മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അധ്യാപികമാരെ അവഹേളിച്ച വാട്‌സ് ആപ്പ് ഗ്രൂപ്പ് അഡ്മിനെ കണ്ട് പോലിസ് ഞെട്ടി; മലപ്പുറത്തെ 16കാരന്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: ഓണ്‍ലൈനില്‍ അധ്യാപികമാരെ അവഹേളിച്ച് പ്രചാരണം നടത്തിയ വാട്‌സ് ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനെ പോലീസ് കണ്ടെത്തി. മലപ്പുറത്തെ പതിനാറുകാരനാണ് അഡ്മിനെന്ന് പോലീസ് പറയുന്നു. കുട്ടിയെ വിശദമായി ചോദ്യം ചെയ്തു. മൊബൈല്‍ ഫോണ്‍ പോലീസ് കസ്റ്റഡിലെടുത്തു.

സംസ്ഥാനത്ത് ഓണ്‍ലൈന്‍ പഠനം ആരംഭിച്ചതോടെ അധ്യാപികമാരെ മോശമായി പദങ്ങളുപയോഗിച്ച് അവഹേളിച്ച സംഭവം ഏറെ വിവാദമായിരുന്നു. കൈറ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, എഡിജിപി മനോജ് എബ്രഹാമിന് നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് സംഭത്തിന്റെ ചുരുളഴിഞ്ഞത്. വിശദാംശങ്ങള്‍ ഇങ്ങനെ...

ഓണ്‍ലൈന്‍ ക്ലാസിലെ അധ്യാപികമാര്‍

ഓണ്‍ലൈന്‍ ക്ലാസിലെ അധ്യാപികമാര്‍

വിക്ടേഴ്‌സ് ചാനല്‍ വഴി നടത്തിയ ഓണ്‍ലൈന്‍ ക്ലാസിലെ അധ്യാപികമാരാണ് അവഹേളിക്കപ്പെട്ടത്. സോഷ്യല്‍ മീഡിയയില്‍ ഇതിന് വേണ്ടി പ്രത്യേക സംഘം പ്രവര്‍ത്തിച്ചുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിന് പിന്നില്‍ വിദ്യാര്‍ഥികളാണ് എന്നതും ഏറെ ആശ്ചര്യപ്പെടുത്തുന്നതാണ്.

അശ്ലീല ട്രോളുകടക്കം

അശ്ലീല ട്രോളുകടക്കം

തിരുവനന്തപുരം സൈബര്‍ ക്രൈം പോലിസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അശ്ലീല ട്രോളുകടക്കം പ്രചരിപ്പിച്ചിരുന്നു. അധ്യാപികമാരുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചവരെ കണ്ടെത്താനും ശ്രമം തുടങ്ങി. അന്വേഷണം ആരംഭിച്ചെന്ന് അറിഞ്ഞതോടെ ഡിലീറ്റ് ചെയ്യുകയാണ്.

ആറ് പേരെ തിരിച്ചറിഞ്ഞു

ആറ് പേരെ തിരിച്ചറിഞ്ഞു

കേസില്‍ ഇതുവരെ അഡ്മിന്‍ ഉള്‍പ്പെടെ ആറ് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. എല്ലാവരും കൗമാരക്കാരാണ്. വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനാണ് മലപ്പുറത്തുകാരന്‍. കുട്ടിയെ പോലീസ് വിശദമായി ചോദ്യം ചെയ്തു. ബ്ലൂ സാരി ടീച്ചര്‍ എന്ന പേരിലാണ് ഗ്രൂപ്പുണ്ടാക്കിയിരുന്നത്.

പോലീസ് തിരയുന്നു

പോലീസ് തിരയുന്നു

വാട്‌സ് ആപ്പ്, ഇന്‍സ്റ്റഗ്രാം ഗ്രൂപ്പുകള്‍ക്ക് പുറമെ, ഫേസ്ബുക്ക് വഴി അധ്യാപികമാരെ പരിഹസിച്ചവരെയും പോലീസ് തിരയുന്നുണ്ട്. അവഹേളിച്ച് കമന്റിട്ട മിക്കവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. പോലീസ് തിരയുന്നുവെന്ന് കണ്ടെത്തിയതോട പലരും കമന്റുകള്‍ ഡിലീറ്റ് ചെയ്തതായും പോലീസ് പറഞ്ഞു.

നാല് പ്ലസ് ടു വിദ്യാര്‍ഥികള്‍

നാല് പ്ലസ് ടു വിദ്യാര്‍ഥികള്‍

അധ്യാപികമാര്‍ക്കെതിരേ മോശം കമന്റിട്ടവരില്‍ കൂടുതലും കൗമാരക്കാരാണ്. നാല് പ്ലസ് ടു വിദ്യാര്‍ഥികളെ പോലീസ് കഴിഞ്ഞ ദിവസം തിരിച്ചറിഞ്ഞിരുന്നു. എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ളവരാണിവര്‍. ഇവരെ ചോദ്യം ചെയ്യുകയും മൊബൈല്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.

2017 ആവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ്; ഗുജറാത്തില്‍ പൊടിപാറും!! 'ഒന്ന് അധികം' വച്ച് ബിജെപിയുടെ മൂവ്2017 ആവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ്; ഗുജറാത്തില്‍ പൊടിപാറും!! 'ഒന്ന് അധികം' വച്ച് ബിജെപിയുടെ മൂവ്

ഖത്തര്‍ ഉപരോധം; പുതിയ നീക്കവുമായി ഒമാനും കുവൈത്തും, റിയാദിലും ദോഹയിലും മന്ത്രിമാരെത്തിഖത്തര്‍ ഉപരോധം; പുതിയ നീക്കവുമായി ഒമാനും കുവൈത്തും, റിയാദിലും ദോഹയിലും മന്ത്രിമാരെത്തി

മുനയൊടിഞ്ഞ് ചൈനയുടെ പോരാട്ടം; 'കറുത്ത മുഖമുള്ള ഡോക്ടര്‍' വിടവാങ്ങി, പ്രതിഷേധവുമായി ജനങ്ങള്‍മുനയൊടിഞ്ഞ് ചൈനയുടെ പോരാട്ടം; 'കറുത്ത മുഖമുള്ള ഡോക്ടര്‍' വിടവാങ്ങി, പ്രതിഷേധവുമായി ജനങ്ങള്‍

Malappuram
English summary
Cyber abuse against Online teachers: Police found whatsapp group admin
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X