മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ദേവികയുടെ മരണത്തില്‍ ഡിഡിഇ റിപ്പോര്‍ട്ട്: 'ഉദ്യോഗസ്ഥര്‍ക്കോ അധ്യാപകര്‍ക്കോ വീഴ്ച്ചയില്ല'

  • By News Desk
Google Oneindia Malayalam News

മലപ്പുറം:വളാഞ്ചേരിയില്‍ വിദ്യാര്‍ത്ഥിനി തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഡിഡിഇ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.ദേവികയുടെ മരണത്തില്‍ വിദ്യഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കോ അധ്യാപകര്‍ക്കോ വീഴ്ച്ചയില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ദേവികയുടെ ആത്മഹത്യക്ക് പിന്നാലെ സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടിയിരുന്നു.

ദേവികയോട് ക്ലാസ് അധ്യാപകന്‍ സംസാരിച്ചിരുന്നു. വെള്ളിയാഴ്ച്ചക്ക് ശേഷം സ്‌ക്കൂളില്‍ സൗകര്യമൊരുക്കാമെന്ന് അറിയിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

devika

പുതിയ അധ്യയന വര്‍ഷത്തില്‍ ഓണ്‍ലൈനായി ക്ലാസുകള്‍ തുടങ്ങിയതോടെ അതില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ മനം നൊന്താണ് ദേവിക ആത്മഹത്യ ചെയ്തതെന്ന് രക്ഷിതാക്കള്‍ ആരോപിച്ചിരുന്നു. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ദേവികക്ക് ക്ലാസില്‍ ഇരിക്കുന്നതിനായി സ്മാര്‍ട്ട്‌ഫോണോ ടിവിയോ ഉണ്ടായിരുന്നില്ല.

തിങ്കളാഴ്ച്ച വൈകിട്ടാണ് ദേവികയുടെ മൃതദേഹം കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ദേവികയുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിരുന്നു. ഞാന്‍ പോകുന്നു എന്ന് മാത്രമാണ് കുറിപ്പില്‍ എഴുതിയിട്ടുള്ളത്. ദേവികയുടെ പിതാവ് രോഗബാധയെ തുടര്‍ന്ന് പണിക്ക് പോകാറുണ്ടായിരുന്നില്ല. ദേവിക പഠിക്കാന്‍ മിടുക്കിയായിരുന്നുവെന്നും എന്നാല്‍ ഓണ്‍ലൈനായാണ് ക്ലാസുകള്‍ ആരംഭിക്കുന്നത് എന്നറിഞ്ഞതോടെ പഠനം മുടങ്ങുമോയെന്ന ആശങ്കയുണ്ടായിരുന്നുവെന്നും രക്ഷിതാക്കള്‍ പറയുന്നു.

ദേവികയുടെ സഹോദരിയുടെ പഠന ചെലവും ഇവര്‍ക്ക് വേണ്ട ഓണ്‍ലൈന്‍ പഠന ഉപകരണങ്ങളും കുടുംബത്തിന് സുരക്ഷിത ഭവനവും യൂത്ത് കോണ്‍ഗ്രസ് നല്‍കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ വ്യക്തമാക്കിയിരുന്നു.

സംഭവത്തിന് പിന്നാലെ ഓണ്‍ലൈന്‍ ക്ലാസുകള്‍ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രയോചനപ്പെടുത്തുന്നതിനായി സ്‌ക്കൂളുകളിലെ ലാപ്‌ടോപ്പുകളും ഉപയോഗപ്പെടുത്തണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ദരിദ്ര കുടുംബത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ സൗകര്യം ഒരുക്കണം. സ്‌ക്കൂളിലെ ഉപകരണങ്ങള്‍ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ക്ക് ഉപയോഗിക്കാമെന്നും ഉത്തരവില്‍ പറയുന്നു. ഇതിനായി സ്‌ക്കൂളുകളിലെ ലാപ്‌ടോപ്പുകളും പ്രൊജക്ടറുകളും ഉപയോഗപ്പെടുത്താം.

Recommended Video

cmsvideo
ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാൻ സാധിക്കാത്തതിനെ തുടർന്ന് പത്താം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

സംസ്ഥാനത്തെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചിട്ടും അതില്‍ പങ്കെടുക്കാന്‍ സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ബദല്‍ സൗകര്യം ഒരുക്കാത്തതില്‍ വലിയ പ്രതിഷേധം നടക്കുകയാണ്. അതിനിടെ വയനാടിലെ ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് പഠനസൗകര്യത്തിന് ആവശ്യമായ സാമഗ്രികളുടെ റിപ്പോര്‍ട്ട് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. ജി്ല്ലാ കളക്ടറോടാണ് റിപ്പോര്‍ട്ട് തേടിയത്.

നിസര്‍ഗ തീവ്ര ചുഴലികാറ്റായി മാറി; മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗത; മുംബൈയില്‍ കനത്ത മഴയും കാറ്റുംനിസര്‍ഗ തീവ്ര ചുഴലികാറ്റായി മാറി; മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗത; മുംബൈയില്‍ കനത്ത മഴയും കാറ്റും

കണ്ണില്ലാത്ത ക്രൂരത; പൈനാപ്പിളിൽ സ്ഫോടക വസ്തു, ഗർഭിണിയായ ആനയ്ക്ക് ദാരുണാന്ത്യംകണ്ണില്ലാത്ത ക്രൂരത; പൈനാപ്പിളിൽ സ്ഫോടക വസ്തു, ഗർഭിണിയായ ആനയ്ക്ക് ദാരുണാന്ത്യം

ഷീബ കൊലപാതകവും അന്വേഷണം ബന്ധുക്കളിലേക്ക്; ഫോണ്‍ കണ്ടെത്തി; നിര്‍ണ്ണായകംഷീബ കൊലപാതകവും അന്വേഷണം ബന്ധുക്കളിലേക്ക്; ഫോണ്‍ കണ്ടെത്തി; നിര്‍ണ്ണായകം

Malappuram
English summary
DDE Submitted Report In Malappuram Dalit Student Devika's Death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X