മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സിപിഎമ്മിന് വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണ; പുതിയ വിവാദം, മലപ്പുറം വെട്ടം പഞ്ചായത്തില്‍...

Google Oneindia Malayalam News

മലപ്പുറം: വെട്ടം പഞ്ചായത്തില്‍ സിപിഎമ്മിന് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ. വെല്‍ഫെയല്‍ പാര്‍ട്ടിക്കതിരെയും ജമാഅത്തെ ഇസ്ലാമിക്കെതിരെയും സിപിഎം നേതൃത്വം വ്യാപകമായ വിമര്‍ശനം ഉന്നയിക്കവെയാണിത്. വെട്ടം പഞ്ചായത്തിലെ സിപിഎം അംഗം കെടി റുബീന ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആയത് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണയോടെയാണ്.

p

നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്‌സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി, ചിത്രങ്ങള്‍

വെട്ടം പഞ്ചായത്തില്‍ 20 അംഗങ്ങളാണുള്ളത്. ഇടതുപക്ഷത്തിന് ഒമ്പത്, യുഡിഎഫിന് 10, വെല്‍ഫെയര്‍ പാര്‍ട്ടിക്ക് ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി പങ്കെടുത്തിരുന്നില്ല. പാര്‍ട്ടിയുടെ അംഗം തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നതിനാല്‍ യുഡിഎഫ് ഭരണം പിടിച്ചു. എന്നാല്‍ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി അംഗം സിപിഎം പ്രതിനിധി റുബീനയെ അനുകൂലിച്ച് വോട്ട് ചെയ്തു.

മോഹന്‍ലാല്‍-അമിത് ഷാ ചര്‍ച്ചയ്ക്ക് വഴിയൊരുക്കാന്‍ ബിജെപി; ചെന്നൈയില്‍ സാധ്യത... താരം അന്ന് നല്‍കിയ മറുപടിമോഹന്‍ലാല്‍-അമിത് ഷാ ചര്‍ച്ചയ്ക്ക് വഴിയൊരുക്കാന്‍ ബിജെപി; ചെന്നൈയില്‍ സാധ്യത... താരം അന്ന് നല്‍കിയ മറുപടി

ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റിയില്‍ അഞ്ച് അംഗങ്ങളാണുള്ളത്. എല്‍ഡിഎഫിനും യുഡിഎഫിനും രണ്ടു വീതവും വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ഒരംഗവും. വെല്‍ഫെയര്‍ പാര്‍ട്ടി അംഗം വോട്ട് ചെയ്തതോടെ മൂന്ന് വോട്ടുകള്‍ക്ക് റുബീന തിരഞ്ഞെടുക്കപ്പെട്ടു. ഈ വിവരം പുറത്തുവന്നതിന് പിന്നാലെ വിവാദമായി. ഒരുപക്ഷേ, സിപിഎം പ്രതിനിധി രാജിവച്ചേക്കുമെന്ന് സൂചനയുണ്ട്.

Recommended Video

cmsvideo
ഇ ശ്രീധരനെ കൊണ്ട് നേട്ടമുണ്ടാക്കാന്‍ ബിജെപിക്ക് കഴിയില്ല | Oneindia Malayalam

മുസ്ലിം ലീഗിന്റെ കിടിലന്‍ നീക്കം; കാരാട്ട് റസാഖുമായി ചര്‍ച്ച... തിരിച്ചെത്തിക്കാന്‍ ശ്രമം, റസാഖിന്റെ പ്രതികരണംമുസ്ലിം ലീഗിന്റെ കിടിലന്‍ നീക്കം; കാരാട്ട് റസാഖുമായി ചര്‍ച്ച... തിരിച്ചെത്തിക്കാന്‍ ശ്രമം, റസാഖിന്റെ പ്രതികരണം

നേരത്തെ സംസ്ഥാനത്തെ വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെയും എസ്ഡിപിഐയുടെയും പിന്തുണ ഇടതുപക്ഷം സ്വീകരിച്ചിരുന്നില്ല. പത്തനംതിട്ടയിലെ ഒരു തദ്ദേശ സ്ഥാപനത്തില്‍ എസ്ഡിപിഐ പിന്തുണയോടെ പ്രസിഡന്റായ സിപിഎം അംഗം രാജിവച്ചത് കഴിഞ്ഞദിവസമാണ്. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണയോടെയാണ് യുഡിഎഫ് പലയിടങ്ങളിലും ഭരണം നടത്തുന്നത് എന്നാണ് ഇടതുപക്ഷത്തിന്റെ ആരോപണം. എന്നാല്‍ വെട്ടം പഞ്ചായത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണ ഇടതുപക്ഷം സ്വീകരിച്ചത് യുഡിഎഫിന് ആയുധമായിരിക്കുകയാണ്.

കിടിലൻ ലുക്കിൽ ശിൽപ ഷെട്ടി- ചിത്രങ്ങൾ കാണാം

Malappuram
English summary
CPM member win with the support of Welfare Party in Vettam Panchayat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X