അധ്യാപികമാരെ അവഹേളിച്ച വാട്സ് ആപ്പ് ഗ്രൂപ്പ് അഡ്മിനെ കണ്ട് പോലിസ് ഞെട്ടി; മലപ്പുറത്തെ 16കാരന്
മലപ്പുറം: ഓണ്‍ലൈനില്‍ അധ്യാപികമാരെ അവഹേളിച്ച് പ്രചാരണം നടത്തിയ വാട്സ് ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനെ പോലീസ് കണ്ടെത്തി. മലപ്പുറത്തെ പതിനാറുകാരനാണ് അഡ്മിനെന്ന് പോലീസ് പറയുന്നു. കുട്ടിയെ വിശദമായി ചോദ്യം ചെയ്തു. മൊബൈല്‍ ഫോണ്‍ പോലീസ് കസ്റ്റഡിലെടുത്തു.
സംസ്ഥാനത്ത് ഓണ്‍ലൈന്‍ പഠനം ആരംഭിച്ചതോടെ അധ്യാപികമാരെ മോശമായി പദങ്ങളുപയോഗിച്ച് അവഹേളിച്ച സംഭവം ഏറെ വിവാദമായിരുന്നു. കൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, എഡിജിപി മനോജ് എബ്രഹാമിന് നല്കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് സംഭത്തിന്റെ ചുരുളഴിഞ്ഞത്. വിശദാംശങ്ങള്‍ ഇങ്ങനെ...

ഓണ്‍ലൈന്‍ ക്ലാസിലെ അധ്യാപികമാര്‍
വിക്ടേഴ്സ് ചാനല്‍ വഴി നടത്തിയ ഓണ്‍ലൈന്‍ ക്ലാസിലെ അധ്യാപികമാരാണ് അവഹേളിക്കപ്പെട്ടത്. സോഷ്യല്‍ മീഡിയയില്‍ ഇതിന് വേണ്ടി പ്രത്യേക സംഘം പ്രവര്‍ത്തിച്ചുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിന് പിന്നില്‍ വിദ്യാര്‍ഥികളാണ് എന്നതും ഏറെ ആശ്ചര്യപ്പെടുത്തുന്നതാണ്.

അശ്ലീല ട്രോളുകടക്കം
തിരുവനന്തപുരം സൈബര്‍ ക്രൈം പോലിസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അശ്ലീല ട്രോളുകടക്കം പ്രചരിപ്പിച്ചിരുന്നു. അധ്യാപികമാരുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചവരെ കണ്ടെത്താനും ശ്രമം തുടങ്ങി. അന്വേഷണം ആരംഭിച്ചെന്ന് അറിഞ്ഞതോടെ ഡിലീറ്റ് ചെയ്യുകയാണ്.

ആറ് പേരെ തിരിച്ചറിഞ്ഞു
കേസില്‍ ഇതുവരെ അഡ്മിന് ഉള്‍പ്പെടെ ആറ് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. എല്ലാവരും കൗമാരക്കാരാണ്. വാട്സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനാണ് മലപ്പുറത്തുകാരന്. കുട്ടിയെ പോലീസ് വിശദമായി ചോദ്യം ചെയ്തു. ബ്ലൂ സാരി ടീച്ചര്‍ എന്ന പേരിലാണ് ഗ്രൂപ്പുണ്ടാക്കിയിരുന്നത്.

പോലീസ് തിരയുന്നു
വാട്സ് ആപ്പ്, ഇന്‍സ്റ്റഗ്രാം ഗ്രൂപ്പുകള്‍ക്ക് പുറമെ, ഫേസ്ബുക്ക് വഴി അധ്യാപികമാരെ പരിഹസിച്ചവരെയും പോലീസ് തിരയുന്നുണ്ട്. അവഹേളിച്ച് കമന്റിട്ട മിക്കവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. പോലീസ് തിരയുന്നുവെന്ന് കണ്ടെത്തിയതോട പലരും കമന്റുകള്‍ ഡിലീറ്റ് ചെയ്തതായും പോലീസ് പറഞ്ഞു.

നാല് പ്ലസ് ടു വിദ്യാര്‍ഥികള്‍
അധ്യാപികമാര്‍ക്കെതിരേ മോശം കമന്റിട്ടവരില്‍ കൂടുതലും കൗമാരക്കാരാണ്. നാല് പ്ലസ് ടു വിദ്യാര്‍ഥികളെ പോലീസ് കഴിഞ്ഞ ദിവസം തിരിച്ചറിഞ്ഞിരുന്നു. എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ളവരാണിവര്‍. ഇവരെ ചോദ്യം ചെയ്യുകയും മൊബൈല്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications