മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഓടക്കയം ഉരുള്‍പൊട്ടല്‍: എട്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു, അപകടത്തില്‍പ്പെട്ടത് പത്ത് പേര്‍!

Google Oneindia Malayalam News

മലപ്പുറം: മലപ്പുറം ജില്ലയില്‍ കനത്ത മഴ തുടരുന്നതിനിടെ ദുരിതങ്ങള്‍ വര്‍ധിക്കുന്നു. അരീക്കോട് ഓടക്കയത്ത് ഉരുള്‍പൊട്ടലില്‍ മരിച്ച ഏഴ് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഉരുള്‍പൊട്ടലില്‍ പെട്ട് പരിക്കേറ്റ രണ്ട് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. പരിക്കേറ്റ ഇരുവരെയും മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടിയതോടെ ഓടക്കയം നെല്ലായി കോളനിയിലെ രണ്ട് വീടുകള്‍ ഒളിച്ച് പോകുകയായിരുന്നു. രണ്ട് വീടുകളിലുമായി താമസിച്ചിരുന്ന കുടുംബങ്ങളാണ് ഇതോടെ അപകടത്തില്‍പ്പെട്ടിട്ടുള്ളത്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ രണ്ട് ദിവസത്തിനിടെ മലപ്പുറത്ത് മാത്രം 22 പേരാണ് മരിച്ചത്.

615253f6-caf1-4e5c-

ഭാരതപ്പുഴക്ക് പുറമേ തിരൂര്‍- പൊന്നാനി പുഴയും കരകവിഞ്ഞ് ഒഴുകിയതാണ് ആളുകളെ ദുരിതത്തില്‍ ആഴ്ത്തിയത്. ഇതോടെ ഈ പ്രദേശങ്ങളില്‍ നിന്നുള്ളവരെ പുറത്തൂര്‍ യുപി സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. നാട്ടുകാര്‍ ഇടപെട്ടായിരുന്നു രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഉച്ചയോടെ വേലിയേറ്റം കൂടി ഉണ്ടായതോടെ മലപ്പുറത്ത് ജനവാസ മേഖലകളിലേക്ക് കൂടി വെള്ളം കയറുകയായിരുന്നു. തിരൂര്‍ പൊന്നാനി പുഴയുടെ തീരങ്ങളിലുള്ള കുടുംബങ്ങളെയും വെള്ളപ്പൊക്കത്തോടെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു.

Malappuram
English summary
deadbodies found after land sliding odakkayam malappuram district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X