വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; മലപ്പുറത്ത് പഞ്ചായത്തംഗം അറസ്റ്റില്‍
പെരിന്തല്‍മണ്ണ: ദളിത് യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി എന്ന പരാതിയില്‍ സിപിഎം നേതാവ് അറസ്റ്റില്‍. മക്കരപ്പറമ്പ് പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് അംഗമായ ഫെബിന്‍ വേങ്ങശ്ശേരി (36) ആണ് അറസ്റ്റിലായത്. വിവാഹ വാഗ്ദാനം നല്‍കിയാണ് ലൈംഗികമായി പീഡിപ്പിച്ചത് എന്ന് ആരോപണമുണ്ട്. മാസങ്ങളായി പ്രതി യുവതിയുടെ വീട്ടിലെത്താറുണ്ട് എന്ന് പറയപ്പെടുന്നു.

ഗര്‍ഭിണിയാണ് എന്ന് അറിയിച്ചപ്പോള്‍ ഗര്‍ഭഛിദ്രം നടത്താന്‍ നിര്‍ബന്ധിച്ചു. തുടര്‍ന്ന് അവശ നിലയിലായ യുവതിയെ സമീപ വാസികളാണ് ആശുപത്രിയിലെത്തിച്ചത്. മങ്കട പോലീസാണ് കേസെടുത്തിരിക്കുന്നത്. പരാതിയില്‍ കഴമ്പുണ്ടെന്ന് വ്യക്തമായതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണ എഎസ്പി ഹേമലതയുടെ നേതൃത്വത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പരാതിക്കാരിയുടെ വിശദമായ മൊഴി മങ്കട പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
പോലീസ് കേസെടുത്തു എന്നറിഞ്ഞതോടെ പ്രതി ഒഴിവില്‍ പോയിരുന്നു. സിപിഎം പെരിന്താറ്റിരി ബ്രാഞ്ച് സെക്രട്ടറിയാണ് ഫെബിന്‍. സംഭവത്തില്‍ പ്രതിക്കെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഫെബിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് നീക്കിയതായി സിപിഎം ജില്ലാ നേതൃത്വം അറിയിച്ചു. പഞ്ചായത്തംഗം പദവി രാജിവച്ചിട്ടില്ല. ഇതുസംബന്ധിച്ച് പാര്‍ട്ടി വൈകാതെ തീരുമാനം എടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications