Get Updates
Get notified of breaking news, exclusive insights, and must-see stories!

കാണാതായ യുവാവിന്റെ മൃതദേഹം റബര്‍ തോട്ടത്തില്‍, മൃതദേഹത്തിന് നാലു ദിവസത്തോളം പഴക്കം, മരിച്ചത് 15 ദിവസം പ്രായമായ കുഞ്ഞിന്റെ പിതാവ്, സംഭവം മലപ്പുറത്ത്!!

മലപ്പുറം: കാണാതായ യുവാവിന്റെ മൃതദേഹം റബര്‍ തോട്ടത്തില്‍ കണ്ടെത്തി. മമ്പാട് ഓടായിക്കല്‍ കരിക്കാട്ടുമണ്ണയിലെ പറങ്ങോടന്റെയും ചിരുതമ്മുവിന്റെയും മകന്‍ സുധീഷ് ബാബു (35) വിന്റെ മൃതദേഹമാണ് വെള്ളിയാഴ്ച രാവിലെ റൂബി നഗറിന് സമീപത്തെ റബര്‍ തോട്ടത്തില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

മൃതദേഹത്തിന് നാലു ദിവസത്തോളം പഴക്കമുള്ളതായും പറയുന്നു. ഉടുമുണ്ടഴിച്ച് റബര്‍ മരത്തില്‍ കെട്ടി തൂങ്ങി മരിച്ചതായാണ് സാഹചര്യ തെളിവുകള്‍. മുണ്ടിന്റെ അഗ്രം പൊട്ടിയതിനാല്‍ മൃതദേഹം വീണു കിടക്കുന്ന നിലയിലായിരുന്നു. ഇയാള്‍ ഉപയോഗിച്ചു വരുന്ന സ്‌കൂട്ടറും സമീപത്ത് നിര്‍ത്തിയിട്ട നിലയിലായിരുന്നു.

Deadbody

കുറച്ചു കാലമായി സുധീഷ് ബാബു ഭാര്യവീടായ കിഴക്കേ ചാത്തല്ലൂര്‍ കപ്പക്കല്ലിലാണ് താമസിച്ചു വന്നിരുന്നത്. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ഇയാളെ കാണ്‍മാനില്ലായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.നിലമ്പൂര്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി.റിന്‍സിയാണ് ഭാര്യ. മകന്‍ സുബിനെ കൂടാതെ 15 ദിവസം പ്രായമായ മറ്റൊരു മകന്‍ കൂടിയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+