ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരല്ല കളള വ്യാജന്മാര്‍; വനിത ഡോക്ടറെ തട്ടിക്കൊണ്ടു പോയി തട്ടിയത് അരലക്ഷം
ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരല്ല കളള വ്യാജന്മാര്‍; വനിത ഡോക്ടറെ തട്ടിക്കൊണ്ടു പോയി തട്ടിയത് അരലക്ഷം
മലപ്പുറം: ജില്ലയിൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ എന്ന പേരിൽ വ്യാജ തട്ടിപ്പ്. വ്യാജ വേഷം കെട്ടി വനിതാ ഡോക്ടറെ തട്ടിക്കൊണ്ടു പോയി പണം തട്ടി. പ്രതികളെ പൊലിസ് പിടിയിലായി. കോട്ടയം പനച്ചിക്കാട് മറ്റത്തിൽ മനു യശോധരൻ (39), ചപ്പാത്ത് ഹെവൻവാലി എസ്റ്റേറ്റിൽ സാം കോര (33) എന്നിവരാണ് അറസ്റ്റിലായത്.
ഏലപ്പാറയിൽ സ്വകാര്യ ക്ലിനിക് നടത്തുന്ന, തമിഴ്നാട് കമ്പം ഗവ. ആശുപത്രിയിലെ ഡോക്ടർ കനി മലറിന്റെ പക്കലിനെയാണ് ഇവർ ഭീഷണിപ്പെടുത്തിയത്. തുടർന്ന് അര ലക്ഷം രൂപ തട്ടി എടുത്തത്. ഡി വൈ എസ് പി സി.ജി.സനൽ കുമാർ, എസ് ഐ അഫ്സർ, എ എസ് ഐ നസീമ, സിവിൽ പൊലീസ് ഓഫീസർമാരായ സിയാദ്, അങ്കു കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുളള സംഘം ചപ്പാത്തിലെ സാം കോരയുടെ വീട്ടിൽ പ്രതികളെ പിടി കൂടുകയായിരുന്നു.

സംഭവം നടന്നത് ഇങ്ങനെ; - കഴിഞ്ഞ ദിവസം ഏലപ്പാറയിലെ ക്ലിനിക്കിൽ എത്തിയ ഇവർ തങ്ങൾ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ആണെന്നു പറഞ്ഞു പരിചയപ്പെടുത്തി. ഡോക്ടർ കമ്പത്ത് ആണെന്ന് പറഞ്ഞതോടെ ക്ലിനിക്കിൽ നിന്ന് ഒരു ജീവനക്കാരനെയും കാറിൽ കയറ്റി ഇവർ തമിഴ്നാട്ടിലേക്കു പോയി. കമ്പത്ത് എത്തിയ ശേഷം കനിമലറിനെ കണ്ട ഇവർ തിരുവനന്തപുരത്തു നിന്നെത്തിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ആണെന്നു പറഞ്ഞു.
ഡോക്ടറുടെ പേരിൽ കേസുള്ളതിനാൽ ചോദ്യം ചെയ്യാൻ ഒപ്പം വരണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് ഇവർ വന്ന കാറിൽ ഡോക്ടറെയും കയറ്റി കുമളിയിലേക്കു പുറപ്പെട്ടു. കേസ് ഒഴിവാക്കി നൽകാമെന്നു പറഞ്ഞു യാത്രയ്ക്കിടെ ഇവർ പണം ആവശ്യപ്പെട്ടു.
ഡോക്ടറുടെ പക്കൽ ഉണ്ടായിരുന്ന 50,000 രൂപ തട്ടി എടുത്തു. കുമളിയിൽ എത്തിയപ്പോൾ ഡോക്ടറെയും ജീവനക്കാരനെയും വാഹനത്തിൽ നിന്ന് ഇറക്കി വിട്ടു. വീട്ടിൽ എത്തിയ ഡോക്ടർ താൻ കബളിപ്പിക്കപ്പെട്ടു എന്നു മനസ്സിലാക്കി. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പ്രതികളെ പിടി കൂടുകയായിരുന്നു.












Click it and Unblock the Notifications