• search
 • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

അനില്‍ കുമാറിനെതിരെ തെങ്ങുകയറ്റ തൊഴിലാളി; വണ്ടൂര്‍ പിടിക്കാന്‍ ബൃഹദ് പദ്ധതി, 'എന്‍ കണ്ണന്‍' തന്ത്രം

മലപ്പുറം: കോണ്‍ഗ്രസിന്റെ ഉരുക്കു കോട്ടയാണ് വണ്ടൂര്‍. വര്‍ഷങ്ങളായി ജയിച്ചുവരുന്ന മണ്ഡലം. 1977 മുതലുള്ള 10 നിയമസഭാ തിരഞ്ഞെടുപ്പുകള്‍ പരിശോധിച്ചാല്‍ ഒരു തവണ മാത്രമാണ് ഇടതുപക്ഷ സ്ഥാനാര്‍ഥി ജയിച്ചത്. ആ ഒരു തവണ നേടിയ വിജയം ഇടതുപക്ഷത്തിന് പ്രത്യേകിച്ച് സിപിഎമ്മിന് എന്നും ഓര്‍ക്കാവുന്ന തരത്തിലുള്ളതാണ്. 1996ല്‍ സിപിഎമ്മിലെ എന്‍ കണ്ണന്‍ ജയിച്ചത് വണ്ടൂരുകാര്‍ക്ക് മരിക്കാത്ത ഓര്‍മയാണ്. ആ ചരിത്രം ആവര്‍ത്തിക്കാനാണ് സിപിഎം ഇത്തവണ കരുക്കള്‍ നീക്കുന്നത്.

വണ്ടൂരില്‍ തെങ്ങുകയറ്റ തൊഴിലാളിയായ സിപിഎം പ്രവര്‍ത്തകന്‍ ഇത്തവണ സ്ഥാനാര്‍ഥിയാകുമെന്നാണ് വിവരം. വിശദാംശങ്ങള്‍ ഇങ്ങനെ....

യുഡിഎഫ് സ്ഥാനാര്‍ഥി

യുഡിഎഫ് സ്ഥാനാര്‍ഥി

2001 മുതല്‍ എപി അനില്‍കുമാര്‍ ആണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. 20 വര്‍ഷത്തിനിടെ അദ്ദേഹം കായിക മന്ത്രിയുമായി. സംവരണ മണ്ഡലമായ വണ്ടൂരില്‍ മറ്റൊരു സ്ഥാനാര്‍ഥിയെ യുഡിഎഫ് പരിഗണിക്കുന്നില്ല. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും അനില്‍ കുമാറിന്റെ പേര് തന്നെയാണ് യുഡിഎഫ് പട്ടികയില്‍ ആദ്യം.

സിപിഎമ്മിന്റെ ചര്‍ച്ചയില്‍

സിപിഎമ്മിന്റെ ചര്‍ച്ചയില്‍

വണ്ടൂരില്‍ ഇത്തവണ തെങ്ങുകയറ്റ തൊഴിലാളിയെ സ്ഥാനാര്‍ഥിയാക്കാനാണ് സിപിഎം ആലോചിക്കുന്നത്. പഞ്ചായത്ത് അംഗമായ ചന്ദ്രന്‍ ബാബുവാണ് പരിഗണനയില്‍. മൊറയൂര്‍ പഞ്ചായത്ത് അംഗമാണ് ചന്ദ്രന്‍. മുസ്ലിം ലീഗിന്റെ കോട്ടയായ അഞ്ചാം വാര്‍ഡില്‍ നിന്ന് അട്ടിമറി വിജയം നേടിയുള്ള തിളക്കത്തിലാണ് അദ്ദേഹം.

ഗുണം ചെയ്യുമെന്ന് വിലയിരുത്തല്‍

ഗുണം ചെയ്യുമെന്ന് വിലയിരുത്തല്‍

കോളജ് പഠന കാലം മുതലേ ചന്ദ്രന്‍ ബാബു ഇടതുപക്ഷവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നയാളാണ്. എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ ഭാരവാഹിയായിട്ടുണ്ട്. തെങ്ങുകയറ്റ തൊഴിലാളിയായ ഇദ്ദേഹം ചവിട്ടുകളിയിലും സജീവമാണ്. നാടന്‍ വ്യക്തിത്വത്തിന് ഉടമയായ ചന്ദ്രനെ കളത്തിലറക്കുന്നത് ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് സിപിഎം.

എന്‍ കണ്ണന്റെ ജയം

എന്‍ കണ്ണന്റെ ജയം

1996ല്‍ കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന്‍ തോറ്റ മണ്ഡലമാണ് വണ്ടൂര്‍. കോണ്‍ഗ്രസ് ആധിപത്യം നിലനില്‍ക്കുന്ന വേളയില്‍ തന്നെയായിരുന്നു അപ്രതീക്ഷിത തോല്‍വി. സാധാരണ സിപിഎം പ്രവര്‍ത്തകനായ എന്‍ കണ്ണന്‍ ആണ് അന്ന് ജയിച്ചത്. ഈ ചിരത്രം ഇത്തവണ ആവര്‍ത്തിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

വണ്ടൂര്‍ നിയമസഭാ മണ്ഡലം

വണ്ടൂര്‍ നിയമസഭാ മണ്ഡലം

നിലമ്പൂര്‍ താലൂക്കിലെ ചോക്കാട്, കാളികാവ്, കരുവാരക്കുണ്ട്, മമ്പാട്, പോരൂര്‍, തിരുവാലി, തുവ്വൂര്‍, വണ്ടൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകള്‍ ചേര്‍ന്നാണ് വണ്ടൂര്‍ നിയമസഭാ മണ്ഡലം. വയനാട് ലോക്‌സഭാ മണ്ഡലത്തിന് കീഴിലാണ് വണ്ടൂര്‍ നിയമസഭാ മണ്ഡലം വരിക. രാഹുല്‍ ഗാന്ധിക്ക് മികച്ച ഭൂരിപക്ഷം നല്‍കിയ മേഖല കൂടിയാണിത്. അതുകൊണ്ടുതന്നെ യുഡിഎഫ് ഇത്തവണയും ആത്മവിശ്വാസത്തിലാണ്.

സിപിഎമ്മിന്റെ പ്രചാരണം

സിപിഎമ്മിന്റെ പ്രചാരണം

മലപ്പുറം ജില്ലയില്‍ ഇത്തവണ ബൃഹദ് പദ്ധതിയാണ് സിപിഎം ഒരുക്കുന്നത്. നവകേരള സൃഷ്ടിക്കായി വീണ്ടും എല്‍ഡിഎഫ് എന്ന മുദ്രാവാക്യത്തില്‍ എല്‍ഡിഎഫ് വടക്കന്‍ മേഖലാ വികസന മുന്നേറ്റ ജാഥ തുടങ്ങിക്കഴിഞ്ഞു. 20 മുതല്‍ 23 വരെയാണ് ജാഥ മലപ്പുറം ജില്ലയിലുണ്ടാകുക. 22നാണ് വണ്ടൂരില്‍ ജാഥ എത്തുന്നത്. ശേഷം പാലക്കാട് ജില്ലയിലേക്ക് കടക്കും.

മൂന്നില്‍ ഉറപ്പിച്ച് സിപിഎം

മൂന്നില്‍ ഉറപ്പിച്ച് സിപിഎം

മലപ്പുറം ജില്ലയില്‍ ഇടതുപക്ഷത്തിന് ഉറപ്പുള്ള മണ്ഡലങ്ങള്‍ മൂന്നെണ്ണമാണ്. പൊന്നാനിയും തവനൂരും നിലമ്പൂരും. ഇത്തവണ പെരിന്തല്‍മണ്ണ തിരിച്ചുപിടിക്കാനാകുമെന്നും കണക്കൂകൂട്ടുന്നു. താനൂര്‍ നഷ്ടപ്പെടാനാണ് സാധ്യത. താനൂര്‍ എംഎല്‍എ വി അബ്ദുറഹ്മാന്‍ മല്‍സരിക്കാനില്ല എന്ന് പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്. ഇനി സിപിഎം എന്ത് നീക്കമാണ് താനൂരില്‍ നടത്തുക എന്നാണ് അറിയേണ്ടത്.

മുട്ടുമടക്കില്ലെന്ന് ഉദ്യോഗാർത്ഥികള്‍: സെക്രട്ടേറിയറ്റിന് മുമ്പില്‍ നടക്കുന്ന സമരത്തിന്റെ ചിത്രങ്ങള്‍

എറണാകുളം ജില്ല പിടിക്കാന്‍ ട്വന്റി ട്വന്റി; പ്രമുഖര്‍ സ്ഥാനാര്‍ഥികള്‍, യുഡിഎഫിനും എല്‍ഡിഎഫിനും നെഞ്ചിടിപ്പ്

സ്പീക്കര്‍ ആകണമെന്ന് പിസി ജോര്‍ജ്; മന്ത്രിയാകാനിരിക്കെ അന്ന് രണ്ടുപേര്‍ പാരവച്ചു, ഇനി ഒരുതവണ കൂടി...

cmsvideo
  എല്‍ഡിഎഫ് മന്ത്രി സഭ ജനങ്ങളോട് കമ്മിറ്റഡാണ് | Oneindia Malayalam
  Malappuram

  English summary
  CPM Tactical Move in Vandoor with Labour candidate in Kerala Assembly Election 2021
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X