മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ദളിത് വിദ്യാര്‍ത്ഥിക്ക് മുഖ്യമന്ത്രിയുടെ ഗണ്‍മാന്റെ മര്‍ദനം, പോലീസിന് കേസെടുക്കാന്‍ ഭയമെന്ന് ദളിത് നേതാവായ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസഡന്റ് എപി ഉണ്ണികൃഷ്ണന്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: മലപ്പുറത്തെ ദളിത് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ ഷാജിക്കെതിരെ നടപടിയെടുക്കാന്‍ പോലീസ് ഭയക്കുന്നുവെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും ഇന്ത്യന്‍ യൂണിയന്‍ ദളിത് നേതാവുമായ എ.പി ഉണ്ണികൃഷ്ണന്‍. മങ്കട പഞ്ചായത്ത് പതിനേഴാം വാര്‍ഡ് മെമ്പറും ദളിത് ലീഗ് നേതാവുമായ വെള്ളില കൊണ്ടപ്പുറത്ത് അനില്‍കുമാറിന്റെ മകന്‍ യദുകൃഷ്ണന്‍ (20)നെയാണ് സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചത്. ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന യദു കൃഷ്ണനെ മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സന്ദര്‍ക്കാനെത്തിയതായിരുന്നു ഉണ്ണികൃഷ്ണന്‍.

<strong>മധ്യപ്രദേശില്‍ തോറ്റാല്‍ ബിജെപിക്ക് കേന്ദ്രത്തിലും തിരിച്ചടി ഉണ്ടാവും.... കണക്കുകള്‍ ഇങ്ങനെ</strong>മധ്യപ്രദേശില്‍ തോറ്റാല്‍ ബിജെപിക്ക് കേന്ദ്രത്തിലും തിരിച്ചടി ഉണ്ടാവും.... കണക്കുകള്‍ ഇങ്ങനെ

മൂത്രതടസ്സം അനുഭവപ്പെടുകയും കിഡ്‌നിക്ക് സാരമായി പരിക്കേല്‍ക്കുകയും എല്ല് പൊട്ടുകയും ചെയ്ത യദുകൃഷ്ണനെ ഏത് സാഹചര്യത്തിലാണ് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ ഡോക്ടര്‍ ശ്രമിച്ചതെന്ന് വ്യക്തമാക്കണമെന്നും ഡോക്ടര്‍ക്കെതിരെ നടപടി വേണമെന്നും ഉണ്ണികൃഷ്ണന്‍ ആവശ്യപ്പെട്ടു. ആദ്യം കേസ്സെടുക്കാന്‍ മടി കാണിച്ച മങ്കട പൊലീസ് പൊതുപ്രവര്‍ത്തകരുടെയും ജനപ്രതിനിധികളുടെയും ഇടപെടലിനെ തുടര്‍ന്ന് കേസ്സെടുക്കുകയും സംഭവവുമായി ബന്ധപ്പെട്ട് മുഹമ്മദ് അഫ്‌സല്‍, ഷംസുദ്ദീന്‍, നിഷാദ് എന്നിവരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി.

Student

ഇക്കഴിഞ്ഞ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയായിരുന്നു സംഭവം. മൈസൂരില്‍ ഫിസിയോ തെറാപ്പി വിദ്യാര്‍ത്ഥിയായ യദുകൃഷ്ണന്‍ നിലമ്പൂരില്‍ നിന്നെത്തിയ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം വിനോദസഞ്ചാര കേന്ദ്രമായ മങ്കട ആയിരനാഴിപ്പടി കുരങ്ങന്‍ ചോല സന്ദര്‍ശിക്കാനെത്തിയതായിരുന്നു. ഈ സമയം സ്വിഫ്റ്റ് കാറിലെത്തിയ ആറംഗ സംഘം ഇവരോട് സിഗരറ്റ് ആവശ്യപ്പെടുകയും ഇല്ലെന്ന് പറഞ്ഞപ്പോള്‍ ചരസ്സ് ആവശ്യപ്പെട്ട് മര്‍ദ്ദിക്കുകയായിരുന്നു. യദു കൃഷ്ണന്‍ വന്ന ആക്ടീവയുടെ ചാവി ബലം പ്രയോഗിച്ച് വാങ്ങിയ പ്രതികള്‍ സ്‌കൂട്ടറില്‍ നിന്നും രേഖകളും മറ്റും എടുത്തതായും പരാതിയില്‍ പറയുന്നു.

സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ ഷാജിയുടെ സാന്നിദ്ധ്യം പൊലീസ് സമ്മതിക്കുന്നുവെങ്കിലും ഇയാള്‍ക്കെതിരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. പൊലീസ് നടപടിയെടുക്കാന്‍ വിമുഖത കാണിക്കുന്ന പക്ഷം ശക്തമായ പ്രക്ഷോഭവുമായി ഇന്ത്യന്‍ യൂണിയന്‍ ദളിത് ലീഗ് മുന്നോട്ടു പോകുമെന്നും എ പി ഉണ്ണി കൃഷ്ണന്‍ പറഞ്ഞു.

മങ്കട ഗ്രാമപഞ്ചായത്തില്‍ യദുകൃഷ്ണന്‍ എന്ന ദളിത് വിദ്യാര്‍ത്ഥിയെ തടത്തു നിര്‍്തതി ജാതി പേര്‍ വിളിച്ച് ക്രൂരമായി മര്‍ദ്ദിച്ച പോലീസുകാരനെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും, പട്ടികജാതി, പട്ടികവര്‍ഗ്ഗ നിയമപ്രകാരമുള്ള കേസെടുക്കണമെന്നും ദളിത് ലീഗ് ജില്ലാ നേതാക്കള്‍ ആവശ്യപ്പെട്ടു. അക്രമത്തില്‍ പരിക്കേറ്റ് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന യദുകൃഷ്ണനെ ദളിത് ലീഗ് ജില്ലാ പ്രസിഡന്റ് എന്‍ വി മോഹന്‍ദാസ്, ജനറല്‍ സെക്രട്ടറി പ്രകാശ് മൂച്ചിക്കല്‍, ട്രഷറര്‍ വേലായുധന്‍ മഞ്ചേരി, സംസ്ഥാന സെക്രട്ടറി വിജയന്‍ ഏലംകുളം, മങ്കട പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് അനീസ് എന്നവര്‍ സന്ദര്‍ശിച്ചു.

Malappuram
English summary
Dalit student attacked by Chief Minister's gun man
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X