മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പൊന്നാനിയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഘി അന്‍വറിനെ പരാജയപ്പെടുത്തേണ്ടത് പരിസ്ഥിതി പ്രവര്‍ത്തകരുടെ കടമയാണെന്ന് സി.ആര്‍ നീലകണ്ഠന്‍, പ്രസംഗിച്ചതിന് ആക്രമണം; മൂന്നു പേര്‍ക്ക് പരുക്ക്

  • By Desk
Google Oneindia Malayalam News

മലപ്പുറം: പൊന്നാനിയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.വി അന്‍വറിനെപരാജയെപ്പടുണ്ടേത്തത് പരിസ്ഥിതിയെസ്‌നേഹിക്കുന്നവരുടെ കടമയാണെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍ നീലകണ്ഠന്‍. മഹാപ്രളയത്തിന്റെ ദുരിതം അനുഭവിക്കുന്ന ജനങ്ങളോടുള്ള വെല്ലുവിളിയാണ് അന്‍വറിന്റെ സ്ഥാനാര്‍ഥിത്വമെന്നും അദ്ദേഹം വ്യക്തമാക്കി.

<br> പാനൂരിലും മുഖ്യമന്ത്രിയുടെ പരിപാടിയില്‍ പി ജയരാജന്‍ പങ്കെടുത്തില്ല... അണികളില്‍ നിരാശപടരുന്നു, സംസ്ഥാന കമ്മിറ്റി നല്‍കിയ നിര്‍ദേശത്തിനു പുല്ലുവില?
പാനൂരിലും മുഖ്യമന്ത്രിയുടെ പരിപാടിയില്‍ പി ജയരാജന്‍ പങ്കെടുത്തില്ല... അണികളില്‍ നിരാശപടരുന്നു, സംസ്ഥാന കമ്മിറ്റി നല്‍കിയ നിര്‍ദേശത്തിനു പുല്ലുവില?

പരിസ്ഥിതിയെ തകര്‍ക്കുന്ന രാഷ്ര്ടീയത്തിനെതിരെ കേരള നദീ സംരക്ഷണസമിതിയുടെ പരിസ്ഥിതി സംരക്ഷണയാത്ര മലപ്പുറത്ത് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു. ഹൈക്കോടതി പറഞ്ഞിട്ടു പോലും ആദിവാസികളുടെ കുടിവെള്ളം മുട്ടിച്ചു കൊണ്ട് പണിത തടയണപൊളിക്കാന്‍ തയ്യാറാകാത്ത പരിസ്ഥിതി വിരുദ്ധനാണ് അന്‍വറെന്നും കുറ്റെപ്പടുത്തി. പരിസ്ഥിതിയും പ്രകൃതിസംരക്ഷണവും രാഷ്ര്ടീയകക്ഷികള്‍ തെരഞ്ഞെടുപ്പില്‍ പ്രധാന വിഷയമായി പരിഗണിക്കാത്തത് ആശങ്കപ്പെടുത്തുന്നതാണെന്നും വ്യക്തമാക്കി. അഡ്വ. പി.എ പൗരന്‍ മുഖ്യപ്രഭാഷണം നടത്തി. നദീ സംരക്ഷണസമിതി ജനറല്‍സെക്രട്ടറി ടി.വി രാജന്‍ ആധ്യക്ഷത വഹിച്ചു.

CR Neelakandan

പൊന്നാനിയിലെ ഇടതു സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി.വി അന്‍വറിന്റെ നിയമലംഘനങ്ങള്‍ക്കെതിരെ പ്രസംഗിച്ചതിന് പരിസ്ഥിതി സംരക്ഷണയാത്രക്കു നേരെ താനൂരില്‍ ആക്രമണം. അന്‍വറിന്റെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ സ്വത്തുവിവരങ്ങള്‍ മറച്ചുവെച്ചവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയ വിവരാവകാശ കൂട്ടായ്മ കോ ഓര്‍ഡിനേറ്റര്‍ കെ.വി ഷാജി, അന്‍വറിന്റെ കക്കാടംപൊയിലിലെ പാര്‍ക്കിനും തടയണക്കുമെതിരെ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയ നദീസംരക്ഷണ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.വി രാജന്‍, പശ്ചിമഘട്ട സംരക്ഷണസമിതി പ്രവര്‍ത്തകന്‍ അബ്ദുല്‍ മജീദ് മല്ലഞ്ചേരി എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.

വാഹനത്തിലെ നോട്ടീസുകള്‍ കത്തിക്കുകയും റോഡില്‍വാരിവലിച്ചിട്ട് നശിപ്പിക്കുകയും ചെയ്തു. ബാനറുകളും കീറി നശിപ്പിച്ചു.വൈകുന്നേരം ആറിന് താനൂരില്‍ സമാപനയോഗത്തില്‍ കെ.വി ഷാജി പ്രസംഗിക്കുന്നതിനിടെയാണ് നൂറോളം പേരുടെ നേതൃത്വത്തില്‍ ആക്രമണമുണ്ടായത്. ഷാജിയുടെ ഫോണ്‍ തകര്‍ക്കുകയും ചെയ്തു. പോലീസെത്തിയതോടെയാണ് അക്രമികള്‍ പിരിഞ്ഞുപോയത്. പരിസ്ഥിതി പ്രവര്‍ത്തകര്‍ പോലീസിലും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കി. ജനാധിപത്യപരമായ അഭിപ്രായപ്രകടനംപോലും നിഷേധിക്കുന്ന രാഷ്ട്രീയ ഫാസിസമാണ് താനൂരില്‍ അരങ്ങേറിയതെന്നും കുറ്റപ്പെടുത്തി.

ഇന്ന് രാവിലെ മലപ്പുറത്ത് നിന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ സി.ആര്‍ നീലകണ്ഠനാണ് പ്രകൃതിയെ തകര്‍ക്കുന്ന രാഷ്ട്രീയത്തിനെതിരെയുള്ള രണ്ടു ദിവസത്തെ പരിസ്ഥിതി സംരക്ഷണയാത്ര ഉദ്ഘാടനം ചെയ്തത്. അക്രമണംകൊണ്ട് പിന്‍മാറില്ലെന്നും പരിസ്ഥിതിസംരക്ഷണയാത്രയുടെ രണ്ടാംദിന പര്യടനം ഇന്ന് രാവിലെ തിരൂരില്‍ നിന്നും ആരംഭിക്കുമെന്നും നദീസരംക്ഷണസമിതി ജനറല്‍ സെക്രട്ടറി ടി.വി രാജന്‍ പറഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Malappuram
English summary
CR Neelakandan against PV Anwar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X