ബോള്‍, 7. നിസാര്‍ മേത്തര്‍ (സ്വതന്ത്രന്‍), കപ്പും സോസറും, 8. സനു എന്‍.കെ (സ്വതന്ത്രന്‍), മോതിരം എന്നീ സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്.

പി വി അന്‍വര്‍ പുത്തന്‍ വീട്ടില്‍ (സ്വതന്ത്രന്‍) കത്രിക, 2. ഇ ടി മുഹമ്മദ് ബഷീര്‍ (ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ്) ഏണി, 3. രമ (ഭാരതീയ ജനത പാര്‍ട്ടി), താമര, 4. അഡ്വ. കെ സി നസീര്‍ (സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ), ഓട്ടോറിക്ഷ, 5. അന്‍വര്‍ പി വി ആലുംകുഴി (സ്വതന്ത്രന്‍), കപ്പും സോസറും, 6. അന്‍വര്‍ പി വി റസീന മന്‍സില്‍(സ്വതന്ത്രന്‍), സ്റ്റാപ്‌ളര്‍, 7. ബിന്ദു(സ്വതന്ത്ര) അലമാര, 8. മുഹമ്മദ് ബഷീര്‍ കോഴിശ്ശേരി (സ്വതന്ത്രന്‍), ബാറ്റ്, 9. മുഹമ്മദ് ബഷീര്‍ നെച്ചിയന്‍ (സ്വതന്ത്രന്‍), ജനല്‍, 10. മുഹമ്മദ് ബഷീര്‍ മംഗലശ്ശേരി (സ്വതന്ത്രന്‍), ടിവി റിമോട്ട്, 11. സമീറ പിഎ (സ്വതന്ത്ര), കട്ടിങ് പ്ലയര്‍, 12.പൂന്തുറ സിറാജ് (സ്വതന്ത്രന്‍), കുടം എന്നിവരാണ് പൊന്നാനി മണ്ഡലത്തിലെ സ്ഥാനാർത്ഥികൾ.

ജില്ലയിലെ 16 നിയോജക മണ്ഡലങ്ങളിലായി 2750 ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഇതില്‍ കൂടുതല്‍ ബൂത്തുകളുള്ളത് വണ്ടൂരിലാണ്. വണ്ടൂര്‍ മണ്ഡലത്തില്‍ നാല് അധിക ബൂത്തുകള്‍ ഉള്‍പ്പടെ 204 ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഏറ്റവും കുറവ് ബൂത്തുകളുള്ളത് താനൂര്‍ മണ്ഡലത്തിലാണ്. 149 ബൂത്തുകളാണ് താനൂരിലുള്ളത്. വനിതാ ഉദ്യോഗസ്ഥര്‍ നിയന്ത്രിക്കുന്ന 87 പോളിങ് സേ്റ്റഷനുകളുമാണ് ഒരുക്കിയിട്ടുള്ളത്.

80 മാതൃകാ പോളിങ് സേ്റ്റഷനും സജ്ജമാക്കിയിട്ടുണ്ട്. 2750 പോളിങ് ബൂത്തുകളില്‍ 42 ഇടങ്ങളിലായി 76 പ്രശ്‌നബാധിത ബൂത്തുകളും ജില്ലയിലുണ്ട്. പ്രശ്‌ന ബാധിത ബൂത്തുകളില്‍ സായുധ പൊലീസിന്റെയും സൂക്ഷ്മ നിരീക്ഷകരുടെയും സാന്നിധ്യമുണ്ടാകും. കൂടാതെ വെബ്കാസ്റ്റിങ്, വീഡിയോഗ്രാഫി, തുടങ്ങിയ സംവിധാനങ്ങളിലൂടെ വോട്ടെടുപ്പ് നടപടിക്രമങ്ങള്‍ നിരീക്ഷിക്കും.

ജില്ലയിലെ 2750 പോളിങ് സേ്റ്റഷനുകളിലേക്കായി 13204 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. ഇതില്‍ 2750 പ്രിസൈഡിങ് ഓഫീസറും 8250 പോളിങ് ഉദ്യോഗസ്ഥരുമാണുള്ളത്. അവശ്യഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിന് 2204 റിസര്‍വ് ഉദ്യോഗസ്ഥരുമുണ്ട്. ഓരോ പോളിംഗ് ബൂത്തിലും ഒരു പ്രിസൈഡിംഗ് ഓഫീസറും, മൂന്ന് പോളിംഗ് ഉദ്യോഗസ്ഥരും ഡ്യൂട്ടിക്കുണ്ടാകുക.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Malappuram
English summary
CPM filed complaint against Muslim League Workers in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X