മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്തെ സിപിഎം പ്രാദേശിക നേതാവ് കോൺഗ്രസിലേക്ക്; അംഗത്വം കൈമാറിയത് വിടി ബൽറാം എംഎൽഎ, ഇനിയും കൂടുതലാളുകൾ സിപിഎമ്മിൽ നിന്ന് കോൺഗ്രസിലെത്തുമെന്ന് ബൽറാം!!

  • By Desk
Google Oneindia Malayalam News

മലപ്പുറം: മലപ്പുറം എടപ്പാളിലെ സി.പി.എം പ്രാദേശിക നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു, അംഗത്വം കൈമാറിയത് വി.ടി. ബല്‍റാം എം.എല്‍.എ. സി.പി.എം നേതാവും മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായിരുന്ന അലിമോന്‍ നരണിപ്പുഴക്കാണ് കോണ്‍ഗ്രസ് അംഗത്വം നല്‍കിയത്. യോഗം വി.ടി ബല്‍റാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

കേരളത്തില്‍ യുഡിഎഫ് തരഗം; 15 സീറ്റുകള്‍ വരെ നേടും, ഇടത് 2 ലേക്ക് ഒതുങ്ങിയേക്കാം, ബിജെപി സീറ്റ് നേടാം

ഇന്ത്യയില്‍ സി.പി.എമ്മിനു ഒരു രാഷ്ര്ടീയപ്രസക്തിയും അവശേഷിക്കുന്നില്ലെന്നതിന്റെ തെളിവാണ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതിനു മുമ്പുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രകളെന്ന് വി.ടി. ബല്‍റാം എം.എല്‍.എ ചടങ്ങ് ഉദ്ഘാടം ചെയ്തു പറഞ്ഞു.

VT Balram

എ.ഡി.ബി വായ്പയെടുക്കുന്നതിന്റെ പേരില്‍ വിദേശ ഉദ്യോഗസ്ഥരെ കരി ഓയില്‍ ഒഴിച്ച പാര്‍ട്ടിയുടെ നേതാവായ പിണറായി വിജയന്‍ ഇപ്പോള്‍ ലണ്ടനില്‍ വിദേശവായ്പക്ക് വേണ്ടി യാചിക്കുകയാണ്. സാമ്പത്തിക നയങ്ങളുടെ പേരില്‍ കോണ്‍ഗ്രസിനെ സ്ഥിരമായി ഉപദേശിക്കുന്നവര്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് കമ്മ്യൂണിസ്റ്റ് സാമ്പത്തിക നയങ്ങള്‍ക്കനുസൃതമാണോ എന്ന് വ്യക്തമാക്കേണ്ടതുണ്ടെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

നന്നംമുക്ക് മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് നാഹിര്‍ ആലുങ്ങല്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് വി.വി. പ്രകാശ് അംഗത്വ വിതരണം നടത്തി. കെ.പി.സി.സി സെക്രട്ടറി പി.ടി. അജയ് മോഹന്‍, വി.എ. കരീം, അഡ്വ. സിദ്ദീഖ് പന്താവൂര്‍, ഷംസു കല്ലാട്ടേല്‍, വി. മുഹമ്മദ് നവാസ്, കെ. മുരളീധരന്‍, കാരയില്‍ അപ്പു, ഫാരിസ് നരണിപ്പുഴ, ദാസന്‍ എടമന പ്രസംഗിച്ചു.

സി.പി.എം നേതാവും മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായിരുന്ന അലിമോന്‍ നരണിപ്പുഴക്കു പുറമെ ഇനിയും സി.പി.എം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. പാര്‍ട്ടിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് സി.പി.എം നേതാവും മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായിരുന്ന അലിമോന്‍ നരണിപ്പുഴ സി.പി.എം വിട്ട് കോണ്‍ഗ്രസിലെത്തിയത്.

Malappuram
English summary
CPM local leader of joined Congress in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X