മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം;വളാഞ്ചേരിയില്‍ പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു

Google Oneindia Malayalam News

മലപ്പുറം: ജയ് കിസാന്‍ എന്ന പേരില്‍ ദില്ലിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വളാഞ്ചേരിയില്‍ സാംസ്‌കാരിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു. കര്‍ഷക സമരത്തിന് പിന്തുണയറിയിച്ച് ബഹുജന റാലിയോടെയാണ് പരിപാടി നടന്നത്. രാജ്യത്തെ കോര്‍പ്പറേറ്റുകള്‍ ഭരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി അപലപനീയമാണെന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍ പറഞ്ഞു. ട്രാക്ടര്‍ ഓടിച്ച് കര്‍ഷകരും പ്രതിരോധ സമരത്തിന്റെ ഭാഗമായി.

1

കാര്‍ഷിക നിയമത്തിനെതിരെ വളാഞ്ചേരിയിലെ കലാകാരന്‍മാരുടെ തെരുവ് നാടകവും ഇതോടൊപ്പം അവതരിപ്പിച്ചു. നാടന്‍ പാട്ടുകാരി നൈനാ ഫെബിന്‍ പാട്ടുപാടിയാണ് പ്രതിഷേധ കൂട്ടായ്മയുടെ ഉദ്ഘാടനം ചെയ്തത്. വളാഞ്ചേരിയിലെ പുരോഗമന കലാസാഹിത്യ സംഘം, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, യുവകലാ സാഹിതി, കരക്കാട് കര്‍ഷക സംഘം എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനം നടത്തിയത്.

നേരത്തെ കോഴിക്കോടും സമാന രീതിയിലുള്ള സമരം ആരംഭിച്ചിരുന്നു. ഇടതുപക്ഷ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ അനിശ്ചിത കാല സത്യഗ്രഹമാണ് ആരംഭിച്ചത്. കോഴിക്കോട് കിഡ്‌സണ്‍ കോര്‍ണര്‍ പരിസരത്ത് ആരംഭിച്ച ഈ അനിശ്ചിത കാല സത്യഗ്രഹം അഞ്ച് ദിവസം പിന്നിട്ടിരിക്കുകയാണ്. കോര്‍പ്പറേറ്റുകള്‍ വേണ്ടി പാവപ്പെട്ട കര്‍ഷകരെ ഇല്ലാതാക്കുന്ന നയമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ഇവര്‍ ആരോപിച്ചിരുന്നു.

Recommended Video

cmsvideo
PM Modi's 72nd 'Mann ki Baat' updates

കഴിഞ്ഞ ദിവസം സത്യഗ്രഹ സമരം കെകെ രാഗേഷ് എംപിയാണ് ഉദ്ഘാടനം ചെയ്തത്. അതേസമയം കര്‍ഷകരുടെ സമരം ദേശീയ തലത്തില്‍ ശക്തമാവുകയാണ്. ഇന്നും ഒരാള്‍ കൂടി ആത്മഹത്യ ചെയ്തു. മോദിയുടെ പേര് പരാമര്‍ശിച്ചാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്. അതേസമയം ചൊവ്വാഴ്ച്ച കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണ് കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍ കര്‍ഷക നിയമം പിന്‍വലിക്കാതെ പിന്നോട്ടില്ലെന്നാണ് കര്‍ഷകരുടെ നിലപാട്. താങ്ങുവില തന്നെ ഇല്ലാതാക്കാനുള്ള നീക്കമാണ് മോദി സര്‍ക്കാര്‍ നടത്തുന്നതെന്നും കര്‍ഷകര്‍ ആരോപിക്കുന്നു.

Malappuram
English summary
cultural workers supports farmers protest in valanchery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X