മകളും അച്ഛനും ട്രെയിൻ തട്ടി മരിച്ചു; അസീസിന്‍റെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിൽ കുടുങ്ങിയ നിലയിൽ
മകളും അച്ഛനും ട്രെയിൻ തട്ടി മരിച്ചു; അസീസിന്‍റെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിൽ കുടുങ്ങിയ നിലയിൽ
തിരൂർ: മലപ്പുറത്ത് തീവണ്ടി തട്ടി മരണം. വട്ടത്താണി വലിയ പാടത്ത് ട്രെയിൻ തട്ടി പിതാവും മകളും സംഭവത്തിൽ മരിച്ചു. തലക്കടത്തൂർ സ്വദേശി കണ്ടം പുലാക്കൽ അസീസ് (46), മകൾ അജ്‌വ മർവ (10) എന്നിവരാണ് മരണപ്പെട്ടത്. ഇരുവരും ബന്ധു വീട്ടിൽ വന്നതായിരുന്നു എന്നാണ് വിവരം.
അവിടെ നിന്ന് സാധനങ്ങൾ വാങ്ങാൻ മകളും ഒന്നിച്ച് കടയിലേക്ക് പോകയാതായിരുന്നു. എന്നാൽ, അസീസ് റെയിൽ പാളം മുറിച്ച് കടക്കുന്നതിനിടെയാണ് ഇരുവരും അപകടത്തിൽ പെട്ടത്.

സംഭവത്തിന് പിന്നാലെ , അസീസിന്‍റെ മൃതദേഹ ഭാഗങ്ങൾ തിരൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോൾ ട്രെയിനിൽ കുടുങ്ങി കിടന്ന നിലയിലാണ് കണ്ടെത്തിയത്. മംഗലാപുരത്ത് നിന്നും ചെന്നൈയിലേക്ക് പോകുന്ന ട്രെയിൻ തട്ടിയാണ് അപകടം സംഭവിച്ചത്.












Click it and Unblock the Notifications