Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്ത് വീണ്ടും ദളിത് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; 'ഔണ്‍ലൈന്‍ ക്ലാസുകള്‍ മനസിലാവാഞ്ഞിട്ടെന്ന്'

മലപ്പുറം: മലപ്പുറത്ത് വീണ്ടും ദളിത് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ. തിരൂരങ്ങാടിയില്‍ പന്താരങ്ങാണ് ലക്ഷം വീട് കോളനിയിലെ പത്താം ക്ലാസുകാരിയായ ദളിത് വിദ്യാര്‍ത്ഥിനി അജ്ഞലിയെയാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം.

വീട്ടില്‍ നിന്നും മൂത്ത സഹോദരിയോടൊപ്പം ടിവി കാണുകയായിരുന്ന അജ്ഞലി മുറിയില്‍ നിന്നും ഇറങ്ങിപോയി അടുക്കളയില്‍ തുങ്ങി മരിക്കുകയായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു.

suicide

ഔണ്‍ലൈന്‍ ക്ലാസുകള്‍ മനസിലാവാത്ത വിഷമം മാത്രമാണ് വിദ്യാര്‍ത്ഥിനിയെ അലട്ടിയിരുന്നതെന്ന് കുടുംബം വ്യക്തമാക്കി.എന്നാല്‍ വീട്ടിലുണ്ടായ വഴക്കിന്റെ പേരിലാണ് കുട്ടി തൂങ്ങി മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ തിരൂരങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

നേരത്തേയും മലപ്പുറത്തം പത്താം ക്ലാസുകാരിയായ ദളിത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തിരുന്നു. വളാഞ്ചേരിയില്‍ ദേവികയെന്ന് വിദ്യാര്‍ത്ഥിയായിരുന്നു തീകൊളുത്തി മരിച്ചത്. ഓണ്‍ലൈന്‍ പഠനത്തിനായുള്ള സൗകര്യം ഇല്ലാത്തതിനാല്‍ പഠനം മുടങ്ങുമോയെന്ന ആശങ്കയിലാണ് മകള്‍ ആത്മഹത്യ ചെയ്തതെന്നായിരുന്നു ദേവികയുടെ കുടുംബം വ്യക്തമാക്കിയത്.

Recommended Video

cmsvideo
    Rooftop student Namitha Narayanan gets high speed connectivity | Oneindia Malayalam

    സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു.
    ദേവികയുടെ മരണത്തില്‍ വിദ്യഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കോ അധ്യാപകര്‍ക്കോ വീഴ്ച്ചയില്ലെന്ന് കാണിക്കുന്ന റിപ്പോര്‍ട്ടായിരുന്നു ഡിഡിഇ സമര്‍പ്പിച്ചത്. ഓണ്‍ലൈന്‍ ക്ലാസുകള്‍ സംബന്ധിച്ച് ദേവികയുടെ അധ്യാപകന്‍ സംസാരിച്ചിരുന്നുവെന്നും വെള്ളിയാഴ്ച്ചക്ക് ശേഷം സ്‌ക്കൂളില്‍ സൗകര്യം ഒരുക്കാമെന്ന് അറിയിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

    വീട്ടില്‍ നിന്നും ദേവികയുടെ ആത്മഹത്യകുറിപ്പ് കണ്ടെത്തിയിരുന്നു. ഞാന്‍ പോകുന്നു എന്ന് മാത്രമായിരുന്നു കുറിപ്പില്‍ എഴുതിയിട്ടുള്ളത്. ദേവികയുടെ പിതാവ് രോഗബാധയെ തുടര്‍ന്ന് പണിക്ക് പോകാറുണ്ടായിരുന്നില്ല്. ദേവിക പഠിക്കാന്‍ മിടുക്കിയായിരുന്നുവെന്നും എന്നാല്‍ ഓണ്‍ലൈനായാണ് ക്ലാസുകള്‍ ആരംഭിക്കുന്നത് എന്നറിഞ്ഞതോടെ പഠനം മുടങ്ങുമോയെന്ന ആശങ്കയുണ്ടായിരുന്നുവെന്നും രക്ഷിതാക്കള്‍ ആവര്‍ത്തിച്ച് പറഞ്ഞു.

    സംഭവത്തിന് പിന്നാലെ ഓണ്‍ലൈന്‍ ക്ലാസുകള്‍ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രയോചനപ്പെടുത്തുന്നതിനായി സ്‌ക്കൂളുകളിലെ ലാപ്‌ടോപ്പുകളും പയോഗപ്പെടുത്തണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടു. ദേവികയുടെ സഹോദരിയുടെ പഠന ചെലവും ഇവര്‍ക്ക് വേണ്ട ഓണ്‍ലൈന്‍ പഠന ഉപകരണങ്ങളും കുടുംബത്തിന് സുരക്ഷിത ഭവനവും യൂത്ത് കോണ്‍ഗ്രസ് നല്‍കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ വ്യക്തമാക്കിയിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+